General (Page 116)

തിരുവനന്തപുരം: സർക്കാരിന്റെ ഫലപ്രദമായ വിപണി ഇടപെടൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായകരമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം കുറഞ്ഞതോതിൽ അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളം. സർക്കാർ ഇടപെടലിലൂടെയാണിത് സംഭവിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിർത്താൻ 14,000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. സഹകരണ വിപണിയിലൂടെ 60 കോടി രൂപയുടെ സാമ്പത്തികനേട്ടം സാധാരണക്കാർക്ക് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 100 കോടി രൂപയുടെ പരോക്ഷ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്.

1500 ഓണച്ചന്തകളാണ് സഹകരണ മേഖലയിൽ സംസ്ഥാനത്ത് ആരംഭിക്കുന്നത്. 13 ഇനം സാധനങ്ങൾ സബ്‌സിഡി നിരക്കിലാണ് ലഭിക്കുക. നിത്യോപയോഗ സാധാനങ്ങൾ ഗുണനിലവാരം ഉറപ്പാക്കിയാണ് എത്തിക്കുന്നത്. കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള 166 ത്രിവേണി സ്റ്റോറുകൾ, 24 മൊബൈൽ ത്രിവേണി സ്റ്റോറുകൾ എന്നിവിടങ്ങളിലൂടെ കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ ലഭിക്കും. കൂടാതെ നീതി സ്റ്റോറുകൾ വഴിയും സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

ഭക്ഷ്യരംഗത്തെ സബ്‌സിഡി രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിന്റെ ദൂഷ്യം അനുഭവിക്കുന്നത് ജനങ്ങളാണ്. ഒരു വിഭാഗത്തിന് ആഹാരം ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നു. ആഗോള ഭക്ഷ്യസുരക്ഷാ പട്ടികയിൽ 68 – ാം സ്ഥാനത്തായിരുന്ന രാജ്യം ഇപ്പോൾ 111- ാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണമന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ആന്റണി രാജു എം. എൽ. എ ത്രിവേണി ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, സഹകരണ രജിസ്ട്രാൽ ഡോ. സജിത്ബാബു, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

തിരുവനന്തപുരം: ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശം പുറത്തിറക്കി. വിഗ്രഹങ്ങൾ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ജലാശയങ്ങൾക്കും ദോഷകരമായ ഉൽപ്പന്നങ്ങൾ (പ്ലാസ്റ്റർ ഓഫ് പാരിസ്, പ്ലാസ്റ്റിക്, തെർമോകോൾ) കൊണ്ട് നിർമിച്ച വിഗ്രഹങ്ങൾ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. നിമജ്ജനത്തിനു മുൻപ് വിഗ്രഹത്തിൽ അണിയിച്ചിട്ടുള്ള വസ്ത്രങ്ങൾ, മോടി പിടിപ്പിക്കാനുപയോഗിക്കുന്ന മാലകൾ, പൂക്കൾ, ഇലകൾ, മറ്റു വസ്തുക്കൾ എന്നിവ മാറ്റേണ്ടതാണ്.

നിമജ്ജനത്തിനായുള്ള വിഗ്രഹങ്ങളിൽ അപകടകാരിയായ/ മാരകമായ/ വിഷലിപ്തമായ പെയിന്റുകൾ/ ചായങ്ങൾ ഉപയോഗിക്കരുത്. നിറം നൽകുന്നതിന് പ്രകൃതിദത്തവും ദോഷകരമല്ലാത്തതുമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. കഴിവതും ചെറിയ വിഗ്രഹങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കണം. കിണറുകൾ, തടാകങ്ങൾ, നദികൾ എന്നീ ശുദ്ധ ജലസ്‌ത്രോതസ്സുകൾ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിച്ചിട്ടുള്ള കുളങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കേണ്ടതാണ്. ഉത്സവവുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വലിയ ശബ്ദമുള്ള പടക്കങ്ങൾ, അധികം പുക പുറന്തള്ളുന്ന പടക്കങ്ങൾ എന്നിവ ഉപയോഗിക്കരുത്. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ആദ്യമായി സർക്കാരിനോട് പ്രതികരിച്ച് സിനിമ സംഘടന. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നൽകിയത്. സിനിമ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം എന്ന് നിർദ്ദേശം അപ്രായോഗികവും അസാധ്യവും ആണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കൂടാതെ ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചതിനുശേഷം ആണ് കത്ത് നൽകിയത് എന്നും അസോസിയേഷൻ അറിയിക്കുന്നു.

