Career (Page 15)

തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ നിയമനം. ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത എം.ടെക്/ എം.ഇ/ ബി.ടെക്/ ബി.ഇ/ എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കേണ്ടതാണ്. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ്/ വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷകൾ ഡയറക്ടർ ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിലും faircopy.dir@gmail.com എന്ന മെയിൽ അഡ്രസിലും മാർച്ച് 13നു മുമ്പ് ലഭിക്കേണ്ടതാണ്.

തിരുവനന്തപുരം: കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ മാനേജർ – മെക്കാനിക്കൽ/സിവിൽ, എക്‌സിക്യൂട്ടീവ് – ഫിനാൻസ്, എൻജിനിയർ – മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ, അസിസ്റ്റന്റ് മാനേജർ – ഫിനാൻസ്/ ഇലക്ട്രിക്കൽ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ഇലക്ട്രിക്കൽ എൻജിനീയർ, മലബാർ സിമന്റ്‌സ് ലിമിറ്റഡിൽ കെമിസ്റ്റ്, ജിയോളജിസ്റ്റ്, അസിസ്റ്റന്റ് മൈൻസ് മാനേജർ, ഡെപ്യൂട്ടി മൈൻസ് മാനേജർ, ജനറൽ മാനേജർ (വർക്‌സ്), ചീഫ് കെമിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം. വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും https://kpesrb.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 22 ആണ്.

കോഴിക്കോട്: 2024-25 വർഷം സൈന്യത്തിലേക്ക് അഗ്നിവീർ, റെഗുലർ സോൾജിയേഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർകോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, മാഹി, ലക്ഷദ്വീപ് എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾ ഓൺലൈൻ മുഖേന joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. അസി. ജില്ലാ സൈനികക്ഷേമ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.

അപേക്ഷ നൽകാനുള്ള അവസാന തീയതി: മാർച്ച് 22. ഫോൺ : 0495- 2771881.

അതേസമയം, തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 3ന് വൈകിട്ട് 3നകം നൽകണം. വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കൊച്ചി: കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29 നകം അപേക്ഷ നൽകേണ്ടതാണെന്ന് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ജനറൽ നഴ്‌സിംങ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്‌സിങ് മാത്രം പാസായ ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. എന്നാൽ ബി.എസ്.സി നഴ്‌സിങ് ,പോസ്റ്റ് ബി എസ് സി നഴ്‌സിങ് എന്നിവ നേടിയ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക തൊഴിൽ പരിചയം ആവശ്യമില്ല. ഉയർന്ന പ്രായപരിധി 39 വയസ്സായിരിക്കും. അഞ്ചാം ഘട്ടത്തിലും 300 നഴ്‌സുമാർക്കാണ് അവസരം.

താത്പര്യമുള്ള നഴ്‌സിങ് പ്രൊഫഷണലുകൾക്ക് triplewin.norka@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ നൽകാവുന്നതാണ്. കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. ഇതിനോടകം ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവർക്ക് ഫാസ്റ്റ്ട്രാക്കിലൂടെ നിയമന സാധ്യതയുണ്ട്.

നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷയിൽ എ1, എ2, ബി1 വരെയുളള പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകൾ സന്ദർശിക്കുക. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് ഏജൻസികൂടിയാണ് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011).

തിരുവനന്തപുരം: സഹകരണ വകുപ്പിൽ പബ്ലിക്ക് റിലേഷൻസ് ആന്റ് സോഷ്യൽ മീഡിയ കൺസൾട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും സഹിതം അപേക്ഷകൾ prsmconsultant@gmail.com ലേക്ക് മാർച്ച് 2നകം ലഭിക്കണം. 40,000 രൂപയാണ് പ്രതിമാസ വേതനം.

ബിരുദമാണ് അടിസ്ഥാന യോഗ്യത. ജേണലിസം, പബ്ളിക് റിലേഷൻസ് ബിരുദാനന്തര ബിരുദമോ ബിരുദമോ ഒരു വർഷ ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന നൽകും. സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്നതിൽ മികച്ച പരിജ്ഞാനമുണ്ടാവണം. പ്രമുഖ മാധ്യമങ്ങൾ, പി. ആർ. ഏജൻസികൾ എന്നിവയിൽ കുറഞ്ഞത് നാലു വർഷമെങ്കിലും പ്രവൃത്തി പരിചയമുണ്ടാവണം. പി. എസ്. സി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ബാധകമായിരിക്കും (നിയമാനുസൃത ഇളവുകൾ ലഭിക്കും).

തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനത്തിന് നിയമനം നടത്തുന്നു. പ്രതി ദിനം 675 രൂപയാണ് പ്രതിഫലം. എസ്.എസ്.എൽ.സി, സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി ആണ് യോഗ്യത.

കമ്പ്യൂട്ടർ പരിജാഞാനം അഭികാമ്യം. 18 നും 41 നുമിടയിലാവണം പ്രായം. അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) നിയമനത്തിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി 21നു രാവിലെ 10.30നു സി.ഡി.സിയിൽ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നു ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. പ്രതിമാസം 7500 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്ക്: www.cdckerala.org (ഫോൺ: 0471 2553540).

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാർഡ് – പുരുഷൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

തിരുവനന്തപുരം: സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ 20.12.2023 ലെ കാറ്റഗറി നമ്പർ 11/2023 നമ്പർ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘങ്ങളിലേക്ക് സെക്രട്ടറി തസ്തികയിലേക്ക് ഒ.എം.ആർ പരീക്ഷ മാർച്ച് രണ്ടിന് ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 വരെ നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ.

കാറ്റഗറി നമ്പർ 17/2023 നമ്പർ വിജ്ഞാപന പ്രകാരമുള്ള ടൈപ്പിസ്റ്റ് തസ്തികയിലേക്ക് എഴുത്ത് പരീക്ഷയും മാർച്ച് രണ്ടിന് ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 വരെ നടത്തും. മലപ്പുറം, കണ്ണൂർ ജില്ലകളാണ് പരീക്ഷാ കേന്ദ്രങ്ങൾ.

ഹാൾടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ നിന്ന് ഫെബ്രുവരി 19 മുതൽ ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471 2468690, 2468670.