മന്ത്രി പി എ മുഹമ്മദ് റിയാസ് സത്യവാങ്മൂലം നൽകിയതിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാം; എം വി ഗോവിന്ദൻ

കണ്ണൂർ: മന്ത്രി പി എ മുഹമ്മദ് റിയാസ് സത്യവാങ്മൂലം നൽകിയതിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയ്ക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഇപ്പോൾ നടക്കുന്നത് കള്ളപ്രചാര വേലയാണെന്നും അദ്ദേഹം അറിയിച്ചു. ഡി വൈ എഫ് ഐ സെക്യുലർ സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിയേരിയുടെ മക്കളുടെ കാര്യം വന്നപ്പോൾ സിപിഎം നിലപാട് എടുത്തല്ലോ. അതാണ് ഇപ്പോഴത്തെയും നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകർ രാവിലെ മുതൽ പ്രതികരണം ചോദിക്കുന്നു. മിണ്ടിയാലും പ്രശ്നം മിണ്ടിയില്ലെങ്കിലും പ്രശ്‌നമാണ്. വലതുപക്ഷ ആശയങ്ങളെ കേരളത്തിലെ മാധ്യമങ്ങൾ പിന്തുണക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.