ന്യൂഡൽഹി: ഗ്രീസിൽ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തയാഴ്ച്ചയാണ് അദ്ദേഹം ഗ്രീസിൽ സന്ദർശനം നടത്തുന്നത്. ദക്ഷിണാഫ്രിക്കയിലും അദ്ദേഹം സന്ദർശനം നടത്തും. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് സന്ദർശനം.
പ്രധാനമന്ത്രിയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം ഓഗസ്റ്റ് 22 മുതൽ 24 വരെയുള്ള തീയതികളിലാണ്. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ജോഹാനാസ്ബർഗിൽ ലോകനേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.
ഗ്രീക്ക് പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി ചർച്ച നടത്തും. ഇന്ത്യയും ഗ്രീസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുന്നത്. ഇരുരാജ്യങ്ങളിലേയും വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. ഗ്രീസിലെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