ഓരോ സിനിമയിലും വിപണിമൂല്യവും സർഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കൾക്ക് പ്രതിഫലം നിശ്ചയിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിർമാതാവിന്റെ വിവേചനാധികാരമാണ്. പുരുഷുന്മാരേക്കാൾ പ്രതിഫലം വാങ്ങുന്ന സ്ത്രീകൾ സിനിമയിൽ ഉണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഥയിലും കഥാപാത്രത്തിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യമാണെന്നും ഇത്തരം നിർദേശങ്ങളിൽ വ്യക്തത വേണം എന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കത്തിൽ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയിൽ സിനിമയിൽ സജീവ സാന്നിധ്യം ഉള്ളവരെ കൂടി ഉൾപ്പെടുത്തണമായിരുന്നുവെന്നും കത്തിൽ അസോസിയേഷൻ വിമർശനം ഉന്നയിക്കുന്നുണ്ട്. ഹേമ കമ്മിറ്റി നടത്തിയത് കേവല വിവരശേഖരണമാണെന്നും സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ടെന്നും അസോസിയേഷൻ കത്തിൽ വ്യക്തമാക്കി.

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയോടൊപ്പമാണ് ഇരുവരും എത്തിയത്. ഹരിയാനയിലെ കോൺഗ്രസ് നേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ഹരിയാനയുടെ മക്കൾ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമാണെന്ന് ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേര അറിയിച്ചു. ഒളിംപിക്‌സ് ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയിൽവെയിലെ ജോലി രാജിവെച്ചശേഷമാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കുമെന്നാണ് വിവരം.

ഒളിംപിക്‌സിൽ പങ്കെടുത്ത് തിരിച്ചെത്തിയശേഷം വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനെ പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്.

ബുധനാഴ്ച മുതൽ ഇത് ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. അനുവദിച്ച രണ്ടു ഗഡുവിൽ ഒരെണ്ണം കുടിശികയാണ്. പണഞെരുക്കം കാരണമുണ്ടായ ക്ഷേമ പെൻഷൻ കുടിശിക ഈ വർഷവും അടുത്ത വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഐബിഎം (IBM) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സംഘടിപ്പിച്ച ആസ്പയർ (ASPIRE) 2024 – മെഗാ പ്ലെയ്സ്മെന്റ് ഡ്രൈവ്, എറണാകുളം മുട്ടത്തെ SCMS സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിൽ മന്ത്രി ഡോ ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു.

വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ്, അഥവാ സ്‌കിൽ ഗ്യാപ് നികത്തി യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന വിഷയത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ യുവജനങ്ങൾക്ക് തൊഴിലവസരം ഒരുക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അൻവർ സാദത് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസാപ് കേരള ചെയർപേഴ്സൺ & മാനേജിങ് ഡയറക്ടർ ഉഷ ടൈറ്റസ് അസാപ് കേരളയുടെ വിവിധങ്ങളായ സംരംഭങ്ങളെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ആശംസ പ്രസംഗവും അസാപ് കേരളം അസ്സോസിയേറ്റ് ഡയറക്ടർ ടിയാരാ സന്തോഷ് നന്ദിയും പറഞ്ഞു.

എറണാകുളം,തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ഡ്രൈവിൽ 50ഓളം കമ്പനികളിലായി 1600 ഇലധികം ഉദ്യോഗാർഥികൾ പങ്കെടുത്തു. ചടങ്ങിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ അസാപ് കേരളയും ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ഇന്റേൺഷിപ്-പ്ലെയ്സ്മെന്റ് ധാരണാപത്രം കൈമാറി.

