Entertainment (Page 17)

എറണാകുളം: നടൻ മോഹൻലാൽ ആശുപത്രിയിൽ. കടുത്ത പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും കാരണമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് നടനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

മോഹൻലാൽ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡോ. ഗിരീഷ് കുമാറാണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോർട്ട്. മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആശുപത്രി അധികൃതർ പുറത്തിവിട്ടുണ്ട്.

അതേസമയം, പനിക്ക് പുറമേ മസിൽ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കൽ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മോഹൻലാലിന് ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.

ന്യൂഡൽഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആട്ടം എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായകനായി സൂരജ് ആർ ബർജാത്യയെ തെരഞ്ഞെടുത്തു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപഥ് നേടി.

മികച്ച സിനിമ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം മലയാളിയായ കിഷോർ കുമാറിന് ലഭിച്ചു. മഴവിൽക്കണ്ണിലൂടെ മലയാള സിനിമ എന്ന് പുസ്തകത്തിനാണ് പുരസ്‌കാരം. മികച്ച ഗായികക്കുള്ള പുരസ്‌കാരം ബോംബെ ജയശ്രീക്ക് (സൗദി വെള്ളക്ക) ലഭിച്ചു.

മറ്റു പ്രധാന പുരസ്‌കാരങ്ങൾ:

എഡിറ്റിങ് – മഹേഷ് ഭുവാനന്ദൻ (ആട്ടം)
പശ്ചാത്തല സംഗീതം – എ.ആർ. റഹ്മാൻ (പൊന്നിയൻ സെൽവൻ-1)
മികച്ച ഹിന്ദി ചിത്രം – ഗുൽമോഹർ
മികച്ച തമിഴ് സിനിമ – പൊന്നിയൻ സെൽവൻ-1
മികച്ച കന്നഡ സിനിമ – കെ.ജി.എഫ്-2
പ്രത്യേക പരാമർശം – മനോജ് ബാജ്‌പേയി (ഗുൽമോഹർ)
മികച്ച സംവിധായിക (നോൺഫീച്ചർ) -മറിയം ചാണ്ടി മേനചേരി(ഫ്രം ദി ഷോഡോ)
മികച്ച ഡോക്യുമെൻററി -.മർമേഴ്‌സ് ഓഫ് ജംഗിൾ
മികച്ച ആനിമേഷൻ ചിത്രം – കോക്കനട്ട് ട്രീ (ജോസി ബനെഡിക്ട്)
മികച്ച സിനിമ നിരൂപണം – ദീപക് ദുഹ.
ജനപ്രിയ ചിത്രം- കാന്താര

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഒരുമാസം നീണ്ടുനിന്ന സ്‌ക്രീനിംഗിനൊടുവിലാണ് സുധീർ മിശ്ര അദ്ധ്യക്ഷനായ ജൂറി പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.

