ദീർഘദൂര ഡ്രൈവിംഗ്; നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം….
എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾ ഡ്രൈവർ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്. ദീർഘദൂര ഡ്രൈവിംഗിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാൻ പാടില്ല.
തുടർച്ചയായി നാലു മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം നിർബന്ധമായും 10 മിനിറ്റ് എങ്കിലും വിശ്രമിക്കുക.
നടുവേദനയുള്ളപ്പോൾ വാഹനം ഓടിക്കാതിരിക്കുക.
യാത്രക്കിടെ വെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റാൻ സഹായിക്കും.
പൂർണ ആരോഗ്യവാണെങ്കിൽ മാത്രം വാഹനം ഓടിക്കാവു.
രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർ മരുന്ന് കഴിച്ചു ആറ് മണിക്കൂറുകൾക്കു ശേഷമേ വാഹനം ഓടിക്കാവൂ.
യാത്രക്കിടെ ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഒപ്പമിരിക്കുന്ന വ്യക്തി ശ്രദ്ധിക്കേണ്ടതാണ്.
വാഹനം ഓടിക്കുമ്പോൾ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മറ്റുള്ളവരുടെ സഹായം തേടുക.
ക്ഷമയോടു കൂടി വാഹനം ഓടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.









