തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന പന ഉത്പന്ന വികസന തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽപാം) താത്കാലികമായി ഒഴിവുള്ള ലൈസൺ ഓഫീസർ കം അസിസ്റ്റന്റ് പേഴ്‌സണൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം.ബി.എ ബിരുദദാരികൾക്ക് അപേക്ഷിക്കാം.
രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ hrkelpalm@gmail.com ൽ ബയോഡാറ്റാ അയയ്ക്കണം. ഫോൺ: 0471-2231275. ജൂലൈ 7 നുള്ളിൽ അപേക്ഷ അയക്കണം.

