മുംബൈ: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ഒഴിവ്. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേക്ക് കീഴിലുള്ള റായ്പുരിലെ ഡിവിഷണൽ ഓഫീസ്, വാഗൺ റിപ്പയർ ഷോപ്പ് എന്നിവിടങ്ങളിലായി ട്രേഡ് അപ്രന്റിസുമാരുടെ ഒഴിവാണുള്ളത്. 1033 ഒഴിവുകളുണ്ട്.
വിവിധ ട്രേഡുകളിലായി ഡിവിഷണൽ ഓഫീസിന് കീഴിൽ 696 ഒഴിവും വാഗൺ റിപ്പയർ ഷോപ്പിൽ 337 ഒഴിവുമാണുള്ളത്. ഒരുവർഷമാണ് പരിശീലന കാലയളവ്. വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ്, ഹെൽത്ത് & സാനിട്ടറി ഇൻസ്‌പെക്ടർ, മെഷിനിസ്റ്റ്, മെക്കാനിക്- ഡീസൽ, മെക്- റെഫ്രിജറേഷൻ & എയർ കണ്ടിഷനർ, മെക്കാനിക്- ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് തുടങ്ങിയവയാണ് ഒഴിവുള്ള ട്രേഡുകൾ.
50 ശതമാനം മാർക്കോടെ പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐകോഴ്‌സ് വിജയവുമാണ് യോഗ്യത: പ്രായം: 2023 ജൂലായ് 1-ന് 15-24. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. അപേക്ഷ www.apprenticeshipindia.gov.in എന്ന വെബ്‌സൈറ്റ് വഴി നൽകണം. അവസാന തീയതി ജൂലൈ 22.

