തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുതുവേഗം നൽകുകയാണ് നരേന്ദ്ര മോദി സർക്കാർ. കേരളത്തിലേക്ക് മോദി സർക്കാർ രണ്ടാം വന്ദോഭാരത് എക്‌സ്പ്രസ് അനുവദിച്ചു. ട്രയൽ റണ്ണിന് ശേഷം, ഞായറാഴ്ച കാസർഗോഡ് നിന്നാകും ഉദ്ഘാടന സർവ്വീസ് ആരംഭിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെയാകും ഉദ്ഘാടനം നിർവഹിക്കുക. കേരളത്തിനുള്ള വന്ദേ ഭാരതിന്റേത് ഉൾപ്പെടെ ഒമ്പത് എണ്ണമാകും അന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
കാസർഗോഡ് നിന്നും ആലപ്പുഴ വഴി തിരുവനന്തപുരത്തേയ്ക്കും തിരിച്ചും രണ്ട് സർവ്വീസാണുണ്ടാവുക. ഏഴ് മണിക്ക് കാസർഗോഡ് നിന്നും സർവീസ് ആരംഭിക്കുന്ന ട്രെയിൻ വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4.05-ഓടെയാണ് മടക്കയാത്ര ആരംഭിക്കുക. രാത്രി 11.55-ന് കാസർഗോഡ് എത്തും.

