ജമ്മു കാശ്മീരിൽ സ്‌ഫോടനം; 3 പേർ കൊല്ലപ്പെട്ടു

ലഡാക്ക്: ജമ്മു കാശ്മീരിൽ സ്‌ഫോടനം. കാർഗിലിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ലഡാക്ക് ജില്ലയിലെ ദ്രാസ് പട്ടണത്തിലെ ആക്രിക്കടയിലാണ് സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തിന് കാരണമായ സ്‌ഫോടക വസ്തു എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നടന്നത് ഭീകരാക്രമണമാണോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. ആക്രി വിൽക്കുന്ന പ്രദേശത്ത് പൊട്ടാതെ കിടന്ന ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.