ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് അധികം വൈകാതെ ട്രെയിനിൽ പോകാം; പാത നിർമ്മാണം ഉടൻ ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് അധികം വൈകാതെ ട്രെയിനിൽ പോകാൻ കഴിയും. ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്താൻ വേണ്ടിയാണ് ട്രെയിൻ സർവീസ് ആരംഭിക്കുകയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അസമിലെ കൊക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുവുമായി ബന്ധിപ്പിക്കുന്ന വിധത്തിൽ 57 കിലോമീറ്റർ നീളമുള്ള പാതയാവും നിർമ്മിക്കുക. ഈ റെയിൽ ലിങ്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

റെയിൽ പാത 2026 ൽ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഇതിനുള്ള സർവെ പൂർത്തിയായിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ ഈ റെയിൽപാത സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടിരുന്നു.