Career (Page 43)

തിരുവനന്തപുരം: പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി സോഷ്യൽ വർക്കർമാരായി എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/ എം.എ ആന്ത്രോപോളജി പാസായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും വിവിധ ജില്ലകളിലെ 54 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ എണ്ണം അപേക്ഷകൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിൽ അപേക്ഷ നൽകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെയും പരിഗണിക്കും. കോളനികൾ സന്ദർശിക്കാൻ സന്നദ്ധതയുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.

പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂടിക്കാഴ്ച നടത്തിയായിരിക്കും അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. അപേക്ഷാഫോം www.std.kerala.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 31നകം അതത് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ട് ഓഫീസിലോ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിലോ ലഭ്യമാക്കണം.

നിയമനം ഒരു വർത്തേക്കാണ്. പ്രതിമാസം 29,535 രൂപ ഓണറേറിയം അനുവദിക്കും. ഉദ്യോഗാർഥികൾ ഒരു വർഷം സ്ഥിരമായി ജോലി ചെയ്യാമെന്ന കരാറിൽ ഏർപ്പെടണം.

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്കാണ് നോർക്ക റൂട്ട്‌സ് വഴി അവസരമുളളത്. ചുവടെ പറയുന്ന സ്‌പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം.

അനസ്‌തേഷ്യ/ അനസ്‌തേഷ്യ കൺസൾട്ടന്റ്
കാർഡിയാക് സർജറി/കാർഡിയോളജി,
എമർജൻസി മെഡിസിൻ കൺസൾട്ടന്റ്,
എൻഡോസ്‌കോപ്പിക് സർജറി,
ഇഎൻടി, ഇഎൻടി / സ്പീച്ച് പാത്തോളജിസ്റ്റ്,
ഫാമിലി മെഡിസിൻ,
ഫാമിലി മെഡിസിൻ / ഡയബറ്റിസ് രോഗങ്ങൾ,
ജനറൽ സർജറി, ഇന്റേണൽ സർജറി / കരൾ, പാൻക്രിയാറ്റിക് സർജറി ,
ഇന്റേണൽ മെഡിസിൻ: ക്രിട്ടിക്കൽ കെയർ, ഇന്റേണൽ മെഡിസിൻ / ഡയബറ്റിസ്, ഇന്റേണൽ മെഡിസിൻ / എൻഡോക്രൈനോളജി, ഇന്റേണൽ മെഡിസിൻ / ഗ്യാസ്‌ട്രോളജി, ഇന്റേണൽ മെഡിസിൻ / ഹെമറ്റോളജി, ഇന്റേണൽ മെഡിസിൻ / infectious diseases ഇന്റേണൽ മെഡിസിൻ / നെഫ്രോളജി, ഇന്റേണൽ മെഡിസിൻ /
ന്യൂറോളജിസ്റ്റ്, ഇന്റേണൽ മെഡിസിൻ / ഇന്റേണൽ മെഡിസിൻ / ന്യൂറോളജിസ്റ്റ് / ലാബോററ്ററി മെഡിസിൻ ലബോറട്ടറി / ഹിസ്റ്റോപത്തോളജി,
മെഡിക്കൽ റീഹാബിലിറ്റേഷൻ,
ന്യൂറോ സർജൻ, ന്യൂറോ സർജറി,
ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി,
ഒഫ്താൽമോളജിസ്റ്റ് സർജറി,
ഓർത്തോപീഡിക് / spine
പീഡിയാട്രിക് കാർഡിയോളജി, ER
പീഡിയാട്രിക് / എൻഐസിയു,
പീഡിയാട്രിക് / സൈക്യാട്രിസ്റ്റ്,
പീഡിയാട്രിക്‌സ്,
പീഡിയാട്രിക്‌സ് തീവ്രപരിചരണം,
പ്ലാസ്റ്റിക് സർജറി,
സൈക്യാട്രി,
റേഡിയോളജി,
യൂറോളജി,
വാസ്‌കുലർ സർജറി

ആകർഷകമായ ശമ്പളവും അലവൻസുകളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇമെയിൽ മുഖേന അപേക്ഷിക്കേണ്ടതാണ്. വിവരങ്ങൾ നോർക്ക റൂട്‌സിന്റെ വെബ്‌സൈറ്റിലും wwww.norkaroots.org, നോർക്ക റൂട്‌സിന്റെ ലാംഗ്വേജ് സ്‌കൂളിന്റെ വെബ്‌സൈറ്റിലും www.nifl.norkaroots.org ലും ലഭിക്കുന്നതാണ്.

ബയോഡാറ്റ (അപ്‌ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്‌പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട് വരുന്ന ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ (White background photo (size below 500*500 pixel and in jpg format) എന്നിവ ഇ-മെയിൽ അയക്കേണ്ടതാണ്.

ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി വെന്യു എന്നിവ അറിയിക്കുന്നതാണ്. 31.07.2023 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ് എന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വകുപ്പ് മുഖേന അപേക്ഷ സമർപ്പിക്കാം.

സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6 (2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 17.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ കെഎച്ച്ആർഡബ്ല്യൂഎസ് (കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി)ൽ എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുണ്ട്.

സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെഎസ്ആർ 144 പ്രകാരമുള്ള അപേക്ഷ വകുപ്പു മേധാവിയുടെ എൻ.ഒ.സി സഹിതം മാനേജിംഗ് ഡയറക്ടർ കെഎച്ച്ആർഡബ്ല്യുഎസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി ജൂലൈ 31.

