Health (Page 197)

മലപ്പുറം: മലപ്പുറത്ത് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്. രണ്ടാഴ്ച്ചയ്ക്കിടെ 66,438 പേർ മാത്രമാണ് മലപ്പുറത്ത് വാക്സിൻ സ്വീകരിച്ചത്. മലപ്പുറത്ത് വാക്സിനേഷൻ ഇഴഞ്ഞാണ് നീങ്ങുന്നതെന്നാണ് ആക്ഷേപം. ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ പേർക്ക് വാക്സിൻ ലഭിച്ചപ്പോൾ മലപ്പുറത്ത് ദിവസം ശരാശരി 4,500 പേർക്ക് മാത്രമാണ് വാക്സിനേഷൻ നൽകാൻ കഴിഞ്ഞത്.

രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് 1,42,504 പേർക്കാണ് വാക്സിൻ കുത്തിവെയ്പ്പ് നൽകിയത്. മേയ് 24 വരെ എറണാകുളത്ത് 9,68,670 പേർ വാക്സിൻ കുത്തിവെയ്പ്പെടുത്തു. ജനസംഖ്യാനുപാതികമായി വാക്സിൻ വിതരണം പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടും അധികൃതർ ഇക്കാര്യം ഗൗരവരത്തിലെടുക്കാത്തതാണ് മലപ്പുറം ജില്ല വാക്സിനേഷനിൽ പിന്നിലാവാൻ കാരണം. തൃശൂരിലും വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുറവാണ്. 33,654 പേർക്കാണ് തൃശൂരിൽ രണ്ടാഴ്ച്ചക്കിടെ വാക്സിൻ ലഭിച്ചത്.

കോവിഡ് ആപ്പ് വഴിയാണ് വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യുക. വെകിട്ട് 4.30 നാണ് വാക്സിൻ ബുക്കിംഗിനായി സമയം അനുവദിച്ചിരിക്കുന്നത്. കൊവിൻ പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പലപ്പോഴും വാക്സിന് വേണ്ടി ബുക്ക് ചെയ്യുന്നതിന് തടസം സൃഷ്ടിക്കാറുണ്ട്.

covid

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ കോവിഡ് വാക്‌സിനും വിതരണത്തിന് തയ്യാര്‍.വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്.ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍-ഇയുടെ കോവിഡ് വാക്‌സിനായുള്ള കരാറില്‍ രാജ്യം ഒപ്പുവെച്ചു. വാക്‌സിനായി 1500 കോടി രൂപ മുന്‍കൂര്‍ നല്‍കുമെന്നും 2021 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവിനുളളില്‍ ബയോളജിക്കല്‍-ഇ വാക്‌സിന്‍ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. കോവാക്‌സിന് പുറമേ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, സ്പുട്‌നിക് വി എന്നീ വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്നത്. ഫൈസര്‍, മൊഡേണ എന്നീ വിദേശ വാക്‌സിനുകള്‍ രാജ്യത്ത് വേഗത്തില്‍ ലഭ്യമാക്കാനുളള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

covaxin

കുട്ടികളിലുള്ള വാക്‌സിൻ ക്ലിനിക്കല്‍ പരീക്ഷണത്തിന് പട്‌ന എയിംസില്‍ തുടക്കമായി. കൊവാക്‌സിൻ 15 കുട്ടികളിലാണ് ആദ്യഘട്ട ട്രയൽ നടത്തുന്നത്. കുത്തിവെയ്പ്പിനുമുൻപായി ആര്‍ടിപിസിആര്‍, ആന്റിബോഡി പരിശോധനകള്‍ക്ക് ശേഷം കുട്ടികൾ ട്രയലില്‍ പങ്കാളികളായി. ആന്റിബോഡി സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയ കുട്ടികൾക്ക് പരീക്ഷണത്തിന് പങ്കാളിയാകാൻ സാധിക്കില്ല . 12 നും 18 നും വയസ്സിനിടയിലുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കിയതെന്ന് എയിംസിലെ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സഞ്ജീവ് കുമാര്‍ പറഞ്ഞു. 5 എംഎല്‍ മരുന്ന് കുത്തിവെപ്പായി നല്‍കിയ ശേഷം കുട്ടികളെ രണ്ട് മണിക്കൂര്‍ നിരീക്ഷണത്തിന് വിധേയമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് മരുന്ന് നല്‍കും. അതുവരെ കുട്ടികള്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

