Career (Page 88)

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) വനിതാ നേഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങ്ങില്‍ ബി.എസ് സി/ പോസ്റ്റ് ബി.എസ് .സി/ എം. എസ് .സി / പി .എച് .ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കാര്‍ഡിയോളജി/ ER/ ICU/ NICU/ Hmt¦mfPn/ OT (OR )/ PICU/ ട്രാന്‍സ്പ്ലാന്റ് എന്നീ ഡിപ്പാര്‍ട്‌മെന്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് . താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്കാ റൂട്‌സിന്റെ വെബ്‌സൈറ്റ് ആയ www.norkaroots.org ല്‍ നല്‍കിയിരിക്കുന്ന ലിങ്ക് (https://forms.gle/mBi7ink29sbhv9wE9) വഴി അപേക്ഷിക്കേണ്ടതാണ്. പ്രായപരിധി 35.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവയും സൗജന്യമാണ്. ഇതിനായുളള അഭിമുഖം ഡിസംബര്‍ 20 മുതല്‍ ഹൈദ്രാബാദില്‍ നടക്കും. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹൈദെരാബാദില്‍എത്തിച്ചേരേണ്ടതാണ്.ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ തീയതി സ്ഥലം എന്നിവ അറിയിക്കുന്നതാണ്.

വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയില്‍ നിന്നും) , +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്). അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 12.

തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നേഴ്സുമാരുടെ ഒഴിവിലേയ്ക്ക് നോർക്ക റൂട്സ് അപേക്ഷ ക്ഷണിച്ചു. നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് അഞ്ച് വർഷത്തെ ഹെഡ് നേഴ്സ് തസ്തികയിലെ പ്രവർത്തി പരിചയവുമുള്ള വർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്ട്‌സിന്റെ വെബ്സൈറ്റ് (www.norkaroots.org) വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ശമ്പളം 6000 SAR.

വിശദവിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയിൽ നിന്നും) , +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10 .

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷനിലെ വിവിധ പദ്ധതികളിൽ ബ്ലോക്ക്തല നിർവഹണത്തിനായി ബ്ലോക്ക് കോർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം. ബ്ലോക്ക് കോർഡിനേറ്റർ (എൻ.ആർ.എൽ.എം, സോഷ്യൽ ഡെവലപ്പ്മെന്റ്) തസ്തികയിലേക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ബ്ലോക്ക് കോർഡിനേറ്റർ (ഫാം ലൈവ്ലിഹുഡ്) തസ്തികയിൽ വി.എച്ച്.സി (അഗ്രി) ആണ് യോഗ്യത. ബ്ലോക്ക് കോർഡിനേറ്റർ എം.ഐ.എസ് (വനിതകൾക്ക് മാത്രം) ഒഴിവിലേക്ക് അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായവരാകണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷകർക്ക് 2022 നവംബർ ഒന്നിന് പ്രായം 35 ൽ കവിയരുത്. അപേക്ഷ ഫോറം www.kudumbashree.org ൽ ലഭിക്കും. അപേക്ഷകർ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ എന്ന പേരിൽ മാറ്റാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും യോഗ്യത, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ആധാർ/തിരിച്ചറിയൽ കാർഡ്, കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന കുടുംബശ്രീ അയൽക്കൂട്ട/സി.ഡി.എസ് ഭാരവാഹികളുടെ സാക്ഷ്യപത്രം, ഫോട്ടോ എന്നിവ സഹിതം അയക്കണം. കവറിന് പുറത്ത് ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷകൾ ഡിസംബർ 15 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട്-678001 ൽ നൽകണമെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0491-2505627.

മലപ്പുറം: സംസ്ഥാന മലിനീകരണ ബോർഡിലെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് ഒരു വർഷത്തേക്ക് കൊമേഴ്‌സ്യൽ അപ്രന്റ്രീസുമാരെ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള (ഡിസിഎ/ പിജിഡിസിഎ/ തത്തുല്യ യോഗ്യത) 18നും 26നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2023 ജനുവരി ഒന്നിന് രാവിലെ 11നകം മലപ്പുറം റോഡിലെ മുട്ടേങ്ങാടൻ ബിൽഡിങ്ങിൽ രണ്ടാം നിലയിലുള്ള ബോർഡിന്റെ കാര്യാലയത്തിൽ എത്തണം. ഫോൺ: 0483 2733211, 8289868167, 9645580023.

അതേസമയം, ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ ടെക്‌നിക്കൽ റിസോഴ്‌സ്പേഴ്‌സൺമാരുടെ താത്ക്കാലിക ഒഴിവിലേക്ക് സിവിൽ എഞ്ചിനീയറിങ് ഐ.ടി.ഐ/ ഡിപ്ലോമ/ ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ഡിസംബർ 12ന് വൈകീട്ട് അഞ്ചിനകം ജില്ലാ കോർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ, പി.എ.യു, ഡി.ടി.പി.സി ഒഫീസിനു സമീപം, അപ് ഹിൽ, മലപ്പുറം 676505 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 0483 2738001.

