Career (Page 67)

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സർവ്വീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഓപ്പറേറ്റർ എന്നീ തസ്തികയിൽ രണ്ട് ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

പ്രായ പരിധി 18-30. വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പാസ്, ഫിഷറീസ് ടെക്നോളജി ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അസിസ്റ്റന്റ് ഓപ്പറേറ്റർ: പ്രായ പരിധി 18-25. വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, പ്രവൃത്തി പരിചയം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 15.

കൊച്ചി: കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ കീഴിൽ (PMKVY) ഐ.എച്ച്.ആർ.ഡിയുടെ സ്ഥാപനമായ ഗവ.മോഡൽ എൻജിനീയറിങ് കോളേജിൽ മാർച്ചിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള അപേക്ഷകർ കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ്ങ് സ്‌കൂളുമായി ബന്ധപ്പെടുക. ഫോൺ- 0484 2985252.

സൗജന്യ കോഴ്സുകളുടെ വിവരം ചുവടെ:

  1. സർവ്വീസ് ടെക്നീഷ്യൻ ഹോം അപ്ലയൻസസ്, യോഗ്യത: എസ്.എസ്.എൽ.സി (പാസ്), കാലാവധി 3 മാസം, പ്രായം:18-45വരെ
  2. ഓഫീസ് അസിസ്റ്റന്റ്‌റ്, യോഗ്യത:എസ്.എസ്.എൽ.സി (പാസ്), കാലാവധി 3 മാസം, പ്രായം:18-45വരെ
  3. ഇലക്ട്രിക്കൽ ടെക്നീഷ്യൻ, യോഗ്യത എസ്.എസ്.എൽ.സി (പാസ്), കാലാവധി 2 മാസം, പ്രായം:18-45വരെ
  4. ഡി.ഏ.എസ് സെറ്റ് ടോപ്പ് ബോക്സ്, യോഗ്യത എസ്.എസ്.എൽ.സി (പാസ്), കാലാവധി 2 മാസം, പ്രായം:18-45 വരെ
  5. ജൂനിയർ സോഫ്റ്റ് വെയർ ഡവലപ്പർ, യോഗ്യത എസ്.എസ്.എൽ.സി (പാസ്), കാലാവധി 3 മാസം, പ്രായം:18-45 വരെ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 15.

കൊച്ചി: റവന്യു വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിലെ (ഐ.എൽ.ഡി.എം) റിവർ മാനേജ്മെന്റ് സെന്ററിൽ ജി.ഐ.എസ് സ്പെഷ്യലിസ്റ്റ് (ജ്യോഗ്രഫി), ജി.ഐ.എസ് സ്പെഷ്യലിസ്റ്റ് (ജിയോളജി) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോട് കൂടി MA/ MSc, UGC/CSIR-NET എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡി ഉള്ളവർക്ക് ഒന്നരവർഷത്തെ പ്രവൃത്തി പരിചയം വെയിറ്റേജ് ആയി നൽകും. നദീ സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയും (70 മാർക്ക്), ഇന്റർവ്യൂവും (20 മാർക്ക്) നടത്തിയശേഷം ഒരു വർഷക്കാലയളവിലേക്കാണ് നിയമനം. പ്രതിമാസം 44,100 രൂപയാണ് വേതനം. അപേക്ഷയും അനുബന്ധരേഖകളും ildm.revenue@gmail.com എന്ന മെയിൽ ഐ.ഡി-യിലോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, പി.റ്റി.പി നഗർ, തിരുവനന്തപുരം-38 എന്ന വിലാസത്തിലോ മാർച്ച് 15 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം.

കോട്ടയം: കേന്ദ്ര നൈപുണ്യ വികസനസംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് ജില്ലയിൽ ആർ.ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 13 ന് ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു. അപ്രന്റീസ് പരിശീലനത്തിന് പരമാവധി അവസരങ്ങൾ ഒരുക്കുന്നതിനു വേണ്ടിയുള്ള ഈ മേളയിൽ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യപൊതുമേഖലസ്ഥാപനങ്ങളും പങ്കെടുക്കും.

എൻജിനീയറിംഗ് /നോൺ എൻജിനീയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ അന്നേദിവസം രാവിലെ ഒമ്പത് മുതൽ 11 മണി വരെയാണ്. www.apprenticeshipindia.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 0481 -2561803 ,9495393932

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു അർദ്ധ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ക്രാഫറ്റ്മാൻ (റിഗർ) തസ്തികയിൽ ഒഴിവുകൾ. 30 ഒഴിവുകളാണ് നിലവിലുള്ളത്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

പ്രായ പരിധി 18-35. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് ജയിച്ചിരിക്കണം. നല്ല ശാരീരികക്ഷമതയും ശാരീരിക ക്ഷമതയും മെറ്റീരിയൽ കൈകാര്യം ചെയ്യുന്ന റിഗിംഗ് ജോലിയിലും പ്ലാന്റ്/ ഉപകരണങ്ങൾ പരിപാലനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലും അഞ്ച് വർഷത്തെ പരിചയം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 15.

