തിരുവനന്തപുരം: വാഹന രേഖകളിൽ ഇനി ആധാർ രേഖകളിലുള്ള മൊബൈൽ നമ്പർ മാത്രമേ ഉൾപ്പെടുത്തൂ. ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാൻ വേണ്ടിയാണ് നടപടി. വാഹനത്തിന്റെ രജിസ്‌ട്രേഷൻ രേഖകളോ പകർപ്പോ കൈവശമുള്ള ആർക്കും ഏതു മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യാൻ കഴിയുമായിരുന്നു. ഉടമസ്ഥാവകാശ കൈമാറ്റമുൾപ്പെടെയുള്ള അപേക്ഷകളിൽ ഒറ്റത്തവണ പാസ്‌വേഡ് ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കും. ഇതുപയോഗിച്ച് അപേക്ഷ പൂർത്തിയാക്കാനും കഴിയും.
മൊബൈൽ നമ്പർ ഉൾക്കൊള്ളിക്കുന്നതിന് മൂന്നുകോളങ്ങൾ പുതിയതായി വാഹൻ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തി. ഉടമയുടെ ആധാർനമ്പർ, പേര്, മൊബൈൽനമ്പർ തുടങ്ങിയവ നൽകേണ്ടതാണ്. ആധാറിലെ അതേരീതിയിലാണ് പേരുനൽകേണ്ടത്. ഇല്ലെങ്കിൽ രജിസ്‌ട്രേഷൻ നിഷേധിക്കും.

