മുംബൈ : കോവിഡ് വ്യാപനം തടയാന്‍ മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഓരോ റവന്യു ഡിവിഷനിലും മൂന്ന് കോവിഡ് മുക്ത ഗ്രാമങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 50 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 15 ലക്ഷം രൂപയുമാണ് നല്‍കുക. കൂടാതെ, മത്സരത്തില് വിജയിക്കുന്ന ഗ്രാമങ്ങള്‍ക്ക് പ്രോത്സാഹനമായി സമ്മാന തുകയ്ക്ക് തുല്യമായ അധിക തുകയും ലഭിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച മൈ വില്ലേജ് കൊറോണ ഫ്രീ പദ്ധതിയുടെ ഭാഗമായാണ് ഈ മത്സരം നടത്തുന്നതെന്ന് ഗ്രാമവികസന മന്ത്രി ഹസന് മുഷ്‌റിഫ് പ്രസ്താവനയില്‍ പറഞ്ഞു.
2021-06-03

