Career (Page 47)

തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ മാനേജർ, അക്കൗണ്ടന്റ്, മൾട്ടി ടാസ്‌ക് വർക്കർ, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

മാനേജർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 15000 രൂപയാണ് വേതനം. അക്കൗണ്ടന്റ് തസ്തികയിൽ B.Com + Tally അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 14000 രൂപയാണ് വേതനം.

മൾട്ടി ടാസ്‌ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് വിജയിച്ചിരിക്കണം. സമാന തസ്തികയിൽ തൊഴിൽ പരിചയം അഭികാമ്യം. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 10000 രൂപയാണ് വേതനം.

30-45 പ്രായപരിധിയിലുള്ളവർക്ക് എല്ലാ തസ്തികയിലേക്കും മുൻഗണന നൽകും. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 11ന് രാവിലെ 10 ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ GIS Planning-ന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്.

കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എൻജിനീയറിംഗിലെ ബിടെക് ബിരുദമാണ് യോഗ്യത. മറ്റ് സർവകലാശാലകളിൽ നിന്നുള്ള ബിരുദം ആണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്ന equivalency certificate ഹാജരാക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയത്തിന് മുൻഗണനയുണ്ട്. പ്രായ പരിധി 01.06.2023 ന് 40 വയസ് കവിയാൻ പാടില്ല. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് അഞ്ച് വർഷവും, മറ്റ് പിന്നാക്ക വിഭാഗത്തിന് മൂന്നു വർഷവും പ്രായത്തിൽ ഇളവ് നൽകും.

ഉദ്യോഗാത്ഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. പ്രതിമാസ വേതനം 31,460 രൂപ.

അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2313385, 2314385. അപേക്ഷ നൽകേണ്ട വിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, മൂന്നാം നില, റവന്യൂ കോംപ്ലക്സ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 2314385. ഇ-മെയിൽ: careers.mgnregakerala@gmail.com. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 10.

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രൊഫ,ണലുകൾക്കായി നോർക്ക റൂട്ട്‌സും യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) പ്രമുഖ NHS ട്രസ്റ്റുമായി ചേർന്ന് സംഘടിപ്പിച്ചു വരുന്ന ‘ടാലന്റ് മൊബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു. ഇതുവഴി നഴ്‌സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP) നിരവധി അവസരങ്ങൾ ലഭ്യമാണ്. എല്ലാ ആഴ്ചയിലും യു.കെ യിലെ തൊഴിൽദാതാക്കളുമായി ഇന്റർവ്യൂ ഇതുവഴി സാധ്യമാണ്.

ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്‌കോറുമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാൽ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ, OET /IELTS സ്‌കോർ , ബിരുദം /ഡിപ്ലോമ സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ ലെറ്റർ, അക്കാഡമിക് ട്രാൻസ്‌ക്രിപ്ട്, നഴ്‌സിംഗ് രജിസ്ട്രേഷൻ, എന്നിവ സഹിതം അപേക്ഷിക്കുക.

ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്‌സ് തസ്തികയിലേക്ക് (ബി എസ് സി) കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്‌സ് (ബി എസ് സി) കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്‌സ് (ബി എസ് സി) നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.

മിഡൈ്വഫ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന നഴ്‌സുമാർക്ക് നഴ്‌സിംഗ് ഡിപ്ലോമ 2 വർഷത്തിനകം പൂർത്തിയായവരാണെങ്കിൽ പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 1 വർഷം മിഡൈ്വഫ്‌റി പ്രവൃത്തിപരിചയം ഉണ്ടാവേണ്ടതാണ്.

ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP )അപേക്ഷിക്കാവുന്നതാണ്. യോഗ്യത BSc/ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് അല്ലെങ്കിൽ BSc അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ്. ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

ഉദ്യോഗാർത്ഥികൾക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേർഡ് നഴ്‌സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിശദവിവരങ്ങൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസനവകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിക്കു കീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെ തിരുവനന്തപുരം പൂജപ്പുരയിലുള്ള സംസ്ഥാന കോൾ സെന്ററിൽ ഒഴിവുകളുണ്ട്. ഹെൽപ്പ് ലൈൻ അഡ്മിനിസ്‌ട്രേറ്റർ, ഐ.ടി സൂപ്പർവൈസർ, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു ഒഴിവിലേക്കും കോൾ ഓപ്പറേറ്റർ തസ്തികയിൽ 12 ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. യോഗ്യതയും മറ്റു വിശദാശങ്ങളും www.wcd.kerala.gov.in ൽ ലഭിക്കും.

താത്പര്യമുള്ളവർ നിശ്ചിത അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനു മുമ്പായി സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കാര്യാലയം, വനിതാ ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃക വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2342235.

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി ജൂലൈ 9 ഞായറാഴ്ച അങ്കമാലിയിൽ വാക്ക് – ഇൻ -ഇന്റർവ്യൂ (പുരുഷന്മാർ മാത്രം) നടത്തുന്നു, യുഎഇയിലെ പ്രമുഖ സ്ഥാപനമായ വേൾഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി ഒഡെപെക്ക് വാക്ക് – ഇൻ -ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ SSLC പാസായിരിക്കണം.

കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഏതെങ്കിലും മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 25-40. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5’5′. സൈനിക/ അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും (45 വയസുവരെ പരിഗണിക്കും ). ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

ജൂലൈ 9 ലെ അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്, ജൂലൈ അവസാനം നടക്കുന്ന ഫൈനൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി FREE Interview Preparation Training / English language training നൽകും.

താല്പര്യമുള്ളവർ ബയോഡേറ്റ, ഒറിജിനൽ പാസ്‌പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 9 ഞായറാഴ്ച രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ ODEPC Training centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.odepc.kerala.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . ഫോൺ -0471-2329440/41/42/43/45; Mob: 77364 96574.

മലപ്പുറം: മലപ്പുറം ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (ആദിവാസി പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ:643/21) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജൂലൈ 5 ന് പിഎസ്‌സി മലപ്പുറം ജില്ലാ ഓഫീസിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾ ആവശ്യമായ പ്രമാണങ്ങളുടെ അസ്സൽ സഹിതം രാവിലെ 7 ന് അഭിമുഖത്തിന് ഹാജരാവണം.

ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത മെമ്മോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നിലമ്പൂർ (നോർത്ത്) മുഖേന നേരിട്ട് നൽകിയിട്ടുണ്ട്. മെമ്മോ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ നിലമ്പൂർ (നോർത്ത്), ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുമായോ ജില്ലാ പി.എസ്.സി ഓഫീസുമായോ ബന്ധപ്പെടണം.

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന പന ഉത്പന്ന വികസന തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽപാം) താത്കാലികമായി ഒഴിവുള്ള ലൈസൺ ഓഫീസർ കം അസിസ്റ്റന്റ് പേഴ്‌സണൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം.ബി.എ ബിരുദദാരികൾക്ക് അപേക്ഷിക്കാം.

രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ hrkelpalm@gmail.com ൽ ബയോഡാറ്റാ അയയ്ക്കണം. ഫോൺ: 0471-2231275. ജൂലൈ 7 നുള്ളിൽ അപേക്ഷ അയക്കണം.

മലപ്പുറം: പ്രധാനമന്ത്രി മത്സ്യസമ്പദായോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ്ങിനായി ജില്ലാതല പ്രോഗ്രാം മാനേജറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 11 മാസത്തേക്കാണ് നിയമനം.

അപേക്ഷകർ ഫിഷറീസ്സയൻസ്/ സുവോളജി/ മറൈൻ ബയോളജി/ ഫിഷറീസ് എക്കണോമിക്സ്/ഇന്റസ്ട്രിയൽ ഫിഷറീസ്/ഫിഷറീസ് ബിസിനസ്സ് മാനേജ്മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദവും, ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ളവർ ആയിരിക്കണം.

