General (Page 191)

കൊൽക്കത്ത: പശ്ചിമബംഗാളിലെ ട്രെയിൻ അപകടത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷൻ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകട കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായവും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 50000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. അപകടസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ട്രെയിൻ ദുരന്തത്തിൽ വ്യക്തമാക്കി. മന്ത്രി പറഞ്ഞു. അപകട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുഡ്സ് ട്രെയിൻ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് കാഞ്ചൻജംഗ എക്സ്പ്രസിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി.

ഡാർജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലൻസുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ 15 പേർ മരണപ്പെട്ടു. 60 പേർക്ക് പരിക്കേറ്റുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്കൊ പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചു. അപകടം ഞെട്ടിക്കുന്നതെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കിയത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും പ്രധാനമന്ത്രിയും സഹായ ധനം പ്രഖ്യാപിച്ചു. സംഭവത്തിൽ അദ്ദേഹം ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചു. സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. ഇതു സംബന്ധിച്ച് കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാർഗനിർദ്ദേശങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം അറിയിച്ചത്.

ഓഫീസ് സൗകര്യങ്ങൾ , കെട്ടിടങ്ങൾ കപ്യൂട്ടർ സംവിധാനം, മികച്ച സർവ്വർ റൂം ഫെസിലറ്റി, തുടങ്ങി 12 മാർഗ നിർദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്.

ഇനി സെക്ഷൻ 8 , സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു. (ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട്.) ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളിൽ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകൾ/കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തു വച്ച് വമ്പൻ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും. വിദേശത്തുനിന്ന് മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയാണ് കൊടിക്കുന്നിൽ സുരേഷ്.

ജൂൺ 24-ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുമ്പാകെ രാഷ്ട്രപതി ഭവനിൽ വെച്ച് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.

കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലാകും എംപിമാരുടെ സത്യപ്രതിജ്ഞ ഉൾപ്പെടെ നടക്കുക.

ജറുസലം: ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായിരുന്ന ബെനി ഗാൻസും സഖ്യകക്ഷിയായ ഗാഡി ഐസെൻകോട്ടും പിൻവാങ്ങി ഒരാഴ്ചക്കുള്ളിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ബെനി ഗാൻസിന്റെ പ്രത്യേക ആവശ്യപ്രകാരം അദ്ദേഹത്തെ ഉൾപ്പെടുത്തിയാണ് കാബിനറ്റ് രൂപീകരിച്ചത്. അദ്ദേഹം ഒഴിഞ്ഞതോടെ ഇനി അതിന്റെ ആവശ്യമില്ലെന്നാണ് നെതന്യാഹു അറിയിച്ചത്.

പലസ്തീനുമായുള്ള യുദ്ധം സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങൾ ഇനിമുതൽ ചെറിയ ഗ്രൂപ്പുകളായി കൂടിയാലോചിച്ച് തീരുമാനിക്കും. പുതിയ മാറ്റം സൈന്യത്തിന്റെ കമാൻഡിങ് ശൃംഖലയെ ബാധിക്കില്ലെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് വ്യക്തമാക്കി.

ന്യൂഡൽഹി: :ജമ്മു കശ്മീരിലെ റിയാസിയിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ എൻഐഎ. ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എൻഐഎയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ജൂൺ 9 നാണ് ഭീകരാക്രമണം നടന്നത്.

അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഭീകരാക്രമണത്തിൽ ഒൻപത് തീർത്ഥാടകർക്ക് ജീവൻ നഷ്ടമായിരുന്നു. 33 തീർത്ഥാടകർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. റിയാസിയിലെ ശിവ കോരി ക്ഷേത്രത്തിൽ നിന്നും കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് ആക്രമിക്കപ്പെട്ടത്.

ഭീകരർ വെടിയുതിർത്തതോടെ ബസ് നിയന്ത്രണം വിട്ട് പാറയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ ഇടങ്ങളിലെ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. റിയാസി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമർനാഥ് തീർത്ഥാടനത്തിന്റെ സുരക്ഷ അധികൃതർ വർധിപ്പിച്ചു.

ആലപ്പുഴ: പക്ഷിപ്പനി H5N1 പക്ഷികളിൽ നിന്നും പക്ഷികളിലേക്കാണ് സാധാരണയായി പകരാറുള്ളതെങ്കിലും ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ ഇടയുണ്ട്. അങ്ങനെ മനുഷ്യരിലേക്ക് രോഗം വന്നാൽ ഗുരുതരമായേക്കാം.

കോഴി, താറാവ് തുടങ്ങിയ വളർത്തു പക്ഷികളിലാണ് സാധാരണയായി പക്ഷി പനി കാണുന്നത്. എന്നാൽ കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണം.

പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കുക.