തിരുവനന്തപുരം: ഭവന നിർമ്മാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തിക ഒഴിവുണ്ട്. മതിയായ യോഗ്യതയുള്ള സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

യോഗ്യത: സിവിൽ എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചറിൽ ഡിഗ്രി. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്‌ട്രേഷൻ/ഹ്യൂമൻ റിസോഴ്‌സസ്). ചുരുങ്ങിയത് രണ്ട് വർഷമെങ്കിലുമായി പി ഡബ്ല്യു ഡി വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായി ജോലി പരിചയം അല്ലെങ്കിൽ ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള അനുഭവസമ്പത്ത് അല്ലെങ്കിൽ സർക്കാർ എഞ്ചിനീയറിംഗ് കോളജിൽ പ്രൊഫസർ ആയുള്ള ജോലി പരിചയം അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് തസ്തികകളിലെ ജോലി പരിചയം. നഗര /പ്രാദേശിക ആസൂത്രണ രംഗത്തെ പ്രവൃത്തി പരിചയം. ഹൗസിംഗ്/നഗര/ഗ്രാമീണ വികസനത്തിൽ ടെക്‌നിക്കൽ പേപ്പറുകൾ അവതരിപ്പിച്ചത് അഭിലഷണീയ യോഗ്യതയാണ്.

ബയോഡേറ്റയും എൻ.ഒ.സിയും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ്, അനക്‌സ് 2, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 31നുള്ളിൽ അയയ്ക്കണം. housingdeptsect@gmail.com എന്ന ഇ-മെയിലിലേക്കും അയയ്ക്കാം.

കൊല്ലം: കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയ്മെന്റ് സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്ലസ് ടു അല്ലെങ്കിൽ കൂടുതൽ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

മൂന്ന് സെറ്റ് ബയോഡേറ്റയുമായി ജൂലൈ 21ന് രാവിലെ 10.30ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ :8281359930, 0474 2740615.

തിരുവവന്തപുരം: ഈ അധ്യയന വർഷം മുതൽ ജീവനി പദ്ധതി കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ എയ്ഡഡ് കോളേജുകളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു. പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 24 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു തിരുവനന്തപുരം, ഓൾ സെയ്ന്റ്‌സ് കോളേജിൽ നിർവ്വഹിച്ചു. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയജീവിതവും ഉന്നതവിദ്യാഭ്യാസവും കൈവരിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനായി 2019 മുതൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 75 സർക്കാർ കോളേജുകളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ജീവനി. എല്ലാ സർക്കാർ കോളേജിലും ഒരു സൈക്കോളജി വിദഗ്ദ്ധനെ വീതം നിയമിച്ച് ആവശ്യമായ കൗൺസിലിംഗും, മാർഗ്ഗനിർദ്ദേശങ്ങളും യഥാസമയം നൽകി വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ – എയ്ഡഡ് കോളേജുകളെ പരസ്പരം ചേർത്ത് 3000 കുട്ടികൾക്ക് ഒരു കൗൺസിലർ എന്ന തോതിൽ നിയമിക്കുകയാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികളെ അഭിമുഖത്തിലൂടെ കണ്ടെത്തിയാണ് കൗൺസിലർ നിയമനം നൽകിയിട്ടുള്ളത്. ആകെ 114 കൗൺസിലർമാരെയാണ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിയമിക്കുന്നതെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അഗ്നിവീർവായു നിയമനത്തിന് 14 എയർമെൻ സെലക്ഷൻ സെന്റർ ഇന്ത്യൻ എയർഫോഴ്‌സ് അപേക്ഷ ക്ഷണിച്ചു. 2003 ജൂൺ 27നും 2006 ഡിസംബർ 27നും ഇടയിൽ ജനിച്ച സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവ വിഷയമായെടുത്ത് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ മൂന്നുവർഷ ഗവ. അംഗീകൃത പോളിടെക്‌നിക് ഡിപ്ലോമ, അല്ലെങ്കിൽ രണ്ടു വർഷത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്‌സ് പാസാകണം. നിശ്ചിത ശാരീരിക യോഗ്യതകൾ ആവശ്യമാണ്.

വിശദവിവരങ്ങൾക്ക് https://agnipathvayu.cdac.in , https://careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0484 2427010, 9188431093. ഇമെയിൽ: casbiaf@cdac.in. ജൂലൈ 27 മുതൽ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തിയ്യതി ഓഗസ്റ്റ് 17.

തിരുവനന്തപുരം: സ്‌കോൾ – കേരള മുഖേനയുള്ള ഹയർ സെക്കൻഡറി തല കോഴ്‌സുകളിൽ 2023-25 ബാച്ചിലേക്ക് ഓപ്പൺ, റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്‌സിൽ ഉപരിപഠന യോഗ്യത നേടിയവർക്കോ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.

ജൂലൈ 24 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും ഫീസടച്ച്, www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങൾക്കും, രജിസ്ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രോസ്പെക്ടസിനും സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ അയച്ചു കൊടുക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേൽ വിലാസം സ്‌കോൾ കേരള വെബ്സൈറ്റിലുണ്ട്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കില്ല. വിശദവിവരങ്ങൾക്ക് : 0471 2342950, 2342271, 2342369.

തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതി NIC ലാബിലേയ്ക്ക് എക്കോ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവ്. അഭിമുഖം ജൂലൈ 27 ന് ഉച്ചക്ക് 2 മണിക്ക് കോട്ടയം മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേവാർഡിലെ റീജിയണൽ മാനേജരുടെ ഓഫീസിൽ നടക്കും.

ഉദ്യോഗാർഥികൾ അന്ന് ഉച്ചയ്ക്ക് 1.30നു മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.khrws.kerala.gov.in ൽ.