covid

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

17,521 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1143 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2390, കൊല്ലം 2260, പാലക്കാട് 1393, തിരുവനന്തപുരം 2022, എറണാകുളം 1979, തൃശൂര്‍ 1747, ആലപ്പുഴ 1318, കോഴിക്കോട് 1175, കണ്ണൂര്‍ 757, കോട്ടയം 669, പത്തനംതിട്ട 568, കാസര്‍ഗോഡ് 547, ഇടുക്കി 483, വയനാട് 213 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, എറണാകുളം 12, കൊല്ലം 10, തൃശൂര്‍ 7, തിരുവനന്തപുരം, വയനാട് 6 വീതം, പത്തംനംതിട്ട, കാസര്‍ഗോഡ് 5 വീതം, കോട്ടയം, പാലക്കാട് 3 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2621, കൊല്ലം 1413, പത്തനംതിട്ട 825, ആലപ്പുഴ 2194, കോട്ടയം 709, ഇടുക്കി 735, എറണാകുളം 4973, തൃശൂര്‍ 1634, പാലക്കാട് 2758, മലപ്പുറം 4143, കോഴിക്കോട് 1878, വയനാട് 487, കണ്ണൂര്‍ 1654, കാസര്‍ഗോഡ് 545 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,84,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,90,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കേരളത്തിൽ ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 871 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുംബൈ : കോവിഡ് വ്യാപനം തടയാന്‍ മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഓരോ റവന്യു ഡിവിഷനിലും മൂന്ന് കോവിഡ് മുക്ത ഗ്രാമങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 50 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 15 ലക്ഷം രൂപയുമാണ് നല്‍കുക. കൂടാതെ, മത്സരത്തില് വിജയിക്കുന്ന ഗ്രാമങ്ങള്‍ക്ക് പ്രോത്സാഹനമായി സമ്മാന തുകയ്ക്ക് തുല്യമായ അധിക തുകയും ലഭിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച മൈ വില്ലേജ് കൊറോണ ഫ്രീ പദ്ധതിയുടെ ഭാഗമായാണ് ഈ മത്സരം നടത്തുന്നതെന്ന് ഗ്രാമവികസന മന്ത്രി ഹസന് മുഷ്‌റിഫ് പ്രസ്താവനയില്‍ പറഞ്ഞു.

veena

കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിച്ച് കൊണ്ടിരിക്കുന്ന കേരളത്തിന് വിവിധ മേഖലകളില്‍ നിന്നാണ് സഹായം ലഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അമേരിക്കന്‍ മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക കൂട്ടായ്മയായ അല(ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക) കേരളത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് എത്തിച്ച് തന്നിരിക്കുന്നത്.

ഒന്നാം ഘട്ടമായി, പത്തുലിറ്ററിന്റെ 35 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റഴ്സ്, 3500 ഫിംഗര്‍ പള്‍സ് ഓക്‌സിമീറ്റേഴ്‌സ്, 1000 ഓക്‌സി ഫ്‌ലോ മീറ്റേഴ്‌സ്, 75000 KN95 റെസ്പിറേറ്റേഴ്‌സ്, 5500 PPE കിറ്റ്‌സ്, 1000 നേസല്‍ കാനുള, 500 നോണ്‍ ബ്രീതര്‍ മാസ്‌ക്, 100 വെന്റിലേറ്റര്‍ ടൂബിങ്‌സ്, 500 ഇന്‍ലൈന്‍ സക്ഷന്‍ കത്തീറ്റര്‍ എന്നിവ ഇന്നു രാവിലെ വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിയിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു.

മൂന്നു ആഴ്ചത്തെ അലയുടെ പ്രവര്‍ത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയും വേഗത്തില്‍ ഇത്രയധികം ഉപകരണങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കണ്ടെത്തി കേരളത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്ന് അലയുടെ പ്രസിഡന്റ് ഷിജി അലക്സും സെക്രട്ടറി കിരണ്‍ ചന്ദ്രനും അറിയിച്ചു.

