തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 25ന് വൈകീട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.
അതേസമയം, മലപ്പുറം തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ സ്റ്റാഫ് നഴ്സ്, സെക്യുരിറ്റി ഗാർഡ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ജി.എൻ.എം, ബി.എസ്.സി നഴ്സിങ് എന്നിവയാണ് നഴ്സ് തസ്തികയിലേക്ക് വേണ്ട യോഗ്യത. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പത്താം ക്ലാസ് വിജയമാണ് സെക്യുരിറ്റി ഗാർഡിന് വേണ്ട യോഗ്യത. മുൻ പരിചയമുള്ളവർക്കും വിമുക്തഭടനും മുൻഗണനയുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr.kerala@hlfppt.org, pratheekshabhavanthavanurmlp@gmail.com എന്ന മെയലുകളിലേക്ക് ബയോഡാറ്റ അയക്കണം. ആഗസ്റ്റ് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് കെസ്റ്റോടിയൽ കെയർ ഹോം തവനൂർ, തൃക്കണ്ണാപുരം പി.ഒ എന്ന വിലയാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0494 269 9050.

