General (Page 800)

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം നൽകിയ നടപടിയിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയെക്കുറിച്ച് ലഭിച്ച പരാതികളിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗവർണർ വ്യക്തമാക്കി.

പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം നൽകിയ നടപടി സ്വജനപക്ഷപാതമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടാണ് പ്രിയ വർഗീസിന് നിയമനം ലഭിച്ചത്. അധ്യാപന യോഗ്യതയില്ലാത്തയാൾക്ക് നിയമനം നൽകുന്നത് രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ്. അതിൽ സംശയമില്ല. നിയമനം റദ്ദാക്കിയത് നിയമപരമായാണ്. ചാൻസിലർ എന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. നിയമനം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് വൈസ് ചാൻസലർ കോടതിയെ സമീപിക്കുന്നതിലെ അച്ചടക്ക ലംഘനം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കറ്റിന്റെ തീരുമാനം. ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നും അടിയന്തര സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സ്റ്റേ ഉത്തരവിനെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണുർ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ നിയമന നടപടിയാണ് മരവിപ്പിച്ചത്. കണ്ണൂർ സർവകലാശാല പ്രശ്നത്തിലെ തീരുമാനം ഉടൻ അറിയാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗവർണർ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയത്. ചാൻസിലർ എന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി.

ന്യൂഡൽഹി: എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജിംഗ് പോർട്ട് മതിയെന്ന തീരുമാനം സ്വീകരിക്കാനൊരുങ്ങി കേന്ദ്രം. കഴിഞ്ഞ ദിവസം ഇക്കാര്യം സംബന്ധിച്ച് സ്മാർട്ട്ഫോൺ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മിൽ ചർച്ച നടത്തിയിരുന്നു.

തീരുമാനം പ്രാവർത്തികമാക്കിയാൽ അത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ആപ്പിൾ പോലുള്ള കമ്പനികൾക്ക് നീക്കം തിരിച്ചടിയാകും. മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ മാത്രമാക്കി ഏകീകരിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇത് ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള പ്രതിജ്ഞയുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ചാർജിംഗ് പോർക്ക് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാർജറുണ്ടെങ്കിൽ എല്ലാ ഇലക്ട്രോണിക് ഡിവൈസും ചാർജ് ചെയ്യാൻ സാധിക്കും. പല ഡിവൈസുകൾക്കായി ഒന്നിൽ അധികം ചാർജറുകൾ കൊണ്ടുനടക്കുന്നവർക്ക് പുതിയ തീരുമാനം വളരെ പ്രയോജനപ്രദമാണ്. ഇപ്പോൾ ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ച് ചാർജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇതിന് പരിഹാരമാകും.

കണ്ണൂർ: മുൻ എം.പിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്ത് ഗവർണർ പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കില്ലെന്ന് കണ്ണൂർ സർവകലാശാല വിസിക്ക് നിയമോപദേശം ലഭിച്ചു. ഉത്തരവ് നിയമവിധേയമല്ലെന്നാണ് വിസിയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കറ്റിന്റെ തീരുമാനം. ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നും അടിയന്തര സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സ്റ്റേ ഉത്തരവിനെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണുർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ നിയമന നടപടിയാണ് മരവിപ്പിച്ചത്. കണ്ണൂർ സർവകലാശാല പ്രശ്‌നത്തിലെ തീരുമാനം ഉടൻ അറിയാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗവർണർ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയത്.

ചാൻസിലർ എന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി. 1996 ലെ കണ്ണൂർ സർവ്വകലാശാല ചട്ടത്തിലെ സെക്ഷൻ 7(3) പ്രകാരമാണ് ഗവർണർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവ്വകലാശാല ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനമാണ് മരവിപ്പിച്ചത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്‌സി സർവീസ് ആയ കേരള സവാരിയിലെ യാത്ര വൈകും. സവാരി ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലെത്താൻ വൈകുമെന്നാണ് തൊഴിൽ വകുപ്പ് വ്യക്തമാക്കുന്നത്. ഓൺലൈൻ ടാക്‌സി ഓട്ടോ ബുക്കിങ്ങും ഇതുവരെ ആരംഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് കേരള സവാരി ഫ്‌ളാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈൻ ടാക്‌സി സർവ്വീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്‌സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കും.

