പബ്ലിക് റിലേഷൻസ് ഓഫീസർ; എഴുത്തുപരീക്ഷ ഫെബ്രുവരി 18ന്

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ: 11/2023) തസ്തികയുടെ എഴുത്തുപരീക്ഷ ഫെബ്രുവരി 18ന് നടക്കും. രാവിലെ 10 മുതൽ 12.30 വരെ തിരുവനന്തപുരം എസ്.എം.വി ഗവ. മോഡൽ ഹൈസ്‌കൂളിലാണ് പരീക്ഷ നടക്കുക.

പരീക്ഷയുടെ ഹാൾടിക്കറ്റ് ഫെബ്രുവരി 3ന് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in