Career (Page 45)

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രികളിൽ ഒഴിവുള്ള ഓരോ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷിക്കേണ്ടത്.

അപേക്ഷകർ പി.എസ്.സി മുഖേന നിയമനം നേടിയവരും 55,200-1,15,300 (മെഡിക്കൽ ഓഫീസർ) ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ ജൂലൈ 20നകം പ്രിൻസിപ്പാൾ & കൺട്രോളിങ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, ഐരാണിമുട്ടം, തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ pcodhme@gmail.com.

കൊച്ചി: സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 1 മുതൽ 11 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസിലാണ് പരിശീലനം.

ബിസിനസ്സ് ആശയങ്ങൾ, ബ്രാൻഡിംഗ് ആൻഡ് പ്രൊമോഷൻ, സർക്കാർ സ്‌കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ, എച്ച് ആർ മാനേജ്മെന്റ്, കമ്പനി രജിസ്‌ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് റ്റി ഉൾപ്പെടെ 5,900 രൂപയും താമസം ഇല്ലാതെ 2,421 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവർ KIED ന്റെ വെബ്‌സൈറ്റ് ആയ www.kied.info – ൽ ജൂലൈ 26നു മുൻപായി അപേക്ഷ നൽകണം. ഫോൺ: 0484 2532890/2550322/7012376994.

തിരുവനന്തപുരം: പൊതു മേഖലാ സ്ഥാപനമായ സംസ്ഥാന പന ഉത്പ്പന്ന വികസന തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽപാം) ലൈസൺ ഓഫീസർ കം അസിസ്റ്റന്റ് പേഴ്‌സണൽ ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവുണ്ട്. സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള സമാന ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ മാതൃ വകുപ്പിൽ നിന്നുള്ള എൻഒസി സഹിതം അപേക്ഷിക്കണം. അപേക്ഷയിൽ നിർബന്ധമായും ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉൾപ്പെടുത്തണം.

എം എസ് ഡബ്ല്യു /എം ബി എ ബിരുദമാണ് യോഗ്യത. രണ്ട് വർഷം പ്രവൃത്തി പരിചയവും കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവുമുള്ളവരായിരിക്കണം. അയക്കേണ്ട വിലാസം: മാനേജിംഗ് ഡയറക്ടർ, കെൽപാം, കൊറ്റാമം, ആറയൂർ പി ഓ, തിരുവനന്തപുരം പിൻ -695 122, 60013. ഇ-മെയിൽ: hrkelpalm@gmail.com. ജൂലൈ 20ന് 5 മണിക്ക് മുമ്പ് അപേക്ഷ നൽകണം.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച വർക്ക് നിയർ ഹോം പദ്ധതിയിൽ പങ്കാളികളാകാൻ താത്പര്യമുള്ള തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു. ജൂലായ് 20നകം അപേക്ഷിക്കണം.

മാറി വരുന്ന തൊഴിൽ സാധ്യതകളും രീതികളും കണക്കിലെടുത്ത് വീടിനടുത്തു തന്നെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വൈജ്ഞാനിക തൊഴിലിടങ്ങളായ വർക്ക് നിയർ ഹോം പദ്ധതി കേരള സർക്കാർ, കേരള നോളജ് ഇക്കോണമി മിഷൻ വഴിയാണ് നടപ്പിലാക്കുന്നത്. ഒരു പ്രദേശത്തുള്ളവർക്ക് അവിടത്തെ പ്രാദേശിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വിവിധ ജോലികൾക്കായി ഒത്തുകൂടാനുള്ള വർക്ക് സ്പെയ്സ് ശൃംഖലയാണ് വർക്ക് നിയർ ഹോം.

വൈജ്ഞാനിക തൊഴിൽ ചെയ്യുന്നവർക്കും ഫ്രീലാൻസ് ജോലി ചെയ്യുന്നവർക്കും ആവശ്യമായ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ, തടസ്സമില്ലാത്ത വൈദ്യുതി, കോൺഫറൻസ് റൂം, വ്യക്തിഗത ജോലി സ്ഥലം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ തൊഴിലിടങ്ങളായിരിക്കും ഇവ. ഈ പദ്ധതി കേരളത്തിലുടനീളം തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://kdisc.kerala.gov.in/.

മുംബൈ: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ഒഴിവ്. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേക്ക് കീഴിലുള്ള റായ്പുരിലെ ഡിവിഷണൽ ഓഫീസ്, വാഗൺ റിപ്പയർ ഷോപ്പ് എന്നിവിടങ്ങളിലായി ട്രേഡ് അപ്രന്റിസുമാരുടെ ഒഴിവാണുള്ളത്. 1033 ഒഴിവുകളുണ്ട്.

