നബിദിനം സെപ്തംബർ 28ന്; പൊതു അവധി പ്രഖ്യാപിച്ച് ഈ രാജ്യം

കോഴിക്കോട്: നബിദിനം സെപ്തംബർ 28ന്. സഫർ 29 വെള്ളിയാഴ്ച റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ ഞായറാഴ്ച്ച റബീഉൽ അവ്വൽ ഒന്നും മീലാദുശ്ശരീഫ് (റബീഉൽ അവ്വൽ 12 ) സെപ്തംബർ 28 വ്യാഴാഴ്ചയുമായിരിക്കും. സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, നബിദിനം പ്രമാണിച്ച് ഒമാനിൽ സെപ്തംബർ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.