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമനത്തിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. ബിരുദവും ഗവൺമെന്റ് അംഗീകൃത പി.ജി.ഡി.സി.എ അല്ലെങ്കിൽ ഡി.സി.എ യോഗ്യതയുമുണ്ടായിരിക്കണം.

പ്രായപരിധി 21-35 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം, പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ (തിരുവനന്തപുരം) ആയിരിക്കും. നിയമനം തികച്ചും താൽക്കാലികവും മൂന്നു മാസ കാലയളിവിലേക്കും മാത്രമായിരിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: www.stdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10 വൈകിട്ട് അഞ്ചുവരെ.

തിരുവനന്തപുരം: കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. ശമ്പള സ്‌കെയിൽ 27,900- 63,700 രൂപ വരെ. ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി നോക്കുന്ന, ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/എം.സി.എ/ ബി.എസ്സി (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന അപേക്ഷ നൽകണം.

സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഡിസംബർ 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

പാലക്കാട്: ജില്ലാ വനിതാശിശു വികസന ഓഫീസ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ നടപ്പാക്കുന്ന സൈക്കോസോഷ്യൽ സർവീസ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിത കൗൺസിലർ നിയമനം നടത്തുന്നു. മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.എസ്.ഡബ്ല്യൂ, എം.എ/എം.എസ്.സി സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ എം.എ/എം.എസ്.സി ബിരുദം എന്നിവയാണ് യോഗ്യത.

കൗൺസിലിങ് രംഗത്ത് ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം, നേറ്റിവിറ്റി/സ്ഥിരതാമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ഡിസംബർ 17 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ നൽകണം. ഫോൺ: 0491 2911098.

psc

തിരുവനന്തപുരം: വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് പിഎസ്‌സി. വിജ്ഞാപനം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയവ വിജ്ഞാപനത്തിലുണ്ട്. പ്രൊഫൈലിലൂടെ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്റ്റേറ്റ് ന്യൂട്രീഷൻ ഓഫിസർ, മെഡിക്കൽ ഓഫിസർ, ലെക്ചറർ ഇൻ കോമേഴ്‌സ്, ഇൻസ്‌പെക്ടർ ഓഫ് ലീഗൽ മെട്രോളജി, അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (സർവകലാശാലകൾ), ലൈബ്രേറിയൻ ഗ്രേഡ് 4 (തസ്തിക മാറ്റം), കോപ്പി ഹോൾഡർ, അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ്, ഹൈസ്‌കൂൾ അധ്യാപകർ (കണക്ക്) എന്നീ തസ്തികകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യു പി സ്‌കൂൾ അധ്യാപകർ (മലയാള മീഡിയം) തുടങ്ങിയ തസ്തികകളിൽ ജനറൽ റിക്രൂട്ട്‌മെന്റാണ് നടത്തുക. അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), നോൺ വൊക്കേഷനൽ ടീച്ചർ (ബയോളജി, കെമിസ്ട്രി), എസ്‌കവേഷൻ അസിസ്റ്റന്റ്, ജൂനിയർ ഇൻസ്‌പെക്ടർ മെക്കാനിക്കൽ അഗ്രികൾചർ മെഷിനറി, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ തുടങ്ങിയ തസ്തികകളിൽ സ്‌പെഷൽ റിക്രൂട്ട്‌മെന്റുമാണ് നടത്തുക. ജനുവരി 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

തിരുവനന്തപുരം: തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും തിരുവല്ലം ACE എൻജിനിയറിങ് കോളേജും ചേർന്ന് ACE എൻജിനിയറിങ് കോളേജിൽ മിനി ജോബ്ഫെയർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിനു താത്പര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കിൽ ഗുഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. ഡിസംബർ 17നാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.

ഉദ്യോഗാർഥികൾക്കുള്ള മറ്റ് നിർദ്ദേശങ്ങൾ ലിങ്കിൽ ലഭ്യമാകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഡിസംബർ 17ന് രാവിലെ 9.30ന് തിരുവല്ലം ACE എൻജിനിയറിങ് കോളേജിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. SSLC, Plus Two, Degree, PG, ITI/Diploma, B-Tech, BCA, MCA, MBA Hotel Management, Paramedical തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609, 0471-2741713. ജോബ് ഫെയർ നടക്കുന്ന ദിവസം സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.

പാലക്കാട്: കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹോം മാനേജറുടെ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 നും 45 നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 22,500 രൂപ.

സെക്യൂരിറ്റി തസ്തികയിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 വയസ് പൂർത്തിയാകണം. പ്രതിമാസ വേതനം 10,000 രൂപ.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002. ഫോൺ: 0471- 2348666.