മറ്റു ഓൺലൈൻ പ്ലാറ്റുഫോമുകളെ പോലെ കേരള സവാരിയിൽ നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയില്ല. തിരക്കുള്ള സമയങ്ങളിൽ മറ്റു ഓൺലൈൻ ടാക്‌സി കമ്പനികൾ സർവീസുകൾക്ക് ഒന്നര ഇരട്ടിവരെ ചാർജ്ജ് വർധിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന്റെ ഗുണം യാത്രക്കാർക്കോ തൊഴിലാളികൾക്കോ ലഭിക്കാറുമില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്‌സികളിൽ അത് 20 മുതൽ 30 ശതമാനം വരെയാണ്. സർവീസ് ചാർജായി ലഭിക്കുന്ന തുക ഈ പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്‌സ് നൽകാനും മറ്റുമായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.

ഓൺലൈൻ ടാക്സി സർവീസുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സുരക്ഷയുടേതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഓൺലൈൻ സർവീസാണിത്. ആപ്പ് ഡിസൈനിങ്ങിലും ഡ്രൈവറുടെ രെജിസ്ട്രേഷനിലും അടക്കം ഈ കരുതലിനു പ്രാധാന്യം നൽകിയിട്ടുണ്ട്. പദ്ധതിയിൽ അംഗമാകുന്ന ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനവും നൽകുന്നുണ്ട്.

കൂടാതെ ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തിൽ അപകടസാധ്യത തോന്നിയാലോ ഈ ബട്ടൺ അമർത്താം. തീർത്തും സ്വകാര്യമായി ഒരാൾക്ക് അത് ചെയ്യാനാവും. ഡ്രൈവർ പാനിക് ബട്ടൺ അമർത്തിയാൽ യാത്രക്കാരനോ യാത്രക്കാരൻ അത് ചെയ്താൽ ഡ്രൈവർക്കോ ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കുകയില്ല. ബട്ടൺ അമർത്തിയാൽ പൊലീസ്, ഫയർഫോഴ്‌സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇനി ഓപ്ഷൻ തിരഞ്ഞെടുക്കാൻ പറ്റാത്തത്ര അപകടസാഹചര്യത്തിലാണെങ്കിൽ ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ നേരിട്ട് പൊലീസ് കൺട്രോൾ റൂമിലേക്ക് കണക്ട്ഡ് ആവും.

വാഹനങ്ങളിൽ സബ്‌സിഡി നിരക്കിൽ ജീ പി എസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്റർ തയ്യാറാക്കിയിട്ടുണ്ട്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിലാണ് ആധുനിക സംവിധാനങ്ങളോടെയുള്ള കാൾസെന്റർ പ്രവർത്തിക്കുന്നത്.