രോഗബാധയേറ്റ കോഴി ,താറാവ് പോലെയുള്ള പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപഴകുന്നവർ,വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, പക്ഷികളെ നശിപ്പിക്കാൻ നിയോഗിച്ചവർ, മറ്റു ബസപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.

പ്രതിരോധ മാർഗ്ഗങ്ങൾ

രോഗബാധയുള്ള പക്ഷികളുടെ കാഷ്ഠ ത്തിൽ നിന്നും മറ്റു സ്രവങ്ങളിൽ നിന്നും രോഗബാധ വളർത്തു പക്ഷികൾക്കും മൃഗങ്ങൾക്കും ഉണ്ടാക്കാൻ ഇടയുണ്ട്.
അതുകൊണ്ടുതന്നെ വീട്ടിൽ വളർത്തുന്ന പക്ഷികളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും സുരക്ഷ ശ്രദ്ധിക്കുക.

കാക്കയുടെ കാഷ്ഠവും മറ്റും വീണു മലിനമായ സാഹചര്യങ്ങളുമായി സമ്പർക്കത്തിൽ ആയാൽ കൈകൾ /ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. നന്നായി കുളിക്കുക.

രോഗമുളള പക്ഷികളുമായും ചത്ത പക്ഷികളുമായും സമ്പർക്കത്തിൽ വരുന്നവർ അതാത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതും സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

ചത്തുവീണ പക്ഷികളെ അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.
ചത്ത പക്ഷികളെ കുഴിച്ചിടുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം സ്വീകരിക്കണം. രോഗബാധയുള്ള പക്ഷികളെയും ചത്ത പക്ഷികളെയും, കൈകാര്യം ചെയ്യുമ്പോളും വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം:രോഗമുള്ള പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും ചത്ത പക്ഷികളെ കുഴിച്ചിടുമ്പോഴും മാസ്‌കും, നീളമുള്ള കൈയ്യുറയും ധരിക്കണം. കൈകൾ സോപ്പിട്ട് കഴുകുകയും ചെയ്യണം.
ചത്തു പോയ പക്ഷികൾ, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തിൽ കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യണം.

ഇറച്ചി ,മാംസം എന്നിവ നന്നായി സമയമെടുത്തു വേവിച്ചതിനു ശേഷം മാത്രം കഴിക്കുക . സമയമെടുത്ത് പാകം ചെയ്യാൻ സാധ്യതയില്ലാത്ത മുട്ട വിഭവങ്ങൾ(ബുൾസൈ,ഓംലെറ്റ്….)ഒഴിവാക്കുക. മുട്ട ഉപയോഗിക്കുന്നതിനു മുമ്പ് പുറംഭാഗം സോപ്പിട്ട് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക.

പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ മുട്ട ,മാംസം തുടങ്ങിയ പൗൾട്രി ഉൽപ്പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. കാഷ്ഠം വളമായി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം മുതലായവ മനുഷ്യരിലെ രോഗ ലക്ഷണങ്ങൾ ആണ്. രോഗ പകർച്ചയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ പനി , ജലദോഷം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക. പ്രതിരോധ മരുന്ന് മുടക്കം ഇല്ലാതെ കഴിക്കുക.

വളർത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കേണ്ടതാണ്.
പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. സുരക്ഷിതമായി സംസ്‌കരിക്കുക.

ബർഗൻസ്റ്റോക്ക്: സ്വിറ്റ്സർലണ്ടിൻ ചേർന്ന യുക്രെയ്ൻ സമാധാന ഉച്ചകോടിയ്ക്ക് സമാപനം. നിരവധി ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തെങ്കിലും റഷ്യ ഇതിൽ നിന്നും വിട്ടു നിന്നിരുന്നു. യുക്രെയ്ന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അടിസ്ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാനക്കരാർ എന്നതായിരുന്നു ഉച്ചകോടി ആവശ്യപ്പെട്ടത്.

തൊണ്ണൂറിലേറെ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഇന്തൊനീഷ്യ, മെക്സിക്കോ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പു വയ്ക്കുന്നതിൽ നിന്ന് വിട്ടുനിന്നു. റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണിത്. സാപൊറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം യുക്രെയ്നു തിരിച്ചുനൽകണമെന്നും തുറമുഖങ്ങൾക്കും കപ്പലുകൾക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വിദേശകാര്യ സെക്രട്ടറി പവൻ കപൂറാണ് ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തത്. ഇരുവിഭാഗങ്ങൾക്കും സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമാധാനം പുനഃസ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനത്തിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി ചർച്ച തുടരുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി എക്‌സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച പോസ്റ്റ് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചതോടെ കോൺഗ്രസ് കേരളാ ഘടകം പോസ്റ്റ് പിൻവലിച്ചു. ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം എക്‌സിൽ പങ്കുവച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പരിഹാസം. ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു എന്ന അടികുറിപ്പോടെയാണ് ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ മുൻ പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കോൺഗ്രസിന്റെ പരിഹാസം.

