Career (Page 26)

തിരുവനന്തപുരം: സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യ പത്രവും അടങ്ങിയ അപേക്ഷ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് സെൽ, 4-ാം നില, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ നവംബർ 27 ന് വൈകിട്ട് അഞ്ചിനകം നൽകണം. വിശദ വിവരങ്ങൾ ഓഫീസ് പ്രവർത്തന സമയത്ത് ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ക്ലാർക്ക്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം. സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ് – II തസ്തികയിലോ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തികയിലോ ഉള്ള ജീവനക്കാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് – 1) എന്നിവ സഹിതമുള്ള അപേക്ഷ (3 പകർപ്പുകൾ) ഡിസംബർ ഏഴിനകം ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ, ടി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം – 695 034 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

വയനാട്: വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം. പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (കൺസോളിഡേറ്റഡ് പേ) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുക.

എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നവംബർ 21ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം.

തിരുവനന്തപുരം: തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലേക്ക് ബാസ്‌കറ്റ്‌ബോൾ, റസ്ലിങ് എന്നീ ഡിസിപ്ലിനുകളിൽ ഓരോ ട്രെയിനർമാരെ 2024 ജനുവരി വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

Certificate in Sports Coaching from SAI/NS NIS etc, VHSE in Physical Education and Certificate, BPE/ B Ped, M Ped/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറവും dsya.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.

പൂരിപ്പിച്ച അപേക്ഷ ഫോറം ഡയറക്ടർ ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം. പിൻ-695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിൽ മുഖാന്തരമോ അയാക്കാം. അപേക്ഷ നവംബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് അയക്കണം.

തിരുവനന്തപുരം: കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണത്തിന് (പി.എച്ച്.ഡി) സൗകര്യം. റീജിയണൽ സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.സി.ബി) ഫരീദാബാദ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (CUSAT) എന്നീ യൂണിവേഴ്‌സിറ്റികളുമായി, ഐ.എ.വി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഗവേഷണത്തിനുള്ള പരമാവധി കാലാവധി അഞ്ച് വർഷമാണ്. ഗവേഷണം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഫിലിയേറ്റ് ചെയ്ത യൂണിവേഴ്‌സിറ്റിയുടെ ബിരുദം ലഭിക്കും.

ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസ്/ബി.ഡി.എസ് ബിരുദം ആണ് ഗവേഷണ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകർക്ക് Joint CSIR/UGC-NET, DBT/ICMR JRF അല്ലെങ്കിൽ തത്തുല്യമായ ഫെലോഷിപ്പ് ഉണ്ടായിരിക്കണം. അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ 20. അപേക്ഷ ഫോമും കൂടുതൽ വിവരങ്ങളും www.iav.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ ഒരു വർഷത്തേക്ക് നഴ്സിങ് ട്യൂട്ടർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.

പ്രതിമാസ സ്‌റ്റൈപ്പന്റ് 20,500 രൂപ. യോഗ്യത: നഴ്‌സിംഗിൽ എം.എസ്സിയും കെ.എൻ.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 14 ന് രാവിലെ 10 ന് തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ ഹാജരാകണം.

തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഐടിഐയിൽ വെൽഡർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഈഴവ കാറ്റഗറിയിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ നവംബർ 9 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് എത്തണം.

എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം. അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കും അവസരമുണ്ട്.

കൊച്ചി: കേരള ഹൈക്കോടതിയിൽ നിയമനം. ഐ ടി കേഡറിലെ വിവിധ തസ്തികകളിലായുള്ള 19 ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പരസ്യ നമ്പർ: A7-75309/2021/IT3/REC3.

ഒഴിവുള്ള തസ്തികകൾ ഏതൊക്കെയാണെന്ന് അറിയാം

മാനേജർ (ഐ.ടി.)യിൽ ഒരു ഒഴിവാണുള്ളത്. ശമ്പളം: 1,07,800-1,60,000 രൂപ. യോഗ്യത: ബി.ടെക്./ എം.ടെക്. (ഐ.ടി./സി.എസ്./ഇ.സി.), ഐ.ടി. മേഖലയിൽ മാനേജർതലത്തിൽ കുറഞ്ഞത് അഞ്ചുവർഷ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

സിസ്റ്റം എൻജിനീയർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ശമ്പളം: 59,300-1,20,900 രൂപ. യോഗ്യത: ബി.ടെക്./ എം.ടെക് (ഐ.ടി./സി.എസ്./ഇ.സി.). സിസ്റ്റം/ നെറ്റ് വർക്ക്/ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേഷനിൽ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം വേണം.

സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ: ഒഴിവ്-3, ശമ്പളം: 59,300-1,20,900 രൂപ. യോഗ്യത: ബി.ടെക്./ എം.ടെക്. അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ എം.എസ്സി. (ഇലക്ട്രോണിക്സ്/ ഐ.ടി./ കംപ്യൂട്ടർ സയൻസ്), പ്രോഗ്രാമിങ്ങിൽ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം.

സീനിയർ സിസ്റ്റം ഓഫീസർ: ഒഴിവ്-14, ശമ്പളം: 51,400-1,10,300 രൂപ. യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ്വേർ/ തത്തുല്യ വിഷയം) അല്ലെങ്കിൽ ബി.ഇ./ ബി.ടെക്. (ഇലക്ട്രോണിക്സ്/ ഐ.ടി./ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ്വേർ/ തത്തുല്യ വിഷയം)/ ബി.സി.എ./ എം.ഇ./ എം.ടെക്. (ഇലക്ട്രോണിക്സ്/ ഐ.ടി./ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ്വേർ/തത്തുല്യവിഷയം)/ എം.സി.എ. കേരളത്തിലെ ഇ-കോർട്ട് പ്രോജക്ടുകളിൽ സിസ്റ്റം അസിസ്റ്റന്റ്/ സിസ്റ്റം ഓഫീസർ/ സീനിയർ സിസ്റ്റം ഓഫീസർ തസ്തികകളിൽ കുറഞ്ഞത് മൂന്നുവർഷ പ്രവൃത്തിപരിചയം.പ്രായം: 02/01/1982നും 01/01/2005നും (ഇരുതീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർ. സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: മാനേജർ (ഐ.ടി.), സിസ്റ്റം എൻജിനീയർ, സീനിയർ സിസ്റ്റം ഓഫീസർ തസ്തികകളിലേക്ക് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ തസ്തികയിലേക്ക് പ്രോഗ്രാമിങ് ടെസ്റ്റും അഭിമുഖവും ഉണ്ടാകും.

അപേക്ഷാ ഫീസ്: മാനേജർ (ഐ.ടി.) തസ്തികയിലേക്ക് 750 രൂപ. മറ്റു തസ്തികകൾക്ക് 500 രൂപ. എസ്.സി./ എസ്.ടി.ക്കാർക്കും തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായും വെബ്‌സൈറ്റിൽനിന്നു ജനറേറ്റ് ചെയ്തെടുക്കുന്ന ചെലാനുപയോഗിച്ച് ഓഫ്‌ലൈനായും ഫീസടയ്ക്കാം. അപേക്ഷ:www.hckrecruitment.nic.in എന്ന പോർട്ടലിലെ വിശദ വിജ്ഞാപനപ്രകാരം ഓൺലൈനായി അപേക്ഷിക്കണം. രണ്ടുഘട്ടങ്ങളിലായാണ് അപേക്ഷാ സമർപ്പിക്കേണ്ടത്.

അപേക്ഷയുടെ ആദ്യഘട്ടം (സ്റ്റെപ്പ് 1) അവസാനിക്കുന്ന തീയതി: നവംബർ 28 ആണ്. ഡിസംബർ 8 നാണ് രണ്ടാംഘട്ടം (സ്റ്റെപ്പ് 2) അവസാനിക്കുന്നത്. ഓഫ് ലൈനായി ഫീസടയ്ക്കാനുള്ള അവസാന തീയതി: ഡിസംബർ 19. വെബ്‌സൈറ്റ്: www.hckrecruitment.nic.in.

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കാൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ നവംബർ 15 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കാം. യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ www.prd.kerala.gov.in ൽ ലഭ്യമാണ്.

കൊച്ചി: ഇസിജി ടെക്‌നീഷ്യൻ നിയമനം. പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

നവംബർ 11 ന് രാവിലെ 11 മണിക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. ഇസിജി ടെക്നിഷ്യൻ കോഴ്സ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.