തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിലെ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ അഡോളൻസ് പീരിയഡിലുള്ള വിദ്യാർത്ഥികൾക്ക് സൗഹൃദങ്ങളും പ്രശ്നങ്ങളും യഥാസമയം കണ്ടറിഞ്ഞ് വേണ്ട സഹായങ്ങളും മാർഗ നിർദേശങ്ങളും നൽകുന്നതിന് കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജി ആൻഡ് സോഷ്യൽ വർക്ക്/സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ നവംബർ നാലിന് വൈകിട്ട് അഞ്ചിനകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസിൽ ലഭ്യമാക്കണമെന്ന് ജില്ലാ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 04912 505005.