ഫിഷറീസ് ആന്റ് അക്വാകൾച്ചർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം. മാനേജ്മെന്റ് /അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി : 35 വയസ്സ്. സ്വയം തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടെ ഫിഷറീസ് എക്സ്റ്റൻഷൻ സെന്റർ ഉണ്യാൽ, നിറമരുതൂർ – മലപ്പുറം എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2666428, ഇ മെയിൽ: ddfisheriespni@gmail.com. അപേക്ഷ നൽകേണ്ട അവസാന തീയതി: ജൂലൈ 5.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ (ഹൗസിംഗ് കമ്മീഷണറുടെ ഓഫീസ്) ടെക്‌നിക്കൽ സെല്ലിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള പൊതുമരാമത്ത്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകളിലെ യോഗ്യരായ ഉദ്യോഗസ്ഥർക്കും നഗരാസൂത്രണ വകുപ്പിലെ സീനിയർ ടൗൺ പ്ലാനർമാർക്കും, സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവീസ് യോഗ്യതയുളളവർക്കും അപേക്ഷിക്കാം.

സിവിൽ എഞ്ചിനീയറിംഗിലോ ആർക്കിടെക്ചറിലോ ബിരുദം. നഗര, രാജ്യ ആസൂത്രണത്തിലുള്ള ബിരുദാനന്തര ബിരുദം അല്ലെകിൽ പിജി ഡിപ്ലോമ. അഡ്മിനിസ്ട്രേഷനിലോ ഹ്യൂമൻ റിസോഴ്സിലോ എംബിഎ. പൊതുമരാമത്ത് വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ അല്ലെങ്കിൽ ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റിൽ സീനിയർ ടൗൺ പ്ലാനർ അല്ലെങ്കിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസർ അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സൂപ്രണ്ടിംഗ് എഞ്ചിനീയർ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം. പദ്ധതി രൂപരേഖ തയാറാക്കൽ, നിർവഹണം, നിയന്ത്രണം, ആസൂത്രണം എന്നിവയിലെ പരിചയം എന്നിവയാണ് യോഗ്യതകൾ.

അപേക്ഷിക്കുന്നവർ ബയോഡേറ്റ, എൻ ഒ സി, എന്നിവ പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനെക്സ് 2, ഗവ. സെക്രട്ടറിയേറ്റ് തിരുവനന്തപുരം എന്ന വിലാസത്തിലോ housingdeptsect@gmail.com എന്ന ഇമെയിലിലോ അയയ്ക്കണം.

മലപ്പുറം: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി എലിമെന്ററി, സെക്കൻഡറി തലത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കുന്നു. ജില്ലയിൽ നിലവിൽ എലിമെന്ററി തലത്തിൽ മൂന്ന് ഒഴിവുകളും സെക്കൻഡറി തലത്തിൽ 14 ഒഴിവുകളുമാണുള്ളത്. 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയം, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഡിപ്ലോമ, ആർ.സി.ഐ. രജിസ്ട്രേഷൻ എന്നിവയാണ് എലിമെന്ററി വിഭാഗത്തിലേക്കുള്ള യോഗ്യത.

സെക്കൻഡറി വിഭാഗത്തിന് 50 ശതമാനം മാർക്കോടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദം, ബി.എഡ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി.എഡ്/ഡിപ്ലോമ, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സമഗ്ര ശിക്ഷാ കേരളം, ഡൗൺ ഹിൽ പി.ഒ, മലപ്പുറം 676519 എന്ന വിലാസത്തിൽ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ (കോട്ടപ്പടി ഡി.ഡി.ഇ ഓഫീസ് കോമ്പൗണ്ടിൽ) നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കണം. നിയമനം ലഭിക്കുന്ന എലിമെന്ററി വിഭാഗം ഉദ്യോഗാർഥികൾക്ക് 20,000 രൂപയും സെക്കൻഡറി വിഭാഗത്തിന് 25,000 രൂപയും പ്രതിമാസ വേതനമായി ലഭിക്കും. അഭിമുഖ തീയതി പിന്നീട് അറിയിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 3.