രണ്ടാം ഘട്ട ഉപകരണങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അവ കേരളത്തില്‍ എത്തിക്കുമെന്നും അവര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. ഈ പിന്തുണയ്ക്ക് ആരോഗ്യവകുപ്പിന്റെ നന്ദി അറിയിക്കുന്നു. കോവിഡ് മഹാമാരിയെ നമ്മള്‍ ഒന്നിച്ച് നിന്ന് പോരാടി അതിജീവിക്കുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

അമേരിക്കന്‍ മലയാളി സംഘടനയായ ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ആദ്യഘട്ടമായി ഒരു വെന്റിലേറ്ററും 50 ഓക്‌സിമീറ്ററുകളും കൈമാറി. ഫോമ വെസ്റ്റേണ്‍ റീജിയണ്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍, സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്ക് ഉപകരണങ്ങള്‍ കൈമാറി. സംസ്ഥാനത്തൊട്ടാകെ ആദ്യഘട്ടത്തില്‍ ഫോമ 10 വെന്റിലേറ്ററുകളും 500 പള്‍സ് ഓക്‌സിമീറ്ററുകളും നല്‍കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:എ.എല്‍ ഷീജ(ആരോഗ്യം), ആരോഗ്യകേരളം ജില്ലാ പ്രോഗാം മാനേജര്‍ ഡോ.എബി സുഷന്‍, പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനക്കല്‍, ആര്‍.എം.ഒ ഡോ. ആശിഷ് മോഹന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം പ്രതിനിധി അജിത് കോശി, കെ.എം.എസ്.സി.എല്‍ മാനേജര്‍ കലാദേവി, അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ചവരില്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാത്ത 560 പേരുടെ ചിതാഭസ്മം കാവേരി നദിയില്‍ ഒഴുക്കി ര്‍ണാടക റവന്യൂമന്ത്രി ആര്‍. അശോക. ഉത്തരേന്ത്യയില്‍ മൃതദേഹങ്ങള്‍ നദിയില് ഒഴുകി നടന്നതുപോലെയുള്ള സംഭവങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറിയതെന്ന് മന്ത്രി പറഞ്ഞു. കാവേരി പുണ്യനദിയാണെന്നാണ് കരുതപ്പെടുന്നതെന്നും ചിതാഭസ്മം അതില്‍ ഒഴുക്കുന്നതോടെ മരിച്ചവര്‍ക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ വിഷയമാണിത്. അതുകൊണ്ടാണ് കര്‍ണാടകത്തിലെ എല്ലാവര്‍ക്കും വേണ്ടി താന്‍ ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് – മന്ത്രി പറഞ്ഞു.കര്‍ണാടകയിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നുവെങ്കിലും ആശ്വസിക്കാവുന്ന തരത്തിലല്ല സ്ഥിതിഗതികള്‍.

covid

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ അതികഠിനമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. എസ്ബിഐ ഇക്കോറാപ്പ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ കൊവിഡ് മൂന്നാംതരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാവുന്നതാണെന്നും മികച്ചരീതിയില്‍ തയ്യാറെടുത്താല്‍ ഇന്ത്യയില്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയില്‍ ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിന്റെ ആധിക്യം അന്താരാഷ്ട്ര ശരാശരിയെക്കാള്‍ കുറവായതിനാല്‍ ഒരുപക്ഷെ മൂന്നാം തരംഗവും മറ്റു ലോകരാജ്യങ്ങളില്‍ അനുഭവപ്പെട്ടതു പോലെ അത്ര തീവ്രമായേക്കില്ലെന്നും റിപ്പോര്‍ട്ട്സൂചിപ്പിക്കുന്നു.പ്രതിദിനകേസുകള്‍ 4.14ലക്ഷംവരെ രേഖപ്പെടുത്തിയ രണ്ടാംതരംഗത്തിനുശേഷം കൊവിഡ് മഹാമാരിയുടെ മൂന്നാംതരംഗം നേരിടുന്നതിനുളള മുന്നൊരുക്കങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന അവസരത്തിലാണ് ഈ റിപ്പോര്‍ട്ട് ഒരു മുന്നറിയിപ്പായി വരുന്നത്.

insurance

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ പ്രോസസ്സിംഗ് കാര്യക്ഷമമാക്കുന്നതിനും ലളിതമാക്കുന്നതിനുമാണ് പുതിയ സംവിധാനം. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍, നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലാകളക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും,ഈ സര്‍ട്ടഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍, ഇന്‍ഷുറന്‍സ് കമ്പനി 48 മണിക്കൂറിനുള്ളില്‍ ക്ലെയിമുകള്‍ അംഗീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്യും.