രാജ്യത്തെ ശക്തമാക്കാൻ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വോട്ട് ചെയ്യണം; സോണിയാ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. രാജ്യത്തെ ശക്തമാക്കാൻ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാൻ പിന്തുണ വേണമെന്നും സോണിയ ഗാന്ധി അറിയിച്ചു.

നുണകളുടെയും വിദ്വേഷത്തിന്റെയും വക്താക്കളെ തള്ളിക്കളയണമെന്നും സോണിയാ ഗാന്ധി ആഹ്വാനം ചെയ്തു. കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജിലാണ് സോണിയയുടെ വീഡിയോ സന്ദേശം പോസ്റ്റു ചെയ്തിരിക്കുന്നത്. ഇത് സാധാരണ തെരഞ്ഞെടുപ്പല്ലെന്നും രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അറിയിച്ചിരുന്നു. രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.