സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒമ്പത് ഒഴിവുകളിലേക്ക് അപക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 25000 രൂപ. ഭരണവിഭാഗത്തിലെ വിവിധ ഒഴിവുകളിൽ താൽകാലികമായാണ് നിയമനം.

യോഗ്യരായവർ യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾഫോമിൽ ഓഗസ്റ്റ് 11ന് മുമ്പായി ഓൺലൈനായി അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).