മതിയായ രേഖകൾ ഇല്ലെന്ന പേരിൽ കുവൈത്തിൽ മലയാളി നേഴ്‌സുമാർ പിടിയിൽ

കുവൈത്തിൽ മതിയായ രേഖകൾ ഇല്ലെന്ന കണ്ടെത്തലിനെ തുടർന്ന് മലയാളി നേഴ്‌സുമാർ പിടിയിൽ. സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ മൊത്തം 60 പേരാണ് പരിശോധനയിൽ പിടിയിലായത്. 19 മലയാളി നഴ്സുമാർ ഉൾപ്പെടെ 30 പേർ ഇന്ത്യക്കാരാണ്. പിടിയിലായ മലയാളികളിൽ കെെക്കുഞ്ഞുള്ള അമ്മമാരുമുണ്ട്.
മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ മാനവശേഷി സമിതി നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. എന്നാൽ എല്ലാവർക്കും വിസയുൾപ്പെടെയുള്ള എല്ലാ രേഖകളും ഉണ്ടെന്നാണ് പിടിയിലായവരുടെ ബന്ധുക്കൾ പറയുന്നത്. ആശുപത്രി ഉടമയും സ്പോൺസറും തമ്മിലുള്ള തർക്കമാണ് യഥാർഥ പ്രശ്നമെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഏതായാലും പിടിക്കപ്പെട്ടവരെ വിട്ടുകിട്ടാനായി വിദേശകാര്യ സഹമന്ത്രി വി മുരളീധൻ, ഇന്ത്യൻ എംബസി, നോർക്ക- റൂട്സ് തുടങ്ങിയവരെ ബന്ധുക്കൾ സമീപിച്ചിട്ടുണ്ട്.