സർവീസ് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഞൊടിയിടയിൽ പരിഹാരം കണ്ടെത്താനാവും വിധമാണ് കോൾസെന്റർ പ്രവർത്തിക്കുക. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയിൽ സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോ. പ്രഫസറായി നിയമിക്കാൻ റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിക്കാൻ വഴിവിട്ട ഇടപെടലുകളാണ് നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സർവകലാശാലകളിൽ പ്രഫസർമാരായി സമീപകാലത്ത് നിയമിക്കപ്പെട്ട ചില സഖാക്കളുടെ ഭാര്യമാരുടെ യോഗ്യത പരിശോധിച്ചാൽ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത കൂടുതൽ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി പി രാജീവിന്റെ ഭാര്യക്ക് കൊച്ചി സർവകലാശാലയിൽ നിയമനം, മുൻ എം പി പി.കെ ബിജുവിന്റെ ഭാര്യയക്ക് കേരള സർവകലാശാലയിൽ നിയമനം , സ്പീക്കർ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സർവകലാശാലയിൽ നിയമനം, എം എൽ എ എ.എൻ ഷംസീറിൻറെ ഭാര്യയെ കാലിക്കട്ട് സർവകലാശാലയിൽ നിയമിക്കാൻ നീക്കം അങ്ങനെ സർവകലാശാലകളെ തകർക്കുന്ന സി പി എമ്മിന്റെ കൈകടത്തലുകളുടെ പട്ടിക നീണ്ടുപോകുകയാണ്. ഇത്തരം ക്രമവിരുദ്ധ നിയമനങ്ങൾ തുടരാനും ചോദ്യം ചെയ്യപ്പെടാതിരിക്കാനുമാണ് വി സി നിയമനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ കുത്സിത നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തകർത്തത് ഇടതു ഭരണമാണ്. അധ്യാപക തലത്തിലുള്ള രാഷ്ട്രീയ നിയമനങ്ങൾ അതിന് വേഗം പകർന്നു. കഴിവും പ്രാപ്ത്തിയുമുള്ളവരെ പടിക്ക് പുറത്ത് നിർത്തി അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സി പി എം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വഴിവിട്ട നിയമനം നൽകുകയാണ്. രാജ്യത്തെ പ്രമുഖ സർവകലാശാലകളുടെ പട്ടികയിൽ നിന്നും കേരളത്തിലെ സർവകലാശാലകൾ പുറത്താകുന്നത് ഇത്തരം രാഷ്ട്രീയ അധ്യാപക നിയമനങ്ങളുടെ ഫലമാണ്. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

ഇസ്ലാമാബാദ്: കോടിക്കണക്കിന് രൂപയുടെ കടത്തിൽ മുങ്ങി പാകിസ്താൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ ഇക്കാര്യം തുറന്നു സമ്മതിച്ചു. പുതുതായി പുറത്തുവിട്ട കണക്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ ഇക്കാര്യം വ്യക്തമാക്കുന്നു. 60 ട്രില്യൺ പാകിസ്താൻ രൂപ (ഏകദേശം 2,22,25,27,15,50,000 രൂപ) ആണ് രാജ്യത്തിന്റെ ആകെ കടമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

പാകിസ്താനിൽ ഒരു വർഷത്തിനിടെ 11.9 ട്രില്യൺ രൂപയുടെ കടം വർദ്ധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കനുസരിച്ച്, രാജ്യത്തിന്റെ മൊത്തം കടവും ബാധ്യതകളും മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 25% വർധനവ് രേഖപ്പെടുത്തി. ദേശീയ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കടഭാരം ഉയർന്നതായാണ് സെൻട്രൽ ബാങ്ക് അറിയിച്ചത്.

2022 ജൂണിൽ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പാക്കിസ്താന്റെ മൊത്തം കട ബാധ്യത 89.2% ആയിരുന്നു.

തിരുവനന്തപുരം: വിഴിഞ്ഞത് സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ. തുറമുഖ കവാടം ഉപരോധിച്ചാണ് മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്. രാപകൽ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വിഴിഞ്ഞം പദ്ധതി നിർമാണം നടക്കുന്നിടത്തേക്ക് റാലിയായി പോകാൻ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി. ഇതേ മാതൃകയിൽ 31 -ാം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ പൊലീസ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാന വിഷയങ്ങളിൽ അല്ല ചർച്ച വേണ്ടത് എന്ന നിലപാടിലാണ് അതിരൂപത. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്.

