ന്യൂഡല്‍ഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രായേലിന് പിന്തുണ നൽകി ഇന്ത്യ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിലൂടെ സംസാരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ നൽകിയത്. “എത് രൂപത്തിലുള്ള ഭീകരതയായാലും ഇന്ത്യ അപലപിക്കുന്നു” എന്നാണ് മോദി നെതന്യാഹുവിനോട് പറഞ്ഞത്. തന്റെ ട്വിറ്റെറിലെ പോസ്‌റ്റിലൂടെയാണ് പ്രധാനമന്ത്രി മോദി നെതന്യാഹുവുമായി ഫോണിലൂടെ ബന്ധപ്പെട്ട കാര്യം അറിയിച്ചത്. ഇന്ത്യന്‍ ദൗത്യങ്ങളിലും സഹായങ്ങളിലും ഒരു കുറവുമുണ്ടാകില്ലെന്നും സ്ഥിതി നിരീക്ഷിച്ച് കൊണ്ട് ഇരുരാജ്യങ്ങളുമായും സംസാരിക്കുമെന്നും അറിയിച്ചു.
സമാധാനം സ്ഥാപിക്കുകയാണ് മുന്നിലുള്ള ഏക വഴിയെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാ ഇസ്രായേലി പൗരന്മാരുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.നിലവിലെ സാഹചര്യത്തെക്കുറിച്ച് നെതന്യാഹു വിവരം നൽകിയതായി മോദി അറിയിച്ചു. “ഈ ദുഷ്‌കരമായ സമയത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും, പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അപലപിക്കുന്നു” പോസ്‌റ്റിൽ പറയുന്നു.
ശനിയാഴ്ച രാവിലെ മുതലാണ് ഹമാസ് തീവ്രവാദികൾ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. യുദ്ധത്തിൽ നിരവധി ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെടുകയും 1600ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇതിൽ പട്ടാളക്കാരും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ ഒന്നായ ക്‌ഫാർ ആസയിൽ നിന്നും നാൽപ്പതോളം കുട്ടികൾ ഉൾപ്പെടെ ഒട്ടനവധി മൃതുദേഹങ്ങൾ തല വെട്ടിമാറ്റിയതായി കണ്ടെടുത്തു. ഇസ്രായേൽ സൈനികർ ഇരകളെ തിരിച്ചറിയാൻ അസ്ഥികൾ ഉപയോഗിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട് പറയുന്നു. 260 ലധികം മൃതദേഹങ്ങൾ കണ്ടെടുത്ത ഇസ്രായേൽ സംഗീതോത്സവത്തെ ഹമാസ് ഭീകരർ കൂട്ടക്കൊലയാക്കി മാറ്റിയത് നേരത്തെ പുറത്തു വന്നിരുന്നു.
ഭയാനകമായ സംഭവത്തിനിടെ സ്ത്രീകളെ അവരുടെ സുഹൃത്തുക്കളുടെ മൃതുദേഹത്തിനു സമീപം ബലാത്സംഗം ചെയ്യുകയും അനവധി ആളുകളെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.കുട്ടികൾ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്ന അവകാശവാദങ്ങൾ വിശ്വസനീയമാണെന്ന് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഹമാസ് യഥാർത്ഥത്തിൽ കുഞ്ഞുങ്ങളെ ശിരഛേദം എന്ന് ഇതുവരെ സ്ഥിതീകരിച്ചട്ടില്ല. ഈ വാർത്ത ആദ്യം പുറത്തു വിട്ട ജേര്ണലിസ്റ് നോകോൾ സെഡേക് ഒരു വിശദീകരണം നൽകി, പ്രദേശത്തെ കൃത്യമായ മരണസംഖ്യ അജ്ഞാതമാണ്. കൂട്ടക്കൊല നടന്ന സ്ഥലത്തു ഗ്രൗണ്ടിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ മരിച്ചവരിൽ 40ലധികം കുട്ടികൾ ഉൾപ്പെടുമെന്ന് സൈനികർ തന്നോട് പറഞ്ഞതായി അവർ പറഞ്ഞു.
ഹമാസ് ഭീകരരുടെ ആക്രമണത്തോടെയാണ് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചത്. ഇസ്രായേലിലേക്ക് ആയിരക്കണക്കിന് റോക്കറ്റുകൾ വിക്ഷേപിക്കുകയും അതിർത്തിക്കപ്പുറത്തേക്ക് നുഴഞ്ഞു കയറുകയും ചെയ്തു. തുടർന്ന് 1948 ലെ ഇസ്രായേലിന്റെ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള അപ്രതീക്ഷിത നുഴഞ്ഞുകയറ്റമാണ് ഹമാസ് നടത്തിയത്. ഇതാണ് യുദ്ധത്തിന് തുടക്കമിട്ടത്. യുദ്ധസംഘർഷം അതി തീവ്രമായ സാഹചര്യത്തിൽ മറ്റു രാജ്യങ്ങളും ഇസ്രായേലിന് പിന്തുണ നൽകി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഓസ്ട്രേലിയ, നോർവേ എന്നിവരാണ് ഇസ്രായേലിന് പിന്തുണ നൽകുന്ന മറ്റു രാജ്യങ്ങൾ. അതോടൊപ്പം പലസ്‌തീനെ പിന്തുണച്ചു ഇറാൻ, യെമൻ, ഖത്തർ സൗദി അറേബ്യ എന്നിവരും രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും യുദ്ധം നിർത്തിവയ്ക്കണമെന്ന് അഭ്യർത്തിക്കുകയായിരിന്നു സൗദി അറേബ്യ.
പല മേഖലയിലും ആക്രമണത്തിന്റെ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കുവാനാണ് യുഎഇ യുടെയും ഖത്തറിന്റെയും ഒമാനിന്റെയും ആഹ്യാവാനം. പലസ്തീന്റെ അവകാശങ്ങൾക്കൊപ്പം നിൽക്കുക അതേസമയം മേഖലയുടെ താല്പര്യം മുൻനിർത്തി ഇസ്രയേലുമായി സഹകരിക്കാവുന്ന മേഖലകളിൽ യോജിച്ചു മുന്നോട്ട് പോകുക. ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാതിരിക്കുമ്പോഴും ഇതായിരിന്നു അറബ് രാജ്യങ്ങളുടെ നിലപാട്. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ ഇസ്രയേലുമായി ചർച്ചയാകാമെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി വ്യാപാര ബന്ധങ്ങൾ യുഎഇ യും മെച്ചപ്പെടുത്തിയിരുന്നു. ഇതിൽ അപ്രതീക്ഷമായി ഉടലെടുത്ത സംഘർഷമാണ് സ്ഥിതി വഷളാക്കുന്നത്.