സംഭവത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളോ അർബൻ നക്‌സലുകളോ ആണെന്ന് തോന്നുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദേശീയ നേതാക്കൾക്കെതിരെ അപകീർത്തികരവും അപമാനകരവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് തുടരുന്ന കോൺഗ്രസ് ഇപ്പോൾ ബഹുമാനപ്പെട്ട മാർപ്പാപ്പയെയും ക്രിസ്ത്യൻ സമൂഹത്തെയും പരിഹസിക്കുന്നതിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചിരുന്നു.

കളിച്ചുകളിച്ച് മാർപാപ്പാ തിരുമേനിയെവരെ ആക്ഷേപിക്കാമെന്നായി. കെ സി അറിയാതെ ഇതൊന്നും നടക്കില്ല. രാഗയും ഖാർഗെയും ഇതൊക്കെ അറിയുന്നുണ്ടോ ആവോ. ഏതായാലും ക്രൈസ്തവരെ ഇതുപോലെ പരിഹസിച്ച ഒരു ട്വീറ്റും ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് കേരളാ ഘടകം രംഗത്തെത്തി. മാർപാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോൺഗ്രസിന്റെ ഒരു പ്രവർത്തകനും ഉണ്ടാകില്ലെന്നും സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്രമോദിയെ പരിഹസിക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ലെന്നും കേരളാ ഘടകം അറിയിച്ചു.

നരേന്ദ്രമോദിയുടെ നാണംകെട്ട രാഷ്ട്രീയ കളികളെ പരിഹസിച്ചതിനെ മാർപാപ്പയെ അപമാനിച്ചതായി ചിത്രീകരിക്കുവാനുള്ള സുരേന്ദ്രന്റെയും മോദി പരിവാരത്തിന്റെയും വർഗീയ മനസ്സ് ജനങ്ങൾക്ക് മനസ്സിലാകും. വർഗീയ വിഷം കുത്തിവച്ചാലുടൻ അത് പടർത്താൻ നടക്കുന്ന ആത്മാഭിമാനം ഇല്ലാത്ത ജനവിഭാഗമായി ക്രിസ്തുമത വിശ്വാസികളെ തരംതാഴ്ത്താനാണ് സുരേന്ദ്രനും കൂട്ടരും ശ്രമിക്കുന്നതെന്നും കേരളാ ഘടകം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. പക്ഷിപ്പനി (എച്ച്5 എൻ1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി.) തീരുമാന പ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

ചേർത്തലയിൽ താറാവുകളിലും തുടർന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. കർഷകരും പക്ഷി വളർത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകളും പാലിക്കേണ്ട മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്. പ്രതിരോധ പ്രവർത്തനങ്ങൾക്കും നിരീക്ഷണങ്ങൾക്കും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകുന്ന മാർഗരേഖയാണിത്. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചു. കാക്കകളിലും മറ്റ് പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളിൽ സസ്തനികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ അത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ സസ്തനികളിലും പെട്ടന്നുള്ള മരണമുണ്ടായാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക. അവബോധം ശക്തമാക്കും.

കേരളത്തിൽ പക്ഷിപ്പനി ഇന്നേവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. എങ്കിലും മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതാണ്.

പക്ഷികളിൽ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്‌ളുവൻസ (എച്ച്5 എൻ1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളിൽ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയിൽ ഇത് പകരാറില്ല. എന്നാൽ അപൂർവമായി ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം. ഇത്തരത്തിലുള്ള വൈറസ് ബാധ ഗുരുതരമായ രോഗ കാരണമാകാം.

കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപക്ഷികൾ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, മറ്റു ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.

ന്യൂഡൽഹി: ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. പശ്ചിമ ബംഗാളിലാണ് സംഭവം. ഗുഡ്‌സ് ട്രെയിൻ കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. പൊലീസും ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ഡാർജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലൻസുകളും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ 5 പേർ മരണപ്പെട്ടതായി ഡാർജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 25 പേർക്ക് പരിക്കേറ്റുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെതുടർന്ന് മൂന്ന് ബോഗികൾക്കിടയിലായി നിരവധി പേർ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഗുഡ്‌സ് ട്രെയിൻ സിഗ്‌നൽ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയിൽവേ വിശദമാക്കുന്നത്. അപകടത്തിലെ വിവരങ്ങൾ അറിയുന്നതിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

കൺട്രോൾ റൂം നമ്പറുകൾ

03323508794 (ബിഎസ്എൻഎൽ)
03323833326 (റെയിൽവെ)

റെയിൽവെ ഹെൽപ് ഡെസ്‌ക് നമ്പറുകൾ

Sealdah
033-23508794
033-23833326

GHY Station
03612731621
03612731622
03612731623

KIR STATION
6287801805

Katihar
09002041952
9771441956

LMG
03674263958
03674263831
03674263120
03674263126
03674263858