Career (Page 57)

പാലക്കാട്: പാലക്കാട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നിയമനത്തിന് അവസരം. എസ്.എസ്.എൽ.സി മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാം. എല്ലാ ആഴ്ചയും സെന്ററിൽ നടത്തുന്ന ജോബ് ഡ്രൈവ്, മൂന്ന് മാസത്തിലൊരിക്കൽ നടത്തുന്ന മെഗാ ജോബ് ഫെസ്റ്റ് എന്നിവ മുഖാന്തിരം വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു.

രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കുന്നതിനുള്ള തൊഴിൽ നൈപുണ്യ വികസന ക്ലാസുകളും അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനവും സൗജന്യമായി നൽകും. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും വൺ ടൈം രജിസ്ട്രേഷൻ ഫീസായ 250 രൂപയും സഹിതം പാലക്കാട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435.

തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിൽ (NIFL) ഐ.ഇ.എൽ.ടി.എസ് (IELTS) ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഓൺലൈൻ ബാച്ച് രാവിലെ 7 മുതൽ 9 വരെയും ഓഫ് ലൈൻ ബാച്ച് ഉച്ചയ്ക്ക് 2:30 മുതൽ 4:30 വരെയും ആണ് ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈൻ ബാച്ചിലേക്ക് മുൻകാല IELTS പരീക്ഷയിൽ ഓവറോൾ സ്‌കോർ 6.5 നേടിയ നഴ്‌സിംഗ് ബിരുദധാരികൾക്കാണ് പ്രവേശനം. എസ് സി /എസ് ടി , ബി.പി,എൽ വിഭാഗങ്ങൾക്ക് ഫീസ് സൗജന്യമാണ്. മറ്റു വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസ് അടച്ചാൽ മതിയാകും. 75 ശതമാനം സർക്കാർ സബ്‌സിഡിയാണ്. ഓൺലൈൻ കോഴ്‌സ് തിരഞ്ഞെടുക്കുന്നവർ 25 ശതമാനം ഫീസ് അടയ്‌ക്കേണ്ടതാണ്.

അഡ്മിഷൻ നേടാൻ താല്പര്യമുള്ളവർ www.nifl.norkaroots.orgഎന്ന വെബ്‌സൈറ്റ്ൽ May 10ന് മുമ്പായി രജിസ്റ്റർ ചെയ്യുക . കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയിൽ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോൾ സർവ്വീസ് )

തിരുവനന്തപുരം: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന നോർക്ക – യു കെ കരിയർ ഫെയറിന്റെ രണ്ടാംഘട്ടത്തിന് വിജയകരമായ സമാപനം. യു കെ ആരോഗ്യ മേഖലയിലെ നാഷണൽ ഹെൽത്ത് സർവ്വീസിന് കീഴിലുളള വിവിധ സ്ഥാപനങ്ങളിലേയ്ക്കായിരുന്നു റിക്രൂട്ട്‌മെന്റ്. നഴ്‌സുമാർ, സൈക്രാട്രി, അനസ്‌തെറ്റിക്സ്റ്റ്, ജനറൽ മെഡിസിൻ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ എന്നീ തസ്തികകളിലേയ്ക്കായിരുന്നു ഒഴിവുകൾ.

അപേക്ഷ നൽകിയവരിൽ നിന്നും യോഗ്യതയും പരിചയവും പരിശോധിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെയാണ് അഭിമുഖത്തിനായി ക്ഷണിച്ചത്. മെയ് 5, 6 ദിവസങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടായിരുന്നു. ഇവരിൽ നിന്നുള്ള 171 നഴ്‌സുമാർക്ക് ഓഫർ ലെറ്റർ ലഭിച്ചു. അഭിമുഖങ്ങളിൽ 58 സ്‌പെഷ്യാലിറ്റി ഡോക്ടർമാർ പങ്കെടുത്തു. യു കെ മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

യു കെ യിൽ നിന്നും തൊഴിൽ ദാതാക്കൾ നേരിട്ട് പങ്കെടുത്ത വിപുലമായ റിക്രൂട്ട്മെന്റ് ഫെയറിനാണ് ഇത്തവണയും കൊച്ചി സാക്ഷിയായത്. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, സിഇഒ, കെ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജർ ശ്യം ടി കെ തുടങ്ങിയവർ ഫെയറിന് നേതൃത്വം നൽകി.

