Career (Page 42)

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 25ന് വൈകീട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.

അതേസമയം, മലപ്പുറം തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ സ്റ്റാഫ് നഴ്സ്, സെക്യുരിറ്റി ഗാർഡ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ജി.എൻ.എം, ബി.എസ്.സി നഴ്സിങ് എന്നിവയാണ് നഴ്സ് തസ്തികയിലേക്ക് വേണ്ട യോഗ്യത. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പത്താം ക്ലാസ് വിജയമാണ് സെക്യുരിറ്റി ഗാർഡിന് വേണ്ട യോഗ്യത. മുൻ പരിചയമുള്ളവർക്കും വിമുക്തഭടനും മുൻഗണനയുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr.kerala@hlfppt.org, pratheekshabhavanthavanurmlp@gmail.com എന്ന മെയലുകളിലേക്ക് ബയോഡാറ്റ അയക്കണം. ആഗസ്റ്റ് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് കെസ്റ്റോടിയൽ കെയർ ഹോം തവനൂർ, തൃക്കണ്ണാപുരം പി.ഒ എന്ന വിലയാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0494 269 9050.

തിരുവനന്തപുരം: കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ പദ്ധതി നടത്തിപ്പിനായി രണ്ട് പ്രൊജക്ട് കോർഡിനേറ്റർമാരെ നിയമിക്കുന്നു. താത്കാലിക തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വിശദമായ വിജ്ഞാപനം www.kyla.kerala.gov.in/notifications ൽ ലഭ്യമാണ്. ഗൂഗിൾ ഫോം മുഖേന ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 5. ഫോൺ: 0471-2517437.

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ നൽകാം.

യോഗ്യത പ്രായം : എം.എസ്.സി/എം.എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവൃത്തി പരിചയം. 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 12000 രൂപയാണ് വേതനം. ഫോൺ : 0471 -2348666.

അപേക്ഷ ഓഗസ്റ്റ് 8 ന് വൈകുന്നേരം 5ന് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയച്ചു തരണം. വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം – 695 002.

കൊച്ചി: കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്‌സ് ഡിപ്ലോമ, ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷണിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത.

ഉദ്യോഗാർഥികൾ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അന്ധർ, കാഴ്ച പരിമിതിയുള്ളവർക്ക് ഒരു ഒഴിവും, ബധിരർ, ശ്രവണ പരിമിതിയുള്ളവർക്ക് ഒരു ഒഴിവുമാണുള്ളത്. 31100-66800 പേ സ്‌കെയിലിലാണ് നിയമനം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്.

ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിച്ചു തുടങ്ങേണ്ട തീയതി ഓഗസ്റ്റ് 2, ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 23.

തിരുവനന്തപുരം : കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദനാന്തര ബിരുദമാണ് യോഗ്യത. ഔഷധ സസ്യങ്ങൾ, ടിഷ്യു കൾച്ചർ ടെക്നിക്സ് എന്നിവയിലുള്ള ഗവേഷണ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവ് എന്നിവ അഭികാമ്യം. രണ്ടു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.

2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗർഥികൾക്ക് ഓഗസ്റ്റ് 4 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഏതാനും ഒഴിവുകളുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ബി.ടെക് ബിരുദവും, എം.ഇ/എം.ടെക് ബിരുദവും, ഇവയിലെതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് ആണ് യോഗ്യത.

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഓഗസ്റ്റ് രണ്ടിന് രാവിലെ 10ന് കോളജിൽ എത്തണം. ഫോൺ: 0471-2300484, 0471-2300485.

തിരുവനന്തപുരം: കേരള പോലീസ് സോഷ്യൽ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആറു ജില്ലകളിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കൊച്ചി സിറ്റി, തൃശ്ശൂർ സിറ്റി, കോഴിക്കോട് സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ ഒരു ഒഴിവ് വീതം ഉണ്ട്. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും എം.ഫില്ലും ആർ.സി.ഐ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കും. സൈക്ക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ ഉള്ളവരേയും പരിഗണിക്കുന്നതാണ്.

എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ keralapolice.gov.in/page/notification ൽ ലഭ്യമാണ്. ഫോൺ 9497900200. അവസാന തീയതി ആഗസ്റ്റ് നാല്.

