റേഡിയോളജിസ്റ്റ് തസ്തികയിൽ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗക്കാർക്കായുള്ള ഒരു താൽക്കാലിക ഒഴിവ്. യോഗ്യത എംഡി ഇൻ റേഡിയോഡയഗ്‌നോസിസ് / ഡി എം ആർ ഡി / ഡിപ്ലോമ ഇൻ എൻ ബി റേഡിയോളജി വിത്ത് എക്‌സ്പീരിയൻസ് ഇൻ സി ഇ സി റ്റി, മാമ്മോഗ്രാം & സോണോ മാമ്മോഗ്രാം. പ്രായ പരിധി 18-41.

നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി ഹാജരാക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫിസർ (പി & ഇ) അറിയിച്ചു. ഫോൺ: 0484 2312944.