യു കെയിലെ ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രാലയത്തിലെ, അന്താരാഷ്ട്ര വർക്ക്ഫോഴ്സ് മേധാവി ഡേവ് ഹെവാർത്ത്, നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്, ഹമ്പർ ആന്റ് നോർത്ത് യോക്ക്ഷെയർ ഐസിബി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ നിഗേൽ വെൽസ്, വെൽഷ് ഗവൺമെന്റിൽ വർക്ക് ഫോഴ്‌സ് സ്ട്രാറ്റജി മേധാവി ഇയാൻ ഓവൻ എന്നിവരായിരുന്നു യു കെ സംഘത്തിന് നേതൃത്വം നൽകിയത്. 30 പേരടങ്ങിയ സംഘമാണ് അഭിമുഖങ്ങൾക്കായി കൊച്ചിയിൽ എത്തിയത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സ് 2023 ജൂൺ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422275, 8281360360 (കൊച്ചി സെന്റർ), 0471 2726275, 9447225524 (തിരുവനന്തപുരം സെന്റർ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15.

തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവ്വേ ആൻഡ് റെസ്റ്റോറേഷൻ ഓഫ് ടു എൻഡേഞ്ചർഡ് വേരിയന്റ്സ് ഓഫ് ദാരുഹരിദ്ര ബെർബെറീസ് റ്റിംക്ടോറിയ ലെസ്ച്ച ആൻഡ് കോസ്സിനിയം ഫെനിസ്ട്രേറ്റം കോളിബർ ഇൻ വെസ്റ്റേൺ ഖാട്‌സ്’ എന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. ഇതിലേക്കായി മെയ് 11 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടക്കും. വിശദ വിവരങ്ങൾ www.kfri.res.in വെബ്സൈറ്റിൽ.

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോ ഒഴിവ്. ഒരു വർഷം വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവേ ആൻഡ് റെസ്റ്റോറേഷൻ ഓഫ് ടു എൻഡേഞ്ചർഡ് വേരിയന്റ്സ് ഓഫ് ദാരുഹരിദ്ര ബെർബെറീസ് റ്റിംക്ടോറിയ ലെസ്ച്ച ആൻഡ് കോസ്സിനിയം ഫെനിസ്ട്രേറ്റം കോളിബർ ഇൻ വെസ്റ്റേൺ ഗാട്ട്‌സ്’ എന്ന ഗവേഷണ പദ്ധതിയിലാണ് ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുള്ളത്. ഇന്റർവ്യൂ മെയ് 11 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 22,500 രൂപ വേതനം ലഭിക്കും.

ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയ്ക്ക് എം.എസ്.ഡബ്യൂ (സൈക്കോളജി/സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 16,000 രൂപ വേതനം ലഭിക്കും.

സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 11ന് രാവില 10ന് മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ഓഫീസിൽ എത്തണം.

വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63700- 123700 രൂപ ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ നൽകാം.

അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63700 – 123700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ മെയ് 10 നകം ലഭിക്കണം. ഫോൺ: 0471-2478193, Email: culturedirectoratec@gmail.com, keralaculture@kerala.gov.in.

തിരുവനന്തപുരം: 2023 മെയ് 20 മുതൽ ആരംഭിക്കുന്ന നഴ്‌സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ സ്‌കൂൾ ഓഫ് ഫാർമസിയിൽ നിന്നും ലഭിക്കും.

അപേക്ഷയൊടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിനു 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡിഡി ആയി ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷകളും ഡിഡികളും മുകളിൽ പറഞ്ഞ തീയതിക്കകം പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിങ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. പരീക്ഷാകേന്ദ്രം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, കോഴിക്കോട്. തിയറി പരീക്ഷ മേയ് 20നു രാവിലെ 10 മുതൽ 12 വരെ നടക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ മേയ് 10നു വൈകീട്ട് 5 വരെയും പിഴയോടെ 15നു വൈകീട്ട് അഞ്ചു വരെയും സ്വീകരിക്കും.

തിരുവനന്തപുരം: സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ പ്രോഗ്രാമർമാരുടെ പാനൽ തയാറാക്കുന്നു. കമ്പ്യൂട്ടർ സയൻസ് / ഐ.ടി. / എന്നിവയിൽ ബി.ടെക് / ബി.ഇ. ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് / എം.സി.എ എന്നിവയിലുള്ള ഫസ്റ്റ് ക്ലാസ് ബിരുദം ആണ് യോഗ്യത. പ്രോഗ്രാമിങ്ങിൽ രണ്ടു വർഷം പ്രവൃത്തിപരിചയം വേണം. 36 വയസ് ആണ് പ്രായപരിധി (01.01.2023ന് 36 കവിയരുത്). പട്ടികജാതി പട്ടിക വർഗക്കാർക്കും മറ്റു പിന്നാക്കവിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

പ്രവൃത്തിപരിചയം ഉള്ളവർ പരിചയ സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരിയുടെ പേര് ഉൾപ്പെടെ) അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷകൾ www.ksrec.kerala.gov.in ൽ മെയ് 10 വൈകീട്ട് 4നകം അപ് ലോഡ് ചെയ്യണം.