2023ലെ ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത് 160 ചിത്രങ്ങളായിരുന്നു സമർപ്പിക്കപ്പെട്ടത്ു. ഇതിൽ നിന്ന് 38 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. അന്തിമ പട്ടികയിലെ 28 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു എന്നത് പ്രശംസനീയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മികച്ച ചിത്രം: കാതൽ (സംവിധാനം ജിയോ ബേബി)
മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്)
മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം)
മികച്ച നടൻ: പൃഥ്വിരാജ് (ആടുജീവിതം)
മികച്ച നടി: ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)
മികച്ച സ്വഭാവ നടൻ: വിജയരാഘവൻ (പൂക്കാലം)
മികച്ച സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)
മികച്ച ബാലതാരം (ആൺ): അവ്യുക്ത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും)
മിരച്ച ബാലതാരം (പെൺ): തെന്നൽ അഭിലാഷ് (ശേഷം മൈക്കിൽ ഫാത്തിമ)
മികച്ച കഥാകൃത്ത്: ആദർശ് സുകുമാരൻ (കാതൽ)
മികച്ച ഛായാഗ്രാഹണം: സുനിൽ കെ എസ് (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത്: രോഹിത് (ഇരട്ട)
മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക്.
മികച്ച ഗാനരചയിതാവ്: ഹരീഷ് മോഹൻ (ചാവേർ)
സംഗീത സംവിധാനം: ജസ്റ്റിൻ വർഗീസ് (ചാവേർ)
മികച്ച സംഗീത സംവിധായകൻ (പാശ്ചാത്തല സംഗീതം): മാത്യൂസ് പുളിക്കൽ (കാതൽ)
മികച്ച പിന്നണി ഗായകൻ: വിദ്യാധരൻ മാസ്റ്റർ
മികച്ച ശബ്ദരൂപ കൽപന : ജയദേവൻ, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)
മികച്ച ശബ്ദമിശ്രണം : റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
മികച്ച മേക്കപ്പ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച കലാസംവിധാനം: മോഹൻദാസ് (2018)
മികച്ച സിങ്ക് സൗണ്ട്: ഷമീർ അഹമ്മദ് ( ഒ ബേബി)
മികച്ച പ്രൊസസ്സിംഗ് ലാബ്, കളറിസ്റ്റ്: വൈശാഖ് ശിവ ഗണേഷ് ന്യൂബ് സിറസ്
മികച്ച ഡബ്ബിംഗ് ആർടിസ്റ്റ് (ആൺ): റോഷൻ മാത്യു( ഉള്ളൊഴുക്ക്, വാലാട്ടി)
മികച്ച ഡബ്ബിംഗ് ആർടിസ്റ്റ് (പെൺ): സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
മികച്ച നൃത്ത സംവിധാനം: ജിഷ്ണു (സുലേഖ മൻസിൽ)
മികച്ച വിഷ്വൽ എഫക്ട്‌സ്: ആൻഡ്രൂ ഡിക്രൂസ്, വൈശാഖ് ബാബു (2018)
സ്ത്രീ ട്രാൻസ് ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്‌കാരം: ശാലിനി ഉഷാദേവി (എന്നെന്നും)
വസ്ത്രാലങ്കാരം : ഫെബിന (ഓ ബേബി)
കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം: ആടുജീവിതം (സംവിധാനം ബ്ലെസ്സി)
മികച്ച നവാഗത സംവിധായകൻ : ഫാസിൽ റസാഖ് (തടവ്)
മികച്ച സിനിമയ്ക്കുള്ള ജൂറി പുരസ്‌കാരം ഗഗനചാരിക്കാണ്.
മികച്ച നടനുള്ള ജൂറി പരാമർശം: കൃഷ്ണൻ (ജൈവം), ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ)
ചലച്ചിത്ര ഗ്രന്ഥം- മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
മികച്ച ചലച്ചിത്ര ലേഖനം: ഡോ. രാജേഷ് എംആര്(ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ)
മികച്ച പുസ്തകം ജൂറി പരാമർശം: പി പ്രേമചന്ദ്രൻ, കാമനകളുടെ സാംസ്‌കാരിക സന്ദർഭങ്ങൾ
മികച്ച ലേഖനം ജൂറി പരാമർശം: ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ ചരിത്രവും രാഷ്ട്രീയവും ആനൂപ് കെആർ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി നടി ശോഭന. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ശോഭന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. വയനാടിനായി ഗവൺമെന്റ് പദ്ധതികളുടെ ഭാഗമാകാൻ തയ്യാറാണെന്ന് ശോഭന അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

വയനാടിന് സംഭവിച്ച ദുരന്തം നമുക്ക് പെട്ടെന്ന് മറക്കാൻ സാധിക്കുന്നതോ അവരുടെ നഷ്ടങ്ങളെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയുന്നതോ അല്ല. വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നൽകിയിട്ടുണ്ട്. അതിനപ്പുറം ഗവൺമെന്റോ അവിടെത്തെ ജനങ്ങൾ ആവശ്യപ്പെടുന്ന എന്ത് സഹായമാണെങ്കിലും നൽകാൻ താനും തയ്യാറാണ്. അതിനായി തന്റെ നമ്പറിലോ kalarpana @gmail.com എന്ന ഇ-മെയിലായോ ബന്ധപ്പെടാമെന്ന് ശോഭന വിശദമാക്കി.

നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 ADയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 23നാണ് ചിത്രം ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്യും. ജൂൺ 27 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. രണ്ട് മാസത്തോളം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചതിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്.

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, പ്രഭാസ്, മൃണാൾ താക്കൂർ, ശോഭന തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ദുൽഖർ സൽമാൻ, എസ് എസ് രാജമൗലി, വിജയ് ദേവരകൊണ്ട, രാം ഗോപാൽ വർമ്മ, അന്ന ബെൻ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തിയിരുന്നു.

കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിക്കുന്നത്.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ ധനുഷ്. 25 ലക്ഷം രൂപയാണ് ധനുഷ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വയനാട് ദുരന്തത്തിൽ താരം നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ധനുഷിന് പുറമേ കമൽ ഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു. തമിഴ്നാട് ഗവൺമെന്റ്‌റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ നൽകുകയും ചെയ്തിരുന്നു.

ഊട്ടി: നടൻ സൂര്യയ്ക്ക് പരിക്ക്. സിനിമാ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സൂര്യ 44ന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഊട്ടിയിൽ നടന്ന ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ സൂര്യയ്ക്ക് പരിക്കേറ്റത്.

സൂര്യയ്ക്ക് ചെറിയ പരിക്കാണ് പറ്റിയതെന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും 2 ഡി എന്റർടെയ്ൻമെന്റ് സിഇഒ രാജശേഖർ പാണ്ഡ്യൻ വ്യക്തമാക്കി. ഊട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം കുറച്ചു ദിവസത്തെ വിശ്രമമെടുക്കാൻ താരത്തോട് നിർദേശിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സൂര്യ-ജ്യോതികയുടെ 2ഡി എന്റർടെയ്ൻമെന്റും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന് ചിത്രമാണ് സൂര്യ 44. സിനിയമയുടെ രണ്ടാം ഷെഡ്യൂളാണ് ഊട്ടിയിൽ പുരോഗമിക്കുന്നത്. ‘ലവ് ലാഫ്റ്റർ വാർ’ എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈൻ.

നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. വ്യാഴാഴ്ച രാവിലെ 9.42ന് ഹൈദരാബാദിൽ വച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. അനശ്വര പ്രണയത്തിന്റെ തുടക്കമെന്ന അടിക്കുറിപ്പോടെയാണ് നാഗാർജുന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശോഭിതയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രം കുറിപ്പിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശോഭിത. നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു.

ലണ്ടനിലെ റെസ്റ്റോറന്റിൽ ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. നടി സാമന്തയെയായിരുന്നു നാഗചൈതന്യ ആദ്യം വിവാഹം ചെയ്തത്. 2021 ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞത്.

തനിക്ക് കൂടുതൽ കരുത്തന്മാരായ വില്ലന്മാരെയാണ് ഏറെ ഇഷ്ടമെന്ന് സംവിധായകൻ എസ് എസ് രാജമൗലി. തനിക്ക് വളരെ ശക്തരായ വില്ലന്മാരെയാണ് ഇഷ്ടം. രാവണന്റെ കഥാപാത്രം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നായകന് പരാജയപ്പെടുത്താൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളായിരിക്കണം വില്ലനെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മളെല്ലാം ചെറുപ്പത്തിൽ, പാണ്ഡവർ നല്ലവരാണെന്നും കൗരവർ മോശക്കാരാണെന്നും പുസ്തകങ്ങളിൽ വായിച്ചിരുന്നു. അതുപോലെ, രാവണനെ പറ്റിയും വായിച്ചു. തനിക്ക് ഇഷ്ടം രാവണനെ പോലെ ഏറ്റവും ശക്തരായ വില്ലന്മാരെയാണെന്നും രാജമൗലി കൂട്ടിച്ചേർത്തു.

വയനാട് ദുരന്തത്തിൽ കേരളത്തിന് കൈത്താങ്ങായി നടൻ പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ പ്രഭാസ് ധനസഹായമായി നൽകി. സിനിമാ രംഗത്തു നിന്നും ഇതാദ്യമായാണ് ഒരാൾ ഇത്രയും തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുന്നത്.

അസേമയം, കേരളത്തിന് കൈത്താങ്ങായി തമിഴ്, തെലുങ്ക് സിനിമാ മേഖലകലിലുള്ള താരങ്ങളും സഹായം നൽകിയിട്ടുണ്ട്. ചിരഞ്ജീവിയും രാം ചരണും ഒരു കോടി രൂപ നൽകി. അല്ലു അർജുൻ 25 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

വിക്രം, കമൽഹാസൻ, രശ്മിക മന്ദാന, സൂര്യ, കാർത്തി, ജ്യോതിക തുടങ്ങിയ തമിഴ് താരങ്ങളും മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, നയൻതാര, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷ് തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.