ഇന്ന് രാവിലെ ബൈക്ക് റാലിയായി എത്തിയ സമരക്കാർ പൊലീസിന്റെ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും ചെയ്തു. അതേസമയം, വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായി. റവന്യൂ- തുറമുഖ- ഫിഷറീസ് മന്ത്രിമാർ സമരക്കാരുമായി ചർച്ച നടത്തും. തിങ്കളാഴ്ചയോടെ ചർച്ച നടക്കുമെന്നാണ് വിവരം. അതേസമയം, സമരം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കിയതിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. നിയമനം നടത്തിയത് സർവകലാശാലയാണെന്നും മറുപടി പറയേണ്ടത് വൈസ് ചാൻസലറാണെന്നും മന്ത്രി വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റികളാണ് നിയമനം നടത്തുന്നത്. നിയമപ്രകാരം മാത്രമേ നിയമനം നടത്താൻ സാധിക്കുകയുള്ളു. നിയമനം നടത്തിയത് സർക്കാരല്ല. നിയമനവുമായി സർക്കാർ യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ലെന്നും ആർ ബിന്ദു അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണുർ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ നിയമന നടപടിയാണ് മരവിപ്പിച്ചത്. കണ്ണൂർ സർവകലാശാല പ്രശ്നത്തിലെ തീരുമാനം ഉടൻ അറിയാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗവർണർ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയത്.

ചാൻസിലർ എന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി. 1996 ലെ കണ്ണൂർ സർവ്വകലാശാല ചട്ടത്തിലെ സെക്ഷൻ 7(3) പ്രകാരമാണ് ഗവർണർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവ്വകലാശാല ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനമാണ് മരവിപ്പിച്ചത്.

ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് ആശ്വാസവാർത്തയുമായി കേന്ദ്ര സർക്കാർ. കർഷകരെടുത്ത മൂന്നുലക്ഷം വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പ്രതിവർഷം ഒന്നര ശതമാനം പലിശയിളവ് അനുവദിച്ചു. കേന്ദ്ര മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ മേഖലാ ബാങ്കുകൾ, ചെറുകിട ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, കോപ്പറേറ്റീവ് ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നെടുത്ത കാർഷിക വായ്പകൾക്കാണ് (2022-23 മുതൽ 2024-25) തീരുമാനം ബാധകം.

കാർഷിക മേഖലയിൽ വായ്പയുടെ ഒഴുക്ക് സുഗമമാക്കാനും വായ്പാ സ്ഥാപനങ്ങളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താനും പുതിയ തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. കർഷകർക്ക് കൂടുതൽ ഹ്രസ്വകാല വായ്പകൾ നൽകാൻ ബാങ്കുകൾ തയ്യാറാകുമെന്നും സർക്കാർ വിലയിരുത്തുന്നു.

കുറഞ്ഞ നിരക്കിൽ, കർഷകർക്ക് വായ്പ നൽകാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി രൂപീകരിച്ചത്. കാർഷിക ഉത്പ്പന്നങ്ങളും, സേവനങ്ങളും വായ്പ എടുത്ത് വാങ്ങാൻ കർഷകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. നേരത്തെയുണ്ടായിരുന്ന പലിശയിളവ് പദ്ധതി ഭേദഗതി ചെയ്താണ് പുതിയ സബ്സിഡി പദ്ധതി പ്രഖ്യാപിച്ചത്. 7 ശതമാനം വാർഷിക പലിശനിരക്കാണ് ഈടാക്കുന്നത്. കൃത്യമായ വായ്പാ തിരിച്ചടവിന് പ്രോത്സാഹനമായി 3 ശതമാനം അധിക ഇളവും കേന്ദ്ര് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ച് ഗവർണർ. കണ്ണുർ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ നിയമന നടപടിയാണ് മരവിപ്പിച്ചത്. കണ്ണൂർ സർവകലാശാല പ്രശ്നത്തിലെ തീരുമാനം ഉടൻ അറിയാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗവർണർ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയത്. ചാൻസിലർ എന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി

ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ഗവർണർ ഉത്തരവിൽ വ്യക്തമാക്കുന്നു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെയും ഗവർണർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

അതേസമയം, ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ രംഗത്തെത്തി. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണ് വൈസ് ചാൻസലറുടെ തീരുമാനം. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവർണർക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം.