നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷ്യ വസ്തുവാണ് ശർക്കര. ഇരുമ്പ്, വിറ്റാമിൻ സി, പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ശർക്കര. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയാനും ശർക്കര സഹായിക്കും. തൊണ്ടയിലെ പ്രശ്‌നങ്ങൾ, ദഹന പ്രശ്‌നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും ശർക്കര കഴിക്കുന്നത് മികച്ചതാണ്.
ഭക്ഷണത്തിനുശേഷം ശർക്കര കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് വളരെ നല്ലതാണ്. ശർക്കര ദഹനരസമുള്ള എൻസൈം സ്രവത്തെ ഉത്തേജിപ്പിക്കുകയും അസറ്റിക് ആസിഡായി മാറുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഇത് ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ദഹനനാളത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്യുന്നത്. ദഹനക്കേട്, വായുകോപം, കുടൽ വിരകൾ, മലബന്ധം തുടങ്ങിയവയെ തടയാനും ശർക്കര സഹായിക്കും.
പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ് ശർക്കര. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളാനും ശർക്കര സഹായിക്കും. അനാവശ്യമായ കൊഴുപ്പുകൾ നീക്കം ചെയ്യുന്നതിൽ ശർക്കരയിലെ ഘടകങ്ങൾ നിർണ്ണായക പങ്ക് വഹിക്കും. ചർമ്മ പ്രശ്‌നങ്ങൾക്കും ശർക്കര മികച്ച പരിഹാര മാർഗമാണ്.
കറുത്ത പാടുകൾ, മുഖക്കുരു, മുഖക്കുരുവിന്റെ പാടുകൾ എന്നിവ ഉണ്ടാകുന്നത് കുറയ്ക്കാനും ശർക്കര സഹായിക്കുന്നു. ശർക്കര ചർമ്മത്തിലെ മാലിന്യങ്ങൾ അകറ്റിനിർത്തുകയും കളങ്കമില്ലാത്ത ചർമ്മം നൽകുകയും ചെയ്യും.

