വയനാട്: വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണ കേസിൽ യുഎപിഎ ചുമത്തി. കെഎഫ്ഡിസി ഓഫീസ് ആക്രമണത്തിൽ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതിൽ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപി മൊയ്തീൻ, സോമൻ, സന്തോഷ്, വിമൽകുമാർ, മനോജ് എന്ന ആഷിക് തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്.
ഇതിൽ വിമൽ കുമാർ തമിഴ്‌നാട് സ്വദേശിയാണെന്നും കണ്ടെത്തി. മനോജ് എന്ന ആഷിക് തൃശൂർ വിയ്യൂർ സ്വദേശിയാണ്. ഇയാൾ സംഘത്തിന്റെ ഭാഗമായത് ഒരു വർഷത്തിനു മുൻപാണ്.ആഴ്ചകൾക്ക് മുമ്പ് ഈ സംഘം കേളകം, ആറളം എന്നിവിടങ്ങളിലുമെത്തിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്.