തിരുവനന്തപുരം: ഫീഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന Agency for Development of Aquaculture, Kerala (ADAK) എന്ന സ്ഥാപനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിലും അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലും താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ക്ലർക്ക് കം അക്കൗണ്ടന്റിന് ബികോം, Tally, എം.എസ്. ഓഫീസ് എന്നിവയും ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) ലോവർ അഭിലക്ഷണീയവുമാണ്. അക്കൗണ്ട്സ് ഓഫീസർക്ക് സി.എ. ഇന്റർ-ആണ് യോഗ്യത. ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ പ്രതിദിനം 755 രൂപയും അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായും നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷകൾ അയയ്ക്കേണ്ട മേൽവിലാസം: Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM-695014. ഫോൺ: 0471-2322410. ഇ-മെയിൽ: adaktvm@gmail.com. അപേക്ഷ നൽകേണ്ട അവസാന തീയതി: മാർച്ച് 15.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്തേഷ്യ/ പീഡിയാട്രിക് കാർഡിയോളജി (അനസ്തേഷ്യ) വിഭാഗത്തിൽ സീനിയർ റസിഡന്റ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്- ഇൻ- ഇന്റർവ്യു നടത്തും.

അനസ്തേഷ്യ/ പീഡിയാട്രിക് കാർഡിയോളജി (അനസ്തേഷ്യ) വിഭാഗത്തിൽ പി.ജി., ടി.സി.എം.സി. രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം. മാർച്ച് 13 ന് രാവിലെ 11.30 നാണ് ഇന്റർവ്യൂ.

തൃശൂർ: വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അടാട്ട് പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സ് പാസ്സാവണം. അങ്കണവാടി ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സ് പാസ്സാകാൻ പാടില്ല. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് അനുവദിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതിയ്യതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപെടുത്തണം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പിഎസ് സി ക്ലാസ്സ് ഫോർ ജീവനക്കാരുടെ സംവരണ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് പ്രൊജക്റ്റ്, പുറനാട്ടുകര പി.ഒ, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് പുഴയ്ക്കൽ. ഫോൺ : 0487 2307516. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15 ന് 5 മണി വരെ.

കോട്ടയം: സർക്കാർ മെഡിക്കൽ കോളജിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന് കീഴിൽ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ ആൻഡ് എച്ച്പിബി സർജറിയിൽ ഫെലോഷിപ്പ് പ്രോഗ്രാമിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കരൾ രോഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശീലനം ലഭിച്ച കൂടുതൽ ഡോക്ടർമാരെ സജ്ജമാക്കുകയാണ് ലക്ഷ്യം. ദ്വിവത്സര ഫെല്ലോഷിപ്പ് പ്രോഗ്രാമാണ് ആരംഭിക്കുന്നത്. സുതാര്യമായ, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അംഗങ്ങളെ തെരഞ്ഞെടുക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിർദേശം നൽകി.

കോട്ടയം മെഡിക്കൽ കോളജിൽ 2021ലാണ് സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം പ്രവർത്തനമാരംഭിച്ചത്. കരൾ മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ നൽകുന്ന മികച്ച ക്ലിനിക്കൽ വിഭാഗമാണിവിടെയുള്ളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കൊല്ലം, തൃശൂർ തുടങ്ങി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്ന് കരൾരോഗ ചികിത്സയ്ക്ക് പ്രധാനമായും റഫർ ചെയ്യപ്പെടുന്ന സർക്കാർ ആശുപത്രിയാണ് കോട്ടയം മെഡിക്കൽ കോളേജ്. മൂന്ന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇവിടെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ ആൻഡ് എച്ച്പിബി സർജറിയിൽ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതോടെ കൂടുതൽ ഡോക്ടർമാർക്ക് ഈ രംഗത്ത് പരിശീലനം നേടുന്നതിനും കൂടുതൽ രോഗികൾക്ക് സഹായകരമാകാനും സാധിക്കുന്നു.

തിരുവനന്തപുരം: കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എൻട്രി ഓപ്പറേറ്റർ (31,100-66,800), ഓഫീസ് അറ്റൻഡന്റ് (23,000-50,200) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ. പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന മാർച്ച് 16ന് വൈകിട്ട് 5 ന് മുമ്പ് രജിസ്ട്രാർ, കോരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.