ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ. (ഇന്ത്യ)യിൽ ഒഴിവ്. 88 ഒഴിവുകളാണുള്ളത്. ഇതിൽ 56 എണ്ണം ട്രെയിനി തസ്തികകളാണ്. പരിശീലനത്തിനുശേഷം സ്ഥിരനിയമനം ലഭിക്കും. സൂപ്പർവൈസറി തസ്തികകളാണ് മറ്റുള്ളവ.
സൂപ്പർവൈസറി ട്രെയിനി തസ്തികയിലെ ഒഴിവുകൾ: ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാൻസ്) – 3, ഗ്രാജ്വേറ്റ് ട്രെയിനി (എച്ച്.ആർ.) 4, ഡിപ്ലോമ ട്രെയിനി (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കെമിക്കൽ) – 37, ട്രെയിനി (ജിയോളജിസ്റ്റ്/പെട്രോളജിസ്റ്റ്) – 8, ട്രെയിനി കെമിസ്റ്റ് – 4. ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാൻസ്) വിഭാഗത്തിൽ അപേക്ഷിക്കാനുള്ള യോഗ്യത കൊമേഴ്‌സ് ബിരുദവും എച്ച്.ആർ. വിഭാഗത്തിലേത് ഏതെങ്കിലും ബിരുദവുമാണ്. ഡിപ്ലോമ ട്രെയിനികൾക്ക് അതത് വിഭാഗത്തിലെ ത്രിവത്സര ഡിപ്ലോമ വേണം. പ്രവൃത്തിപരിചയം ആവശ്യമില്ല. സ്‌റ്റൈപ്പൻഡ്: 37200 രൂപ. പ്രായപരിധി 26 വയസ്.
32 ഒഴിവാണ് നോൺ യൂണിയനൈസ്ഡ് സൂപ്പർവൈസർ തസ്തികയിൽ ഒഴിവുകളുള്ളത്. മൈനിങ് മേറ്റ് – 8, മൈനിങ് സൂപ്പർവൈസർ -1, ജൂനിയർ രാജ്ഭാഷാ അധികാരി – 4, ജൂനിയർ സൂപ്പർവൈസർ (കെമിക്കൽ) – 4, ജൂനിയർ സൂപ്പർവൈസർ (അഡ്മിൻ) – 4, മൈനിങ് ഫോർമാൻ – 4, സൂപ്പർവൈസർ (ഇലക്ട്രിക്കൽ) – 2, സൂപ്പർവൈസർ (സിവിൽ) – 2, സൂപ്പർവൈസർ (ഫിനാൻസ്) – 3 എന്നിവയാണ് ഒഴിവാണുള്ളത്.

