Health (Page 122)

covid

സംസ്ഥാനത്ത് ഇന്ന് 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂര്‍ 85, പാലക്കാട് 70, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,061 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 83,309 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 81,767 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1542 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,051 കോവിഡ് കേസുകളില്‍, 8.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 70 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 88 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,758 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4673 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 847, കൊല്ലം 121, പത്തനംതിട്ട 243, ആലപ്പുഴ 240, കോട്ടയം 536, ഇടുക്കി 296, എറണാകുളം 650, തൃശൂര്‍ 342, പാലക്കാട് 223, മലപ്പുറം 330, കോഴിക്കോട് 415, വയനാട് 227, കണ്ണൂര്‍ 168, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 19,051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,21,042 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോഴിക്കോട്: പാർക്കിൻസൺസ് രോഗ ചികിത്സയുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി മലയാളി ഗവേഷകൻ. പാർക്കിൻസൺസ് രോഗം ബാധിച്ച ഒരു വിഭാഗം ആളുകളിൽ, തലച്ചോറിന്റെ അപചയത്തിന് പരിഹാരമാകാവുന്ന ചില മാറ്റങ്ങൾ സംഭവിക്കുന്നതായാണ് കണ്ടെത്തൽ. പാർക്കിൻസൺസ് രോഗത്തിന് ചികിത്സ വികസിപ്പിക്കാൻ സഹായിക്കുന്ന കണ്ടെത്തലാണ് ഗവേഷകർ നടത്തിയത്. കോട്ടയം സ്വദേശിയായ ഡോ. പ്രമോദ് പിഷാരടിയും സംഘവുമാണ് ഗവേഷണം നടത്തിയത്.

യു.എസിൽ മിനസോട്ട സർവകലാശാലയിലെ ‘സെന്റർ ഫോർ മാഗ്‌നറ്റിക് റെസൊണൻസ് റിസർച്ചി’ൽ (സി.എം.ആർ.ആർ.) ശാസ്ത്രജ്ഞനാണ് പിഷാരടി. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനായ റെമി പാട്രിയറ്റും ന്യൂറോളജി പ്രൊഫസർ കോളം മക്കിന്നോണും ചേർന്നാണ് നൂതന എം.ആർ.ഐ. വിദ്യ ഉപയോഗിച്ച് പഠനം നടത്തിയത്. ബ്രെയ്ൻ കമ്മ്യൂണിക്കേഷൻസ്’ ജേർണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

നമ്മുടെ ഉറക്കത്തിന് പല ഘട്ടങ്ങളുണ്ട്. അതിലൊന്നാണ് ‘ദ്രുതനേത്രചലന വേള’ അഥവാ ആർ.ഇ.എം.നിദ്ര. ഇതുമായി ബന്ധപ്പെട്ട നിദ്രാവൈകല്യമായ ആർ.ബി.ഡി ഉള്ളവരും ഇല്ലാത്തവരും പാർക്കിൻസൺസ് രോഗികളിലുണ്ട്. ഈ രണ്ടു കൂട്ടരുടെയും മാഗ്‌നെറ്റിക് റെസണൻസ് ഇമേജിങ് (എം.ആർ.ഐ.) വിവരങ്ങൾ, പാർക്കിൻസൺസ് ഇല്ലാത്തവരുടേതുമായി താരതമ്യം ചെയ്തായിരുന്നു ഗവേഷകർ പഠനം നടത്തിയത്. പാർക്കിൻസൺസ് ബാധിച്ച ആർ.ബി.ഡി. രഹിത ഗ്രൂപ്പിലുള്ളവരുടെ തലച്ചോറിൽ ആകാംക്ഷാഭരിതമായ ചില സംഗതികൾ അരങ്ങേറുന്നതായി ഗവേഷകർ കണ്ടെത്തി. പേശീചലനങ്ങൾ നിയന്ത്രിക്കുകയും അവബോധ ധർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്ന മസ്തിഷ്‌ക്ക ഇടങ്ങളിൽ, സിരാകോശങ്ങളുടെ സൂക്ഷ്മഘടനകൾക്ക് ഗുണപരമായ ചില മാറ്റങ്ങൾ സംഭവിക്കുന്നതായാണ് കണ്ടത്. പാർക്കിൻസൺസ് മൂലം തലച്ചോറിലുണ്ടാകുന്ന നാശത്തിന് ഭാഗികമായെങ്കിലും പരിഹാരമാകുന്ന മാറ്റങ്ങളാണ് സംഭവിക്കുന്നത്.

