Career (Page 36)

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും പി എച്ച് ഡി/നെറ്റ് യോഗ്യതയും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

പി എച്ച് ഡി / നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം.എ യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. സെപ്തംബർ 5 നാണ് ഇന്റർവ്യൂ. രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലെ പാതിരപ്പള്ളി ഇ.എസ്.ഐ. ആശുപത്രിയിലേക്ക് അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസറെ (ഹോമിയോ) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഹോമിയോപ്പതി ബിരുദവും എ. ക്ലാസ് രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് രാവിലെ 11ന് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഹോമിയോ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ (തൈക്കാട്, തിരുവനന്തപുരം) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ഡൽഹി പോലീസിൽ സബ് ഇൻസ്‌പെക്ടർ, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സസ് എക്‌സാമിനേഷൻ 2023, ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ) എക്‌സാമിനേഷൻ 2023 എന്നീ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ഒക്ടോബറിൽ നടക്കും.

ഓൺലൈനായി അപേക്ഷിക്കാൻ https://ssc.nic.in സന്ദർശിക്കണം. വിശദവിവരങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in വെബ്‌സൈറ്റുകളിൽ.

തിരുവനന്തപുരം: റേഡിയോ പ്രക്ഷേപണ രംഗത്തേക്ക് ആദ്യ ചുവടു വെയ്ക്കാൻ യുവവാണി നിങ്ങൾക്ക് അവസരമൊരുക്കുന്നു. യുവവാണി അവതാരകരുടെ താൽക്കാലിക പാനലിലേക്കു തെരഞ്ഞെടുക്കപ്പെടാൻ താത്പര്യമുള്ളവർക്ക് അപേക്ഷ നൽകാം. അപേക്ഷാ ഫീസ് 118 രൂപ. ഇത് ഓൺലൈനായോ ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ അടയ്ക്കാം. ഓൺലൈനായി അടയ്ക്കുന്നവർക്ക് ആകാശവാണിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം മെയിൻ ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്കു പണം അയയ്ക്കാം. അക്കൗണ്ട് നമ്പർ 10570283721. IFSC – SBIN0000941. ഡിമാൻഡ് ഡ്രാഫ്റ്റ് ആണെങ്കിൽ, DDO, ആകാശവാണി തിരുവനന്തപുരം എന്ന പേരിലാകണം എടുക്കുന്നത്.

പ്രായം 18 മുതൽ 30 വയസ്സ് വരെയുള്ള മലയാള ഭാഷയോ ഇംഗ്ലീഷോ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള പ്ലസ് ടു പാസ്സായ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷ നൽകാം. അപേക്ഷ, ഫീസ് അടച്ചതിന്റെ റസീപ്റ്റ് അല്ലെങ്കിൽ ഡിഡി, ഒപ്പം നിങ്ങളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമാണ് അയക്കേണ്ടത്. ഇമെയിൽ ആയി അയയ്ക്കുന്നവർക്കു youth.airtvm@hotmail.com എന്ന വിലാസത്തിൽ അയച്ചു തരാം. അല്ലെങ്കിൽ, യുവവാണി, C/o പ്രോഗ്രാം മേധാവി, ആകാശവാണി, വഴുതക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ നേരിട്ട് എത്തിക്കുകയോ, തപാലിൽ അയയ്ക്കുകയോ ചെയ്യാം.

വിശദവിവരങ്ങൾ ആകാശവാണിയുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജുകളിലും ലഭ്യമാണ്. ഓർക്കുക, ഈ താൽക്കാലിക പാനൽ ഒരു വിധത്തിലും സ്ഥിരനിയമനത്തിനുള്ള നടപടിയല്ല. നിലയത്തിൽ നടത്തുന്ന ശബ്ദപരിശോധന മുഖേനയാകും തെരഞ്ഞെടുപ്പ്. സംശയനിവാരണത്തിന് 0471-2326340 എന്ന നമ്പറിൽ വിളിക്കുകയോ youth.airtvm@hotmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുകയോ ആവാം. അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി സെപ്തംബർ 8.

ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യ സംപാദ യോജന പദ്ധതിയുടെ ജില്ലാ പ്ലാനിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ശുദ്ധജല മത്സ്യോത്പാദന യൂണിറ്റ് (ഹാച്ചറി), പുതിയ ശുദ്ധജല കുളം നിർമ്മാണം, പുതിയ ഓരുജല മത്സ്യകൃഷി കുളം നിർമ്മാണം, ശുദ്ധജല മത്സ്യകൃഷിക്കുള്ള ഇൻപുട്ട്, പിന്നാമ്പുറ കുളങ്ങളിലെ അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ്, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ്, ഇൻറഗ്രേറ്റഡ് അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ്, റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, റെഫ്രിജറേറ്റഡ് വെഹിക്കിൾസ്, മത്സ്യവിപണനത്തിനുള്ള മോട്ടോർ സൈക്കിളും ഐസ് ബോക്‌സും, മത്സ്യവിപണനത്തിനുള്ള സൈക്കിളും ഐസ് ബോക്‌സും, മെക്കനൈസ്ഡ് ഫിഷിംഗ് വെസ്സലുകളിൽ ബയോടോറ്റ് നിർമ്മാണം എന്നിവയാണ് പദ്ധതികൾ.

ഗുണഭോക്താക്കൾക്ക് 40 ശതമാനം സബ്‌സിഡി അനുവദിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബർ 10ന് വൈകിട്ട് 5നകം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, തുറവൂർ, മാന്നാർ എന്നീ മത്സ്യഭവൻ ഓഫീസുകളിൽ നൽകണം. ഫോൺ: 0477-2251103, 0477 2252814.

