ഓണം; സന്ദർശകർക്ക് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണാം

തൊടുപുഴ: ഓഗസ്റ്റ് 31 വരെ സന്ദർശകർക്ക് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണാം. ഓണം പ്രമാണിച്ചാണ് അണക്കെട്ടുകൾ കാണാൻ സന്ദർശകർക്ക് അവസരം ലഭിക്കുന്നത്. അതേസമയം, ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനമില്ല. രാവിലെ 9.30 മുതൽ മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശന സമയം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ഫീസ്. ചെറുതോണി അണക്കെട്ടിന്റെ കവാടത്തിലൂടെയാണു പ്രവേശനം അനുവദിക്കുക.

ഇടുക്കി ആർച്ച് ഡാമും വൈശാലി ഗുഹയുമൊക്കെ കാണാനുള്ള അവസരം സന്ദർശകർക്ക് ലഭിക്കും. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ബഗ്ഗി കാറുണ്ട്. ബഗ്ഗി കാറിൽ എട്ടുപേർക്ക് 600 രൂപയാണ് നിരക്ക്. അണക്കെട്ടുകളിലേക്കു മൊബൈൽ ഫോൺ, ക്യാമറ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകാൻ അനുവാദമിക്കില്ല. ഇവ ചെറുതോണി അണക്കെട്ടിന്റെ കവാടത്തിലുള്ള ക്ലോക്ക് റൂമിൽ സൂക്ഷിക്കാം.