Career (Page 17)

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. ഓപ്പൺ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതാണ്. 2024 ജനുവരി 1 ന് 41 വയസ്സ് കവിയാൻ പാടില്ല. നിയമാനുസൃത വയസ്സിളവ് ബാധകമാണ്. ശമ്പള സ്‌കെയിൽ 15600-39100. നിശ്ചിത യോഗ്യതയുള്ള ഓപ്പൺ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ഫെബ്രുവരി 12 നകം ബന്ധപ്പെട്ട് പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.

നിലവിൽ ജോലി ചെയ്ത്‌കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471- 2330756 എന്ന നമ്പറിൽ ബന്ധപ്പെടുക.

തിരുവനന്തപുരം: കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ കീഴിൽ കുമിളിയിൽ പ്രവർത്തിക്കുന്ന ഹോളിഡേ ഹോമിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത- ഹോട്ടൽ മാനേജ്മെന്റ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

അവസാന തീയതി 2024 ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് www.labourwelfarefund.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 16നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിലെ പി.ടി.പി നഗറിൽ റവന്യൂ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനവും, റവന്യൂ-സർവേ ഉദ്യോഗസ്ഥർക്ക് വകുപ്പുതല പരിശീലനം നൽകുന്നതുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിലെ റിവർ മാനേജ്‌മെന്റ് സെന്ററിലേക്ക് ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജിയോളജി) തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി എം.എ/എം.എസ്.സിയും യുജിസി/സി.എസ്.ഐ.ആർ-നെറ്റ് ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് ഒന്നര വർഷത്തെ പ്രവൃത്തിപരിയം വെയിറ്റേജായി നൽകും. നദീ സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രായപരിധി 40 വയസ്. പ്രതിമാസവേതനം 44,100 രൂപ (കൺസോളിഡേറ്റഡ് പേ). താത്പര്യമുള്ളവർ https://ildm.kerala.gov.in/en ൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 9. കൂടുതൽ വിവരങ്ങൾക്ക് ildm.revenue@gmail.com, 0471-2365559, 9446066750.

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംഗ്രേഡ് അസിസ്റ്റന്റ് തസ്തികയിൽ 31,100-66,800 രൂപ ശമ്പള സ്‌കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ നൽകേണ്ടത്. ഒരു ഒഴിവാണുള്ളത്.

ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 34 എന്ന വിലാസത്തിൽ ഫെബ്രുവരി 10 നകം അപേക്ഷ ലഭിക്കണം. ഫോൺ : 0471- 233 3790, മൊബൈൽ : 8547971483.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് വാക്-ഇൻ ഇന്റർവ്യു നടത്തും. ജൂനിയർ റെസിഡന്റ് തസ്തികയിൽ അടുത്ത രണ്ടു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കാണ് അഭിമുഖം.

എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയുള്ളവർക്കു പങ്കെടുക്കാം. പ്രതിമാസ വേതനം 45000 രൂപ. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം ഫെബ്രുവരി രണ്ടിനു രാവിലെ 10 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

വയനാട്: വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും.

എം.ബി.ബി.എസ്, TCMC / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിര രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSLC & UG മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 14ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാലിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തിരുവനന്തപുരം: കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ/സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ (സർക്കാർ വകുപ്പുകളിൽ) സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സമാന തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തികളിൽ നിന്നും അപേക്ഷ ലഭ്യമാകാത്തപക്ഷം തൊട്ടുതാഴെയുള്ള തസ്തികയിൽ ജോലി ചെയ്യുന്നവരെയും പരിഗണിക്കുന്നതാണ്.

നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട് -1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന 2024 ഫെബ്രുവരി മാസം 12 ന് വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഓങ്കോളജിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

DM/DNB in Medical Oncology യും Permanent Registration Under Kerala State Medical Council (TCMC)/Council for Modern Medicine ഉം ഉള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

തിരുവനന്തപുരം: മുട്ടത്തറ സിമറ്റ് കോളജ് ഓഫ് നഴ്‌സിങ്ങിലെ ലേഡീസ് ഹോസ്റ്റലിൽ ഹൗസ് കീപ്പർ, കുക്ക് തസ്തികകളിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സന്നദ്ധരായ സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചു മണി. ഹൗസ് കീപ്പർ തസ്തികയിൽ പ്ലസ്ടുവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. കുക്ക് തസ്തികയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. 24 മണിക്കൂർ ഡ്യൂട്ടിയും അടുത്ത ദിവസം അവധിയും എന്ന വ്യവസ്ഥയിലായിരിക്കും നിയമനം. പ്രായപരിധിയിൽ ഒബിസി വിഭാഗത്തിന് മൂന്ന് വർഷത്തേയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് അഞ്ച് വർഷത്തേയും ഇളവ് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഹാജരാക്കണം.