തിരുവനന്തപുരം: പ്രോജക്ട് ഫെല്ലോ ഒഴിവ്. കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിൽ നിയമനം നടത്തും.

സെപ്റ്റംബർ 5ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വനിതാവികസനവുമായി ബന്ധപ്പെട്ട് ജാഗ്രത സമിതി, ജൻഡർ റിസോർസ് സെന്റർ തുടങ്ങിയവയുടെ ഏകോപനത്തിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള വനിതകൾക്കാണ് നിയമനം ലഭിക്കുക.

താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാകണമെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു.

തിരുവനന്തപുരം: കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻ, മാനേജർ (അഡ്മിനിസ്‌ട്രേഷൻ), മാനേജർ (ടെക്‌നിക്കൽ), ചെയർമാന്റെ പി.എ എന്നീ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

കൺട്രോളർ ഓഫ് എക്‌സാമിനേഷന് 118100 – 163400 രൂപയാണ് ശമ്പള സ്‌കെയിൽ. അന്യത്രസേവന വ്യവസ്ഥയിലാണ് നിയമനം. പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി തസ്തികയിൽ കുറയാത്ത പദവി വഹിക്കുന്നവർക്കും കോളജ് വിദ്യാഭ്യാസ വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ റാങ്കിലോ യൂണിവേഴ്‌സിറ്റിയിലെ സമാന റാങ്കിലോ പദവി വഹിക്കുന്നവർക്കും അപേക്ഷ നൽകാം.

മാനേജർ (അഡ്മിനിസ്‌ട്രേഷൻ) ശമ്പളസ്‌കെയിൽ 57400 – 110300 രൂപ. സെക്ഷൻ ഓഫീസർ തസ്തികയിലോ സമാന പദവിയിലോ ഉള്ള സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കാം.

മാനേജർ (ടെക്‌നിക്കൽ) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ റാങ്കിലുള്ള എൻജിനിയർ അല്ലെങ്കിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 15 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. മാതൃസ്ഥാപനത്തിലെ സ്‌കെയിലായിരിക്കും വേതനം നൽകുക.

ചെയർമാന്റെ പി.എ ശമ്പളസ്‌കെയിൽ 56500 – 118100 രൂപ. ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് (ഹയർ) ആൻഡ് മലയാളം (ലോവർ), ഷോർട്ട് ഹാന്റ് (ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ)). അഭികാമ്യം – സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ ഉള്ളവർക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കാം.

ജീവനക്കാർ കെഎസ്ആർ 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേധാവി മുഖേന സെപ്റ്റംബർ 15നകം സെക്രട്ടറി, കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ തപാൽ മുഖേന അപേക്ഷ നൽകണം.

തിരുവനന്തപുരം: ഉപജീവന പ്രവർത്തനങ്ങളിലൂടെ കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കുന്നതിന് കുടുംബശ്രീ മിഷൻ ഈ വർഷം നടപ്പാക്കുന്ന പ്രത്യേക ഉപജീവന പദ്ധതിയിലേക്ക് റിസോഴ്സ് പെഴ്സണെ നിയമിക്കും. അതിദരിദ്ര-അഗതിരഹിത കേരളം കുടുംബാംഗങ്ങൾ, വയോജനങ്ങൾ, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗങ്ങളുടെ സാമൂഹിക ഉൾച്ചേർക്കലും ഇവർക്കായി പ്രത്യേക ഉപജീവന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് കമ്മ്യൂണിറ്റി തലത്തിൽ അഭിരുചിയുള്ള റിസോഴ്‌സ് പെഴ്‌സണെ തെരഞ്ഞെടുക്കുന്നത്.

അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ അയൽക്കൂട്ട കുടുംബാംഗമോ ആയിരിക്കണം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. ഹോണറേറിയം പ്രതിമാസം 10000 രൂപയായിരിക്കും. പരമാവധി 2000 രൂപ യാത്രബത്ത ലഭിക്കും. പ്രായപരിധി 18നും 35നും ഇടയിലായിരിക്കും. ഒഴിവുകളുടെ എണ്ണം 13. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

അപേക്ഷ ഫാം www.kudumbashree.org എന്ന വെബ്‌സൈറ്റിൽ നിന്നോ സി.ഡി.എഡസിൽ നിന്നോ ലഭിക്കും. ജില്ലാമിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി ജില്ല എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അയൽക്കൂട്ട അംഗം അല്ലെങ്കിൽ ഓക്‌സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ് അല്ലെങ്കിൽ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്. അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല. അപേക്ഷകൾ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ, കുയിലിമല, പിൻ – 685603 എന്ന വിലാസത്തിലാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-232223. അപേക്ഷകൾ സെപ്റ്റംബർ 1 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിലേക്ക് 51400-110300 ശമ്പള സ്‌കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തുവരുന്ന യോഗ്യതയുള്ള ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു ഒഴിവാണ് നിലവിലുള്ളത്.

പെയിന്റിംഗിൽ ബിരുദം / ഡിപ്ലോമ, മാസികകളിലും പുസ്തകങ്ങളിലും ചിത്രീകരണങ്ങൾ തയ്യാറാക്കിയുള്ള പ്രവർത്തി പരിചയം, ഡിഗ്രിക്കാർക്ക് 2 വർഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമക്കാർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കലകൾ, ചിത്രീകരണങ്ങൾ ഇവയിലെ പ്രത്യേക പരിജ്ഞാനം, പ്രിസിഷൻ ചിത്രരചനയിലോ, ശാസ്ത്ര ചിത്രരചനയിലോ ഉള്ള പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം – 34 എന്ന വിലാസത്തിൽ 2023 സെപ്റ്റംബർ 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0471 – 2333790, ഇമെയിൽ: director@ksicl.org.