കേരളത്തിൽ തുടർ പഠനത്തിന് സൗകര്യമൊരുക്കണം; പിണറായി വിജയനെ കണ്ട് മണിപ്പൂരിലെ വിദ്യാർത്ഥിനികൾ

ന്യൂഡൽഡി: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മണിപ്പൂരിലെ കുകി വിഭാഗത്തിലെ വിദ്യാർത്ഥിനികൾ. കേരളത്തിൽ തുടർ പഠനത്തിന് സൗകര്യമൊരുക്കണമെന്ന് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

67 വിദ്യാർത്ഥിനികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിയ്ക്ക് കൈമാറുകയും ചെയ്തു. വിദ്യാർത്ഥി പ്രതിനിധികൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം കൈമാറിയത് സിപിഐ നേതാവ് ആനി രാജയുടെ നേതൃത്ത്വത്തിലാണ്. വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥികൾ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചത്.