വിവിധ ട്രേഡുകളിലായി ഡിവിഷണൽ ഓഫീസിന് കീഴിൽ 696 ഒഴിവും വാഗൺ റിപ്പയർ ഷോപ്പിൽ 337 ഒഴിവുമാണുള്ളത്. ഒരുവർഷമാണ് പരിശീലന കാലയളവ്. വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ്, ഹെൽത്ത് & സാനിട്ടറി ഇൻസ്‌പെക്ടർ, മെഷിനിസ്റ്റ്, മെക്കാനിക്- ഡീസൽ, മെക്- റെഫ്രിജറേഷൻ & എയർ കണ്ടിഷനർ, മെക്കാനിക്- ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് തുടങ്ങിയവയാണ് ഒഴിവുള്ള ട്രേഡുകൾ.

50 ശതമാനം മാർക്കോടെ പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐകോഴ്‌സ് വിജയവുമാണ് യോഗ്യത: പ്രായം: 2023 ജൂലായ് 1-ന് 15-24. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. അപേക്ഷ www.apprenticeshipindia.gov.in എന്ന വെബ്‌സൈറ്റ് വഴി നൽകണം. അവസാന തീയതി ജൂലൈ 22.

കോഴിക്കോട്: കോഴിക്കോട് തൂണേരി ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: പ്ലസ് ടു പാസായ തൂണേരി ബ്ലോക്കിൽ സ്ഥിരതാമസക്കാരായ 25-45 വയസ്സുള്ള കുടുംബശ്രീ അംഗങ്ങളായ/കുടുംബാംഗങ്ങളായ/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായിരിക്കണം.

അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി കുടുംബശ്രീ, ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2373678. അപേക്ഷ നൽകേണ്ട അവസാന തീയതി: ജൂലൈ 18.

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ പ്രോജക്ട് കോർഡിനേറ്റർമാരെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ബി.എ./ എം.എസ്.ഡബ്ല്യൂ./ എൽ.എൽ.ബിയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം (റഗലുർ സ്ട്രീം) ആണ് യോഗ്യത.

തിരുവനന്തപുരം-3, എറണാകുളം-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് ഒഴിവ്. പ്രതിമാസ സ്‌റ്റൈപ്പന്റ് 10000 രൂപ. വിശദവിവരങ്ങൾക്ക്: www.kswdc.org. അവസാന തീയതി ജൂലൈ 20 വൈകിട്ട് 5 മണി.

തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബിആർസികളിൽ നിലവിലുള്ള ഐഇഡിസി സെക്കൻഡറി വിഭാഗം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെക്കൻഡറി വിഭാഗത്തിൽ ബിരുദവും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും, സാധുവായ ആർ.സി.ഐ രജിസ്ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത.

താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 9.30 ന് എസ്.എസ്.കെ ജില്ലാപ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച് എസ് സ്‌കൂൾ കോമ്പൗണ്ട്, കിള്ളിപ്പാലം, തിരുവനന്തപുരം) നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം.

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററും തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി ജൂലൈ 19ന് രാവിലെ 9 മുതൽ OPPORTUNITY 2023 എന്ന പേരിൽ സൗജന്യ മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു.

ഇസാഫ് ബാങ്ക്, ഇസാഫ് കോ-ഓപ്പറേറ്റീവ്‌സ്, മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ, എംപൈയർ മോട്ടോർസ് (റോയൽ എൻഫീൽഡ്), സി.എഫ്.സി.ഐ.സി.ഐ ലിമിറ്റഡ്, മരയ്ക്കാർ തുടങ്ങിയ വിവിധ കമ്പനികളിലേക്ക് 10-ാം ക്ലാസ് മുതൽ ബിരുദ/ബിരുദാനന്തര/ടെക്‌നിക്കൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 300 ൽ പരം ഒഴിവുകളിലേക്കാണ് തൊഴിൽമേള നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 18 ഉച്ച 1 മണിക്ക് മുമ്പ് http://bit.ly/3D6QeFl എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവൃത്തി സമയത്ത് 0471-2992609/0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വേണം.

തിരുവനന്തപുരം: സൈക്കോളജി അപ്രന്റീസ് നിയമനം. ജീവനി കോളജ് മാനസിക അവബോധ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, തൈക്കാട് ഗവ. ടീച്ചർ എജുക്കേഷൻ കോളജ്, സ്വാതി തിരുനാൾ ഗവ. സംഗീത കോളജ്, ഗവ. സംസ്‌കൃത കോളജ് എന്നിവിടങ്ങളിലേക്കാണ് സൈക്കോളജി അപ്രിന്റിസിനെ നിയമിക്കുന്നത്. താത്കാലികമായാണ് നിയമനം.

ജൂലൈ 18ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയം. ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: 0471-2323040/9645881884, വെബ്‌സൈറ്റ്: www.gactvm.org.