നോർക്ക റൂട്ട്‌സ് മുഖേന സൗദിയിൽ ഹെഡ് നേഴ്സ് നിയമനം: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നേഴ്സുമാരുടെ ഒഴിവിലേയ്ക്ക് നോർക്ക റൂട്സ് അപേക്ഷ ക്ഷണിച്ചു. നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് അഞ്ച് വർഷത്തെ ഹെഡ് നേഴ്സ് തസ്തികയിലെ പ്രവർത്തി പരിചയവുമുള്ള വർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്ട്‌സിന്റെ വെബ്സൈറ്റ് (www.norkaroots.org) വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ശമ്പളം 6000 SAR.

വിശദവിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയിൽ നിന്നും) , +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10 .