തിരുവനന്തപുരം: തിരുവനന്തപുരം വികാസ്ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ ഒഴിവ്. നിലവിലുള്ള ഒരു ഒഴിവിൽ കരാറടിസ്ഥാനത്തിൽ 36,000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്ക് താത്കാലിക നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ് സ്ട്രീം സബ്ജക്ട് ഇവയിലേതെങ്കിലുമുളള ബിരുദാനന്തര ബിരുദം, ന്യൂനപക്ഷ വിഭാഗങ്ങൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗങ്ങൾക്കോ വേണ്ടിയുളള കേന്ദ്ര/ സംസ്ഥാന പ്രോജക്ടുകൾ ചെയ്തുളള കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രായപരിധി 18 നും 36 നും ഇടയിൽ (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ്). താത്പര്യമുളള ഉദ്യോഗാർഥികൾ പൂർണ്ണമായ ബയോഡേറ്റ, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 31ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവൻ നാലാംനില, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : www.minoritywelfare.kerala.gov.in.

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സിമെറ്റ്) യുടെ കീഴിൽ തിരുവനന്തപുരം ഒഴികെയുള്ള നഴ്സിംഗ് കോളജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്സിംഗ് കോളജുകളിലെയും ഒഴിവുള്ള സീനിയർ ലക്ചറർ (നഴ്സിംഗ്) തസ്തികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എം.എസ്.സി നഴ്സിംഗ് ബിരുദവും നഴ്സിംഗിൽ രണ്ട് വർഷത്തെ അധ്യാപന പരിചയവും, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത, പരമാവധി പ്രായം 41. (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്). ശമ്പളം : 30,000 രൂപ.

അപേക്ഷാ ഫീസ് ജനറൽ വിഭാഗ ത്തിന് 250 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 125 രൂപയും. ഫീസ് സിമെറ്റിന്റെ വെബ് സൈറ്റിലുള്ള (www.simet.in) SB Collect മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ജൂലൈ 31 നകം അയച്ചുതരണം. കൂടുതൽ വിവരങ്ങൾ www.simet.in എന്ന വെബ്‌സൈറ്റിലും, 0471-2302400 നമ്പറിലും ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) ‘വ്യവസായ കേരളം’ എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ, നടപ്പിലാക്കിയ മാതൃകാ പദ്ധതികൾ, വിജയകരമായി മുന്നേറുന്ന സംരംഭങ്ങൾ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതൽ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല. മത്സരാർഥി സ്വന്തമായി മൊബൈൽ ഫോണിലോ ഡിഎസ്എൽആർ ക്യാമറകളിലോ പകർത്തിയ ചിത്രങ്ങൾ അടിക്കുറിപ്പോടെ അയക്കണം. ഒരാൾക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടർമാർക്കുള്ള ഫോട്ടോ പരിഗണിക്കില്ല. കളറിലോ/ബ്ലാക്ക് ആൻഡ് വൈറ്റിലോ ഫോട്ടോകൾ അയക്കാം. വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകൾ കെഎസ്‌ഐഡിസിയുടെ ഫേസ്ബുക്ക്/ഇൻസ്റ്റാഗ്രാം പേജിൽ പബ്ലിഷ് ചെയ്യും.

അതിൽ, കൂടൂതൽ ലൈക്ക് & ഷെയർ ലഭിക്കുന്ന മൂന്ന് ഫോട്ടോകളെയാണ് വിജയിയായി പരിഗണിക്കുക. കെഎസ്ഐഡിസിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7,000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനത്തിന് 3,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. കൂടാതെ മികച്ച ഏഴ് ഫോട്ടോകൾക്ക് പ്രോത്സാഹന സമ്മാനമായി 1,000 രൂപ വീതം സമ്മാനവും നൽകും. ഫോട്ടോകൾ 2023 സെപ്തംബർ അഞ്ചിനകം contest@ksidcmail.org എന്ന ഇ-മെയിലേക്ക് അയക്കണം. ഫോട്ടോയോടൊപ്പം മത്സരാർഥിയുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. വിവരങ്ങൾക്ക് കെഎസ്ഐഡിസി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജ് എന്നിവ സന്ദർശിക്കുക. ഫോൺ: 0471-2318922.