പത്തനംതിട്ട: പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി പി വി അൻവർ എംഎൽഎ. ‘വിക്കറ്റ് നമ്പർ 1.. ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് പി വി അൻവർ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്റ്റംപൗട്ട് ആകുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്ന സുജിത് ദാസ് ഐ പി എസിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

പി വി അൻവറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതരമായ ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്ന സുജിത് ദാസ് ഐ പി എസിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.

പി വി അൻവറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതരമായ ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയിൽ ഫലപ്രദമായ മാർഗനിർദേശങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡൽ ലോകത്തിന് കൂടുതൽ സംഭാവനകൾ നൽകാനാകും. നിപ, കോവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതിൽ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പകർച്ചവ്യാധികൾ, ജീവിതശൈലീ രോഗങ്ങൾ, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാൾവഴികൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ ‘എ പാത്ത് ടു വെൽനെസ് കേരളാസ് ബാറ്റിൽ എഗേൻസ്റ്റ് ടിബി’ എന്ന ഡോക്യുമെന്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷൻ പ്ലാനിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ലഘുലേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ക്ഷയരോഗത്തെക്കുറിച്ചുള്ള ചർച്ചകൾ പൊതുസമൂഹത്തിൽ ഇപ്പോൾ അധികം ഉണ്ടാകാറില്ല. കാരണം, പൊതുവേ നിർമ്മാർജ്ജനം ചെയ്യപ്പെട്ട ഒരു രോഗമായാണ് അതിനെ നാം കണക്കാക്കുന്നത്. എന്നാൽ ലോകത്താകെയുള്ള കണക്കുകൾ പരിശോധിച്ചാൽ അതല്ല സ്ഥിതി. ഇന്നും ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണത്തിനു കാരണമാകുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം. ക്ഷയരോഗ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്താൻ കേരളത്തിനു കഴിഞ്ഞു. കഴിഞ്ഞ ആറ് വർഷത്തെ പ്രവർത്തനം കൊണ്ടുതന്നെ സംസ്ഥാനത്തെ ക്ഷയരോഗ വ്യാപനം 40 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ ദേശീയ ക്ഷയരോഗ സർവേയിൽ രാജ്യത്ത് ക്ഷയരോഗ വ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഓരോ ഒരു ലക്ഷം പേരിലും 70 പേരെയാണ് ക്ഷയരോഗം ബാധിക്കുന്നത്. നമ്മുടെ രാജ്യത്താകെ ഒരു ലക്ഷത്തിൽ 199ഉം ലോകത്താകെ ഒരു ലക്ഷത്തിൽ 133 ഉം ആളുകളെയാണ് ക്ഷയരോഗം ബാധിക്കുന്നത്. കേരളത്തിൽ ഒരു ലക്ഷത്തിൽ 7ഉം ഇന്ത്യയിൽ 34ഉം ലോകത്ത് 18 ഉം ആളുകളാണ് ക്ഷയരോഗം മൂലം മരണപ്പെടുന്നത്. കുറഞ്ഞ ശിശുമരണ നിരക്കിലെന്ന പോലെ കുറഞ്ഞ ക്ഷയരോഗ മരണ നിരക്കിലും കേരളം ലോകത്തിനു മാതൃകയാവുന്നു.

2023 ൽ കേന്ദ്ര സർക്കാർ കേരളത്തിലെ 60 പഞ്ചായത്തുകളെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇനിയും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശേഷിക്കുന്ന പഞ്ചായത്തുകളിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനും കൂടുതൽ പഞ്ചായത്തുകളെ ക്ഷയരോഗ വിമുക്തമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ടിബി നിർമ്മാർജനത്തിൽ ലോകാരോഗ്യ സംഘടന നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

രാജ്യത്ത് ഏറ്റവും കുറവ് ടിബി റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. 2015-നെ അപേക്ഷിച്ച് ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ 40 ശതമാനത്തിലധികം കുറവുണ്ടായി. ഇതിലൂടെ 2022-ൽ ദേശീയ തലത്തിൽ വെള്ളി മെഡൽ ലഭിക്കുകയും ചെയ്തു. സ്വകാര്യ മേഖലയിൽ ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ചതിനും പുരസ്‌കാരം ലഭിച്ചിരുന്നെന്ന് മന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ ഇന്ത്യാ പ്രതിനിധി ഡോ. റോഡ്‌റികോ എച്ച് ഓഫ്രിൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അത് തടയുന്നതിന് കേരളം മുന്നോട്ടുവച്ച ബദൽ മാതൃക ജനങ്ങൾക്ക് ഗുണകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തിൽ വിലക്കയറ്റത്തെ ഗൗരവത്തോടെ കാണുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ ഫലപ്രദമായ ഇടപെടൽ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഓണക്കാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ വിലക്കുറവ് കുറഞ്ഞതോതിൽ അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ ജൂണിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം പണപ്പെരുപ്പം5ശതമാനം വർധിച്ചു. വിലക്കയറ്റം9.4ശതമാനമാണ്. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം8ശതമാനത്തിന് മുകളിലാണ്. പച്ചക്കറി വിലക്കയറ്റം30ശതമാനത്തിനടുത്തെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

നിത്യോപയോഗ സാധനങ്ങൾ വലിയ വിലക്കുറവിലാണ് സപ്ലൈകോ ലഭ്യമാക്കുന്നത്.13ഇനം സബ്‌സിഡി സാധനങ്ങൾക്കൊപ്പം പഴം,പച്ചക്കറി ഉത്പന്നങ്ങളും ഫെയറിൽ നൽകുന്നുണ്ട്. ഈ നടപടി കർഷകർക്ക് ആശ്വാസം പകരുന്നതിനൊപ്പം സാധാരണക്കാർക്ക് മിതമായ നിരക്കിൽ സാധനം ലഭിക്കുന്നതിന് അവസരം ഒരുക്കും. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ45ശതമാനം വരെ വിലക്കുറവിൽ വിതരണം ചെയ്യും.255രൂപയുടെ ശബരി ഉത്പന്നം189രൂപയ്ക്ക് ലഭിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ഉപേക്ഷിക്കുന്നതിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ മാത്രമാണ് ഒഴിവാക്കിയത്. മറ്റു പരിപാടികൾക്കൊന്നും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാടിന്റെ പുനർനിർമാണത്തിലേക്ക് സർക്കാർ കടക്കുകയാണ്. അതിന് നാടിന്റെയാകെ പിന്തുണ വലിയ തോതിൽ ലഭിക്കുന്നുണ്ട്. വിവിധ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്ക് മുഴുവൻ താത്ക്കാലിക താമസം ഒരുക്കി. പുനരധിവാസ നടപടികൾ കൃത്യമായി നടന്നു വരുന്നു. വയനാട് ദുരന്തബാധിത പ്രദേശത്തെ മുഴുവൻ പേർക്കും14ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകുന്നുണ്ട്. സപ്ലൈകോയുടെ പ്രവർത്തനം സർക്കാരിന്റെ പ്രവർത്തനമായി ജനം വിലയിരുത്തുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സപ്‌ളൈക്കോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർധനവുണ്ടായതായി അധ്യക്ഷത വഹിച്ച ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണി വരെ ആറു കോടി രൂപയുടെ വിൽപന നടന്നിട്ടുണ്ട്. സപ്ലൈകോയ്ക്ക് വിപണിയിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്നുവെന്നതിന്റെ തെളിവാണിത്.45ശതമാനം വരെ വിലക്കുറവിലാണ് ചില ഉത്പന്നങ്ങൾ നൽകുന്നത്. വെള്ള,നീല റേഷൻ കാർഡുകാർക്കും ഓണത്തിന്10കിലോ വീതം അരി നൽകുമെന്ന് മന്ത്രി വിശദമാക്കി.