പി.എം.എം.എസ്.വൈ പ്രോഗ്രാം മാനേജർ നിയമനം; യോഗ്യതകൾ അറിയാം

മലപ്പുറം: പ്രധാനമന്ത്രി മത്സ്യസമ്പദായോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ്ങിനായി ജില്ലാതല പ്രോഗ്രാം മാനേജറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 11 മാസത്തേക്കാണ് നിയമനം.

അപേക്ഷകർ ഫിഷറീസ്സയൻസ്/ സുവോളജി/ മറൈൻ ബയോളജി/ ഫിഷറീസ് എക്കണോമിക്സ്/ഇന്റസ്ട്രിയൽ ഫിഷറീസ്/ഫിഷറീസ് ബിസിനസ്സ് മാനേജ്മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദവും, ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ളവർ ആയിരിക്കണം.

ഫിഷറീസ് ആന്റ് അക്വാകൾച്ചർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം. മാനേജ്മെന്റ് /അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി : 35 വയസ്സ്. സ്വയം തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടെ ഫിഷറീസ് എക്സ്റ്റൻഷൻ സെന്റർ ഉണ്യാൽ, നിറമരുതൂർ – മലപ്പുറം എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2666428, ഇ മെയിൽ: ddfisheriespni@gmail.com. അപേക്ഷ നൽകേണ്ട അവസാന തീയതി: ജൂലൈ 5.