ഭീകരവാദ ഫണ്ടിംഗ്; പിഎഫ്ഐ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)യുടെ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ പിഎഫ്‌ഐ കേന്ദ്രങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് നടപടി. ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻഐഎ പരിശോധന നടത്തുന്നുണ്ട്.

2006-ലെ മുമാബി ട്രെയിൻ സ്ഫോടനക്കേസിൽ കുറ്റവിമുക്തനായ പ്രതി മുംബൈയിലെ വിക്രോളി ഏരിയയിലുള്ള അബ്ദുൾ വാഹിദ് ഷെയ്ഖിന്റെ വസതിയിൽ എൻഐഎ ഉദ്യോഗസ്ഥരുടെ സംഘം റെയ്ഡ് നടത്തി. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് മധുരയിലെ നിരവധി മേഖലകളിലും എൻഐഎ റെയ്ഡ് നടത്തുന്നുണ്ട്.

ഓൾഡ് ഡൽഹിയിലെ ബല്ലിമാരനിലും എൻഐഎ പരിശോധന നടത്തി.