തിരുവനന്തപുരം: കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. ഗൂഢാലോചനയിലൂടെയാണ് ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ ആദ്യമായി സ്ഥാനാർത്ഥിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ കോൺഗ്രസുകാരെല്ലാം കാലുവാരികളാണെന്നും അദ്ദേഹം ആരോപിക്കുന്നു.
വ്യക്തിവോട്ടുകൾ രാഷ്ട്രീയ വോട്ട് ആക്കാൻ 53 വർഷമായിട്ടും ഉമ്മൻചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരു വട്ടം ചക്ക വീണ് മുയൽ ചത്ത് എന്ന് കരുതി എല്ലാവട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

