തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബിആർസികളിൽ നിലവിലുള്ള ഐഇഡിസി സെക്കൻഡറി വിഭാഗം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെക്കൻഡറി വിഭാഗത്തിൽ ബിരുദവും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും, സാധുവായ ആർ.സി.ഐ രജിസ്ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത.
താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 9.30 ന് എസ്.എസ്.കെ ജില്ലാപ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച് എസ് സ്‌കൂൾ കോമ്പൗണ്ട്, കിള്ളിപ്പാലം, തിരുവനന്തപുരം) നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം.

