ശരിയായ നിലയിലല്ലാതെ പണം കിട്ടുന്നു; മാത്യു കുഴൽനാടനെതിരെ ഗുരുതര ആരോപണങ്ങളുമായി സി എൻ മോഹനൻ

കൊച്ചി: മാത്യു കുഴൽ നാടൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. ശരിയായ നിലയിലല്ലാതെ മാത്യു കുഴൽനാടന് പണം കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാത്യു കുഴൽനാടൻ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ടെന്നുംഅദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ. വിഷയത്തിൽ സിപിഎം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.