മല്ലികാർജുൻ ഖർഗെയുടെ സുരക്ഷ വർദ്ധിപ്പിച്ചു; ഇനി ലഭിക്കുക ഇസഡ് പ്ലസ് സുരക്ഷ

ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഖാർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു. ഖർഗെയുടെ ജീവനു ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇനി 10 എൻഎസ്ജി കമാൻഡോകൾ അടക്കം 55 ഉദ്യോഗസ്ഥർ ഖർഗെയ്ക്കു ചുറ്റും കാവലുണ്ടാകും. ബുള്ളറ്റ് പ്രൂഫ് വാഹനവും ഖാർഗെയ്ക്ക് നൽകും. ഇസഡ് പ്ലസ്, ഇസഡ്, വൈ, എക്‌സ് എന്നിങ്ങനെ നാലുതരത്തിലുള്ള സുരക്ഷ സംവിധാനമാണുള്ളത്.

ഗാന്ധി കുടുംബത്തിന് 2019 വരെ എസ്പിജി സുരക്ഷ ഉണ്ടായിരുന്നു. പിന്നീടിത് ഇസഡ് പ്ലസിലേക്ക് മാറ്റി. പ്രധാനമന്ത്രിയുടെ സുരക്ഷ എസ്പിജിയാണ് കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെയും മുൻ പ്രധാനമന്ത്രിമാരുടെയും അവരുടെ അടുത്ത കുടുംബത്തിന്റെയും സംരക്ഷണത്തിനായി രൂപീകരിച്ച ഒരു ഉന്നത സേനയാണിത്.