38 പാർക്കിൻസൺസ് രോഗികളെയും (ആർ.ബി.ഡി.യുള്ള 18 പേരും, ആർ.ബി.ഡി.യില്ലാത്ത 20 പേരും), രോഗമില്ലാത്ത ആരോഗ്യമുള്ള 21 പേരെയും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഏഴ് ടെസ്ല ശേഷിയുള്ള ‘അൾട്ര-ഹൈ ഫീൽഡ് എം.ആർ.ഐ’ ഉപയോഗിച്ച് പാർക്കിൻസൺസ് രോഗികളിൽ നടത്തിയ ആദ്യപഠനമാണിത്. ഇത്രയും ശക്തിയേറിയ എം.ആർ.ഐ. ഉപയോഗിച്ചപ്പോൾ കിട്ടിയ ഉന്നത റെസല്യൂഷനിലുള്ള മസ്തിഷ്‌ക ദൃശ്യങ്ങളാണ് പുതിയ കണ്ടെത്തലിന് വഴി തുറന്നതെന്ന് ഡോ. പിഷാരടി അറിയിക്കുന്നു. മാത്രവുമല്ല, ‘ആർ.ബി.ഡി., ആർ.ബി.ഡി.രഹിത ഗ്രൂപ്പുകളെ താരതമ്യം ചെയ്ത്, പാർക്കിൻസൺസിനെ കുറിച്ച് നടക്കുന്ന ആദ്യപഠനം കൂടിയാണിത്.

എം.ആർ.ഐ. സ്‌കാൻ ഉപയോഗിച്ച് രോഗനിർണ്ണയം നേരത്തെയാക്കാൻ സാധിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. രോഗത്തിന്റെ വരവ് മുൻകൂട്ടി മനസിലാക്കാൻ കഴിഞ്ഞാൽ, രോഗതീവ്രത കുറയ്ക്കാനും, രോഗപുരോഗതി മെല്ലെയാക്കാനും, രോഗിക്ക് കൂടുതൽ ആശ്വാസം പകരാനും കഴിയുമെന്നും പഠനത്തിൽ തെളിഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75, കാസര്‍ഗോഡ് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 86,636 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 21,664 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 45 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 44 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,597 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 102 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5525 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 572, കൊല്ലം 474, പത്തനംതിട്ട 196, ആലപ്പുഴ 302, കോട്ടയം 766, ഇടുക്കി 195, എറണാകുളം 964, തൃശൂര്‍ 562, പാലക്കാട് 238, മലപ്പുറം 258, കോഴിക്കോട് 570, വയനാട് 224, കണ്ണൂര്‍ 170, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 21,664 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,16,369 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള നിരവധി രോഗാവസ്ഥകളിലേക്ക് നയിക്കുന്ന പ്രശ്‌നമാണ് ഉയർന്ന കൊളസ്‌ട്രോൾ. എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും വർധിക്കുന്നതും എച്ച്ഡിഎൽ എന്ന നല്ല കൊളസ്‌ട്രോൾ കുറയുന്നതും രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. എന്നാൽ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ എൽഡിഎൽ തോത് കുറയ്ക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാനും എച്ച്ഡിഎൽ വർധിപ്പിക്കാനും സഹായിക്കും. ഒലീവ് എണ്ണ, നട്‌സ്, കനോള എണ്ണ, അവോക്കാഡോ, നട് ബട്ടർ, വാൾനട്ട് എന്നിവയില്ലെല്ലാം മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

