Career (Page 16)

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റിയാണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും: 0484-2336000.

തിരുവനന്തപുരം: കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37400-79000), തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം. സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കുന്നതാണ്. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ. പാർട്ട്- 1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന 2024 ഫെബ്രുവരി 29-ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസം ഭവൻ പി.ഒ., തിരുവനന്തപുരം- 33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ /പൊതുമേഖലാ /സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററും ചേർന്ന് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു.

ത്രിവത്സര പോളിടെക്സിക് ഡിപ്ലോമ, ബി.ടെക്, ബി.എ, ബി.എസ്.സി, ബി.കോം പാസ്സായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. ബി.ടെക്, ബി.എ, ബി.എസ്.സി, ബി.കോം കുറഞ്ഞത് 9000 രൂപയും, ഡിപ്ലോമ കുറഞ്ഞത് 8000 രൂപയും സ്‌റ്റൈപന്റ് ലഭിക്കും. പരിശീലനത്തിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്.

താല്പര്യമുള്ളവർ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇമെയിൽ മുഖേന ലഭിച്ച രജിസ്‌ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും, പകർപ്പുകളും വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 29 നു രാവിലെ 9 നു ഇടുക്കി നെടുങ്കണ്ടം ഗവ. പോളിടെക്‌നിക്കിൽ ഇന്റർവ്യൂന് ഹാജരാകണം. അപേക്ഷകന്റെ ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം. സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക് ലിസ്റ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ 27നു മുൻപ് sdcentre.org വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2556530.

തിരുവനന്തപുരം: സീനിയർ ടെക്‌നിക്കൽ കൺസൾട്ടന്റ് (ഏവിയേഷൻ) നിയമനത്തിന് സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചു. ബിരുദവും ഏവിയേഷൻ മേഖലയിൽ 20 വർഷവും പരിചയവുമുള്ളവർക്ക് അപക്ഷിക്കാം. വിരമിച്ച ഡി.ജി.സി.എ/എ.എ.ഐ., സായുധസേന വിഭാഗത്തിലെ കമ്മീഷൻഡ് ഓഫീസർമാർ എന്നിവർക്ക് പരിഗണന ലഭിക്കും.

1,50,000 രൂപ പ്രതിമാസ വേതനം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പ്രൊഫോമയിൽ അപേക്ഷ സെക്രട്ടറി, ഗതാഗത വകുപ്പ്, മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ഫെബ്രുവരി 20ന് വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം.

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ: 11/2023) തസ്തികയുടെ എഴുത്തുപരീക്ഷ ഫെബ്രുവരി 18ന് നടക്കും. രാവിലെ 10 മുതൽ 12.30 വരെ തിരുവനന്തപുരം എസ്.എം.വി ഗവ. മോഡൽ ഹൈസ്‌കൂളിലാണ് പരീക്ഷ നടക്കുക.

പരീക്ഷയുടെ ഹാൾടിക്കറ്റ് ഫെബ്രുവരി 3ന് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in

തിരുവനന്തപുരം: തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് (ശമ്പള സ്‌കെയിൽ 43400-91200) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന ശമ്പള സ്‌കെയിലിലും, തസ്തികയിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നൽകണം.

ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ വേണം അപേക്ഷ ലഭ്യമാക്കേണ്ടത്. അപേക്ഷ നൽകേണ്ട അവസാന തീയതി: മാർച്ച് 5.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ – ഇൻഫെക്ഷ്യസ് ഡിസീസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ വേതനം 70,000 രൂപ. ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ നടക്കുന്നത്.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകണം.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇൻസ്‌പെക്ഷൻ സ്റ്റാഫ്/ പാക്കിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ, മുസ്ലിം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർ, ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിൽ 5 താത്ക്കാലിക ഒഴിവുകളുണ്ട്.

പ്ലസ് ടു വും ലേബൽ പ്രിന്റിംഗ് യൂണിറ്റിലെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 01/01/2023 ന് 18-40 നും മധ്യേയായിരിക്കണം പ്രായം. (നിയമാനുസൃത വയസ്സിളവ് ബാധകം). 15500 രൂപയാണ് വേതനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേയ്ഞ്ചുകളിൽ 24 നകം പേര് രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.

തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ മൈക്രോബയോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20,000 രൂപ.

മൈക്രോബയോളജിയിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും (NET/PhD അഭികാമ്യം) ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും വേണം. അപേക്ഷ ഫെബ്രുവരി 23 നകം ലഭിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.supplycokerala.com, www.cfrdkerala.in .

കൊല്ലം: കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ അഭിമുഖത്തിനായി ക്ഷണിച്ചു.

ജനറൽ നഴ്‌സിംഗ് മിഡ് വൈഫറി / ബി.എസ്സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസട്രേഷൻ എന്നിവയാണ് യോഗ്യത. സർക്കാർ ആശുപത്രികളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 18നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 17,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനായോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ഫെബ്രുവരി 19 വൈകിട്ട് അഞ്ചു മണി.

ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്റെ വെബ്‌സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും, ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474 2575050.