ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചെറിപ്പഴം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ചെറി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ വളരെ കുറഞ്ഞ അളവിൽ മാത്രമെ കലോറി അടങ്ങിയിട്ടുള്ളു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ചെറികളിൽ മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ഉറക്കമില്ലായ്മ പരിഹരിക്കാനും ചെറി സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളമായുണ്ട്. പൊട്ടാസ്യം, പോളിഫെനോൾ ആന്റി- ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചെറി, ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എല്ലാ ചെറികളിലും ആന്റി-ഇൻഫ്ളമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തും.
വിറ്റാമിൻ സി അടങ്ങിയ ചെറി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ചെറിപ്പഴങ്ങളിലെ വിറ്റാമിൻ ബിയും സിയും തലമുടി കൊഴിച്ചിൽ തലയാനും തലമുടി നന്നായി വളരാനും സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.