എൽഡിഎൽ കുറയ്ക്കാനും എച്ച്ഡിഎൽ കൂട്ടാനും ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഒരാഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോൾ തോത് കുറയ്ക്കും. അൺസാച്ചുറേറ്റഡ് ഫാറ്റും ട്രാൻസ് ഫാറ്റും കഴിവതും ഒഴിവാക്കാനും ശ്രദ്ധിക്കണം. പേസ്ട്രി, വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ്, പിസ തുടങ്ങിയവയിലെല്ലാം ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്്. അതിനാൽ ഇവ അധികം കഴിക്കുന്നത് നല്ലതല്ല.

പുകവലി ഉപേക്ഷിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്‌ട്രോൾ തോത് കുറയുകയും ചെയ്യും. അമിതമായ മദ്യപാനവും കൊളസ്‌ട്രോൾ കൂടാൻ കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയിൽ കൂടുതൽ മദ്യപിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണവും കുടവയറും ചീത്ത കൊളസ്‌ട്രോൾ വർധിപ്പിക്കും. അതിനാൽ അമിതഭാരം വരാതെ നോക്കേണ്ടതാണ്.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷ്യ വസ്തുവാണ് ശർക്കര. ഇരുമ്പ്, വിറ്റാമിൻ സി, പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ശർക്കര. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയാനും ശർക്കര സഹായിക്കും. തൊണ്ടയിലെ പ്രശ്‌നങ്ങൾ, ദഹന പ്രശ്‌നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും ശർക്കര കഴിക്കുന്നത് മികച്ചതാണ്.

ഭക്ഷണത്തിനുശേഷം ശർക്കര കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് വളരെ നല്ലതാണ്. ശർക്കര ദഹനരസമുള്ള എൻസൈം സ്രവത്തെ ഉത്തേജിപ്പിക്കുകയും അസറ്റിക് ആസിഡായി മാറുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഇത് ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ദഹനനാളത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്യുന്നത്. ദഹനക്കേട്, വായുകോപം, കുടൽ വിരകൾ, മലബന്ധം തുടങ്ങിയവയെ തടയാനും ശർക്കര സഹായിക്കും.

പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ് ശർക്കര. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളാനും ശർക്കര സഹായിക്കും. അനാവശ്യമായ കൊഴുപ്പുകൾ നീക്കം ചെയ്യുന്നതിൽ ശർക്കരയിലെ ഘടകങ്ങൾ നിർണ്ണായക പങ്ക് വഹിക്കും. ചർമ്മ പ്രശ്‌നങ്ങൾക്കും ശർക്കര മികച്ച പരിഹാര മാർഗമാണ്.

കറുത്ത പാടുകൾ, മുഖക്കുരു, മുഖക്കുരുവിന്റെ പാടുകൾ എന്നിവ ഉണ്ടാകുന്നത് കുറയ്ക്കാനും ശർക്കര സഹായിക്കുന്നു. ശർക്കര ചർമ്മത്തിലെ മാലിന്യങ്ങൾ അകറ്റിനിർത്തുകയും കളങ്കമില്ലാത്ത ചർമ്മം നൽകുകയും ചെയ്യും.

സംസ്ഥാനത്ത് ഇന്ന് 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ 111, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 93,948 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 92,065 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 24,912 കോവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 38 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,501 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2696 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 115 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4325 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 676, കൊല്ലം 451, പത്തനംതിട്ട 245, ആലപ്പുഴ 224, കോട്ടയം 260, ഇടുക്കി 302, എറണാകുളം 813, തൃശൂര്‍ 252, പാലക്കാട് 146, മലപ്പുറം 251, കോഴിക്കോട് 445, വയനാട് 96, കണ്ണൂര്‍ 86, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 24,912 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,10,844 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 97,454 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 544 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 26,560 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 42 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 61 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,333 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1892 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 89 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 517, കൊല്ലം 835, പത്തനംതിട്ട 206, ആലപ്പുഴ 392, കോട്ടയം 427, ഇടുക്കി 444, എറണാകുളം 718, തൃശൂര്‍ 462, പാലക്കാട് 230, മലപ്പുറം 228, കോഴിക്കോട് 351, വയനാട് 295, കണ്ണൂര്‍ 90, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 26,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,06,519 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി

sun

കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശങ്ങൾ നൽകി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. ചില ജില്ലകളിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയത്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി., സി.എച്ച്.സി. മെഡിക്കൽ ഓഫീസർമാർക്കും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർക്കും അടിയന്തിര നിർദേശം നൽകാനും ഡി.എം.ഒ.മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചൂട് മൂലമുള്ള എന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ളവർ ചികിത്സ തേടേണ്ടതാണ്.

സൂര്യാഘാതം

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടർന്ന് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടൻ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.

സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം

സൂര്യാഘാതത്തേക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

ലക്ഷണങ്ങൾ

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാതം, താപ ശരീരശോഷണം എന്നിവ ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാൻ, എ.സി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ഫലങ്ങളും സാലഡുകളും കഴിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകണം. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

പ്രത്യേക ശ്രദ്ധ വേണ്ടവർ

പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിരോധ മാർഗങ്ങൾ

വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചക്ക് 12 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യാതപം കൊണ്ടുള്ള മറ്റ് ചില പ്രശ്നങ്ങൾ

കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്.

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതുമാണ്.

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്ന ഹീറ്റ് റാഷ് എന്ന അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.

തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,56,431 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 24,614 ബൂത്തുകൾ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിരുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയരേയും 2,183 സൂപ്പർവൈസർമാരേയും സജ്ജമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിലും 84.41 ശതമാനം കുട്ടികളും വാക്‌സിൻ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം 1,99,618, കൊല്ലം 1,50,797, പത്തനംതിട്ട 60,340, ആലപ്പുഴ 1,20,195, കോട്ടയം 99,497, ഇടുക്കി 66,513, എറണാകുളം 1,83,217, തൃശൂർ 1,83,120, പാലക്കാട് 1,77,390, മലപ്പുറം 3,07,163, കോഴിക്കോട് 2,01,151, വയനാട് 53,779, കണ്ണൂർ 1,57,072, കാസർഗോഡ് 96,579 എന്നിങ്ങനെയാണ് ജില്ലാടിസ്ഥാനത്തിലെ പോളിയോ തുള്ളിമരുന്ന് വിതരണം. പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ആദ്യ പോളിയോ തുള്ളിമരുന്ന് മന്ത്രി, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ മകൻ മൽഹാറിനു നൽകിയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ പൂർണമായും മാതൃ ശിശു സൗഹൃദമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്വകാര്യ ആശുപത്രികളേയും മാതൃ ശിശു സൗഹൃദമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി പ്രത്യേക ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം തടയേണ്ടത് അനിവാര്യമാണ്. അതിനാൽ തന്നെ അഞ്ചു വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

പോളിയോ ബൂത്തുകൾക്ക് പുറമേ ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ സജ്ജമാക്കിയിരുന്നു. ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് എടുക്കാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുന്നതാണ്. പോളിയോ തുള്ളിമരുന്ന് എടുക്കാൻ കഴിയാത്തവർ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

covid

സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 46 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,223 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2387 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 107 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5499 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 961, കൊല്ലം 253, പത്തനംതിട്ട 277, ആലപ്പുഴ 283, കോട്ടയം 379, ഇടുക്കി 425, എറണാകുളം 881, തൃശൂര്‍ 522, പാലക്കാട് 296, മലപ്പുറം 330, കോഴിക്കോട് 423, വയനാട് 287, കണ്ണൂര്‍ 106, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 29,943 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,01,236 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.